സുരാജ് വെഞ്ഞാറമൂട് കേന്ദ്രകഥാപാത്രമാവുന്ന എന്നാലും ന്റെളിയാ റിലീസിന് ഒരുങ്ങുകയാണ്. ഗായത്രി അരുണ്‍, സിദ്ദീഖ്, ലെന മുതലായവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് വേണ്ടി വ്യത്യസ്തമായ രീതിയിലുള്ള പ്രൊമോഷനാണ് നടക്കുന്നത്. ചിത്രത്തിന്റെ തിയേറ്റര്‍ റെസ്പോണ്‍സ് എന്ന നിലയിലുള്ള പ്രൊമോഷന്‍ വീഡിയോ ആണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
തിയേറ്ററില്‍ നിന്നും ഇറങ്ങി വരുന്ന പ്രേക്ഷകരായാണ് സിദ്ദീഖും സുരാജ് വെഞ്ഞാറമൂടും വീഡിയോയില്‍ എത്തിയിരിക്കുന്നത്. മൈക്കുമായി തിയേറ്റിന് മുന്നില്‍ നില്‍ക്കുന്ന ചാനല്‍ അവതാരകയോട് പടം ഉഗ്രനാണെന്നും കുടുംബപ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുമെന്നും സിദ്ദീഖ് പറയുമ്പോള്‍ ഇടക്ക് കേറി വരുന്ന സുരാജ് പടം കൂറയാണെന്ന് പറഞ്ഞ് പോകുന്നതും കാണാം. ഇത് ഹേറ്റ് ക്യാമ്പെയ്നാണെന്നാണ് സിദ്ദീഖ് ഉടനെ പറയുന്നത്.
അടുത്തിടെ ഇറങ്ങിയ ചിത്രങ്ങളുടെ പ്രൊമോഷന്‍ വീഡിയോകളും പാട്ടുകളും ഉള്‍പ്പെടുത്തി സുരാജും സിദ്ദീഖും ഒന്നിച്ചെത്തിയ പ്രൊമോഷന്‍ വീഡിയോയും ശ്രദ്ധ നേടിയിരുന്നു. പ്രൊമോഷന് വേണ്ടി ഏത് പാട്ട് എടുക്കും എന്നാണ് ഇരുവരുടെയും സംസാരം.