നടി കനകയുടെ ചെന്നൈയിലെ വീട്ടില്‍ തീപിടുത്തംവീട്ടില്‍ നിന്നും പുക ഉയരുന്നത് കണ്ട അയല്‍വാസികളാണ് പൊലീസിനും ഫയര്‍ ഫോഴ്സിനെയും വിവരം അറിയിച്ചത്. ഇതേത്തുടര്‍ന്ന് മൈലാപ്പൂരില്‍ നിന്നും തേനാംപേട്ടില്‍ നിന്നും ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി കനകയുടെ വീട്ടില്‍ കയറിയപ്പോള്‍ നിരവധി വസ്ത്രങ്ങള്‍ കത്തി നശിച്ച നിലയില്‍ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്.
തുടര്‍ന്ന് ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ വെള്ളം ഉപയോഗിച്ച് തീ അണച്ചു. വീട്ടിലുള്ളവരോട് ഇതേക്കുറിച്ച് അന്വേഷിച്ചപ്പോള്‍ പൂജാമുറിയില്‍ വിളക്ക് കൊളുത്തുന്നതിനിടെ തീപ്പൊരി ആളിക്കത്തുകയും വീടിനുള്ളില്‍ തീ പടരുകയുമായിരുന്നുവെന്ന് അവര്‍ പറഞ്ഞു. ഈ സംഭവം സോഷ്യല്‍ മീഡിയയില്‍ അടക്കം ചര്‍ച്ചയായിരിക്കുകയാണ്.
അന്തരിച്ച നടി ദേവികയുടെ മകളാണ് കനക. ഗായികയാകാനായിരുന്നു കനക ആഗ്രഹിച്ചിരുന്നതെങ്കിലും അപ്രതീക്ഷിതമായി അഭിനയ രംഗത്തേക്ക് എത്തുകയായിരുന്നു. 1989ല്‍ സംഗീത സംവിധായകനായ ഗംഗൈ അമരന്‍ സംവിധാനം ചെയ്ത കരക്കാട്ടക്കാരന്‍ എന്ന ചിത്രത്തിലൂടെയാണ് കനക സിനിമ ലോകത്തേക്ക് കാലെടുത്ത് വയ്ക്കുന്നത്.
ഈ ചിത്രത്തിന്റെ പേര് അവര്‍ക്ക് ഒരു പ്രതീകമായി മാറി. കരകാട്ടക്കാരന്‍ കനക എന്നാണ് ഇതുവരെ അറിയപ്പെട്ടിരുന്നതെങ്കിലും കഴിഞ്ഞ 20 വര്‍ഷമായി സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് താരം. പ്രണയ പരാജയമാണ് താരത്തെ ഇപ്പോഴത്തെ അവസ്ഥയിലേക്ക് എത്തിച്ചതെന്നും ചില ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നതായ റിപ്പോര്‍ട്ടുമുണ്ട്.
ചെന്നൈ രാജ അണ്ണാമലൈ പുരത്തുള്ള വീട്ടിലാണ് നടി കനക അച്ഛനൊപ്പം താമസിക്കുന്നത്. കനകയും അച്ഛനും തമ്മിലുള്ള സ്വത്തു തര്‍ക്കവും ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. അച്ഛന്‍ തന്നെ മനോരോഗിയായി ചിത്രീകരിക്കുകയാണെന്നും അമ്മയെ തന്നില്‍ നിന്ന് അകറ്റാന്‍ ശ്രമിച്ചിരുന്നെന്നും കനക പറഞ്ഞിരുന്നു,. ഇതുകൂടാതെ കനകയ്ക്ക് ക്യാന്‍സറാണെന്നും നട മരണപ്പെട്ടെന്നും തരത്തിലുള്ള വ്യാജ വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
മമ്മൂട്ടി, മോഹന്‍ലാല്‍, മുകേഷ് എന്നിവരുടെ നായികയായി ഒട്ടേറെ സിനിമകളിലാണ് കനക അഭിനയച്ചത്. ഒരുകാലത്ത് തിളങ്ങിയിരുന്ന കനക പിന്നീട് വളരെ പെട്ടെന്ന് തന്നെ വെള്ളിത്തിരയില്‍ നിന്നും അപ്രത്യക്ഷമായി്. 2000ല്‍ റിലീസ് ചെയ്ത മഴ തേന്‍മഴ എന്ന ചിത്രത്തിലാണ് കനക അവസാനമായി അഭിനയിച്ചത്.