Latest News

ആദ്യമായിട്ടാ ഒരു പെണ്ണ് എന്നെ ഇഷ്ടമാണെന്ന് പറയുന്നത്; ചിരി പടര്‍ത്തി ബേസിലും സുരാജും സൈജുവും; 'എങ്കിലും ചന്ദ്രികേ ' ട്രെയിലര്‍ കാണാം

Malayalilife
ആദ്യമായിട്ടാ ഒരു പെണ്ണ് എന്നെ ഇഷ്ടമാണെന്ന് പറയുന്നത്; ചിരി പടര്‍ത്തി ബേസിലും സുരാജും സൈജുവും; 'എങ്കിലും ചന്ദ്രികേ ' ട്രെയിലര്‍ കാണാം

ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിച്ച് നവാഗതനായ ആദിത്യന്‍ ചന്ദ്രശേഖര്‍ സംവിധാനം ചെയ്ത എങ്കിലും ചന്ദ്രികേയുടെ ട്രെയിലര്‍ പുറത്ത്. ഒരു വിവാഹവുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങളാണ് രസകരമായി പറയുകയാണ് ചിത്രം.

 സുരാജ് വെഞ്ഞാറമൂടും, ബേസില്‍ ജോസഫഒം, സൈജു കുറുപ്പുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിരഞ്ജനാ അനൂപും, തന്‍വിയും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഒപ്പം നിരവധി പുതുമുഖ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുണന്നുണ്ട്.

ആദിത്യന്‍ ചന്ദ്രശേഖരനും അര്‍ജുന്‍ രാധാകൃഷ്ണനും ചേര്‍ന്ന് തിരക്കഥ രചിച്ചിരിക്കുന്ന ചിത്രത്തില്‍ ജിതിന്‍ സ്റ്റാന്‍സിലോസ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നു. വിനായക് ശശികുമാര്‍ മനു മഞ്ജിത്ത് എന്നിവരുടെ വരികള്‍ക്ക് ഇഫ്തി ഈ ണം പകര്‍ന്നിരിക്കുന്നു.

എജിറ്റിങ് ലിജോ പോള്‍, കലാസംവിധാനം ത്യാഗു, മേക്കപ്പ് സുധി, കോസ്റ്റ്യൂം ഡിസൈന്‍ സ്റ്റെഫി സേവ്യര്‍, ചീഫ് അസോസിയേറ്റ്  ഡയറക്ടര്‍ കെ.എം നാസര്‍, പ്രൊഡക്ഷന്‍ മാനേജര്‍ കല്ലാര്‍ അനില്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് ഷിബു പന്തലക്കോട്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷിബു ജി, സുശീലന്‍ , കോ- പ്രൊഡ്യൂസര്‍ ആന്‍ അഗസ്റ്റിന്‍, വിവേക് തോമസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിനയ് ബാബു, പിആര്‍ഒ- വാഴൂര്‍ ജോസ്, സ്റ്റില്‍സ് വിഷ്ണു രാജന്‍. ചിത്രം ഫെബ്രുവരി മാസം തിയറ്ററുകളിലെത്തും.

Enkilum Chandrike Official Trailer

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക