Latest News

വിക്രമിന്റെ മേക്കോവറും ചിത്രീകരണ വേളയിലെ ദൃശ്യങ്ങളും കോര്‍ത്തിണക്കി തങ്കലാന്‍ മേക്കിങ് വീഡിയോ; ചിത്രീകരണം വിജയകരമായി മുന്നേറുന്നതായി നിര്‍മ്മാതാക്കള്‍ 

Malayalilife
topbanner
 വിക്രമിന്റെ മേക്കോവറും ചിത്രീകരണ വേളയിലെ ദൃശ്യങ്ങളും കോര്‍ത്തിണക്കി തങ്കലാന്‍ മേക്കിങ് വീഡിയോ; ചിത്രീകരണം വിജയകരമായി മുന്നേറുന്നതായി നിര്‍മ്മാതാക്കള്‍ 

വിക്രം ആരാധകരും സിനിമാപ്രേമികളും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ' തങ്കലാന്‍' . മേക്കോവര്‍ കൊണ്ടും കലാസംവിധാനം കൊണ്ടും പ്രേക്ഷകരെ വിസ്മയിപ്പിച്ച ചിത്രത്തിന്റെ പുതിയ മേക്കിങ്ങ് വീഡിയോ പങ്കുവെച്ചിരിക്കുകയാണ് നീലം പ്രൊഡക്ഷന്‍സ്. വിക്രമിന്റെ മേക്കോവറും ചിത്രീകരണ വേളയിലെ ദൃശ്യങ്ങളുമാണ് പുതിയ വീഡിയോയിലുള്ളത്. 

തങ്കലാന്റെ ചിത്രീകരണം വിജയകരമായി മുന്നേറുകയാണെന്നുള്ള കുറിപ്പും പങ്കുവെച്ചിട്ടുണ്ട്. മുന്‍പ് വിക്രത്തിന്റെ പിറന്നാളിനോടനുബന്ധിച്ചായിരുന്നു അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

'നച്ചത്തിരം നഗര്‍കിറത്' എന്ന ചിത്രത്തിന് ശേഷം പാ രഞ്ജിത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പീരിയഡ് സിനിമയാണ് ഇത്. പാ രാഞ്ജിത്തും വിക്രമും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് തങ്കലാന്‍. വിക്രം തന്റെ കരിയറില്‍ നായകനായി എത്തുന്ന 61-ാം ചിത്രമെന്ന പ്രത്യേകതയും തങ്കലാനുണ്ട്. 

ചിത്രത്തില്‍ മലയാളി താരങ്ങളായ പാര്‍വതി തിരുവോത്തും മാളവിക മേനോനും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. സ്റ്റുഡിയോ ഗ്രീനിന്റെയും നീലം പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ കെ.ഇ ജ്ഞാനവേലാണ് ചിത്രം നിര്‍മിക്കുന്നത്.

ചിത്രത്തില്‍ പശുപതി, ഹരികൃഷ്ണന്‍ അന്‍പുദുറൈ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തമിഴ് പ്രഭയാണ് ചിത്രത്തിന്റെ സഹഎഴുത്ത് നിര്‍വഹിച്ചിരിക്കുന്നത്. ജി.വി പ്രകാശാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. എ കിഷോര്‍ കുമാറാണ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്യുന്നത്. എഡിറ്റര്‍ സെല്‍വ ആര്‍കെ. എസ്എസ് മൂര്‍ത്തിയാണ് സിനിമയുടെ കലാ സംവിധായകന്‍. സ്റ്റണര്‍ സാം ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കും.


 

Read more topics: # തങ്കലാന്‍
Exciting update on Vikram Thangalaan

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES