Latest News

പവന്‍ കല്യാണ്‍ ചിത്രത്തിനായി ഹെദരാബാദിലെ ഡുണ്ടിഗല്‍ എന്ന സ്ഥലത്ത് തയ്യാറാക്കിയ സെറ്റില്‍ തീപിടുത്തം; ഹരി ഹര വീര മല്ലു എന്ന ചിത്രത്തിന്റെ സെറ്റിന്റെ ഭൂരിഭാഗവും നശിച്ചതായി റിപ്പോര്‍ട്ട്

Malayalilife
പവന്‍ കല്യാണ്‍ ചിത്രത്തിനായി ഹെദരാബാദിലെ ഡുണ്ടിഗല്‍ എന്ന സ്ഥലത്ത് തയ്യാറാക്കിയ സെറ്റില്‍ തീപിടുത്തം; ഹരി ഹര വീര മല്ലു എന്ന ചിത്രത്തിന്റെ സെറ്റിന്റെ ഭൂരിഭാഗവും നശിച്ചതായി റിപ്പോര്‍ട്ട്

തെലുങ്ക് താരം പവന്‍ കല്ല്യാണിന്റെ പുതിയ ചിത്രത്തിന്റെ സെറ്റില്‍ വന്‍ തീപിടിത്തം. 'ഹരി ഹര വീര മല്ലു' എന്ന ചിത്രത്തിനായി ഹൈദരാബാദിലെ ഡുണ്ടിഗല്‍ എന്ന സ്ഥലത്ത് ഒരുക്കിയ സെറ്റിലാണ് തീപിടിത്തമുണ്ടായത്. ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്..

കൃഷ് ജഗര്‍ലമുഡി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൃഷ് ജഗര്‍ലമുഡിയുടേതാണ് ചിത്രത്തിന്റെ തിരക്കഥയും.സെറ്റില്‍ അപകടസമയത്ത് ആരും ഉണ്ടായിരുന്നില്ല. എന്നാല്‍ അപകടത്തില്‍ ഷൂട്ടിംഗ് സെറ്റിന്റെ ഭൂരിഭാഗവും നശിച്ചതിനാല്‍ വലിയ നാശനഷ്ടമുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഡുണ്ടിഗല്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പുതിയ സെറ്റ് നിര്‍മിക്കേണ്ടിവരുന്നതിനാല്‍ ചിത്രീകരണം വൈകുമെന്നുമാണ് റിപ്പോര്‍ട്ട്.ഒക്ടോബറില്‍ റിലീസ് ചെയ്യാന്‍ പദ്ധതിയിട്ടിരുന്ന ചിത്രമാണിത്..

അര്‍ജുന്‍ രാംപാല്‍, നര്‍ഗീസ് ഫഖ്രി, ആദിത്യ മേനോന്‍, പൂജിത പൊന്നാഡ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. എ ദയകര്‍ റാവു, എ.എം. രത്‌നം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മെഗാ സൂര്യ പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് നിര്‍മാണം. എം.എം. കീരവാണിയാണ് സംഗീതം..

ഭീംല നായക്' എന്ന ചിത്രമാണ് പവന്‍ കല്യാണിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ അയ്യപ്പനും കോശിയുടെയും തെലുങ്ക് റീമേക്കായിരുന്നു 'ഭീംല നായക്'. 'ഭീംല നായക്' എന്ന ചിത്രം സംവിധാനം ചെയ്തത് സാഗര്‍ കെ ചന്ദ്രയാണ്. 

Fire breaks out on sets of Pawan Kalyan site

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES