Latest News

വിജയ് ദേവരകൊണ്ടയെ ഇഡി ചോദ്യം ചെയ്തത് 12 മണിക്കൂറോളം; ചോദ്യം ചെയ്യല്‍ ഹിന്ദി ചിത്രം ലൈഗറിന്റെ സാമ്പത്തിക ഇടപാട് അന്വേഷിക്കാന്‍; ജനപ്രീതി നേടുമ്പോള്‍ ഇങ്ങനെ ചില കുഴപ്പങ്ങളും പാര്‍ശ്വ ഫലങ്ങളുമുണ്ടാകുമെന്ന് നടന്റെ പ്രതികരണം

Malayalilife
 വിജയ് ദേവരകൊണ്ടയെ ഇഡി ചോദ്യം ചെയ്തത് 12 മണിക്കൂറോളം; ചോദ്യം ചെയ്യല്‍ ഹിന്ദി ചിത്രം ലൈഗറിന്റെ സാമ്പത്തിക ഇടപാട് അന്വേഷിക്കാന്‍; ജനപ്രീതി നേടുമ്പോള്‍ ഇങ്ങനെ ചില കുഴപ്പങ്ങളും പാര്‍ശ്വ ഫലങ്ങളുമുണ്ടാകുമെന്ന് നടന്റെ പ്രതികരണം

തെലുങ്ക് സൂപ്പര്‍താരം വിജയ് ദേവരകൊണ്ടയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്നലെ ചോദ്യം ചെയ്തത് ഏതാണ്ട് 12 മണിക്കൂറോളം.തെലുങ്ക് ചിത്രം ലൈഗറുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കാനാണ് ഹൈദരാബാദ് ഇ.ഡി ഓഫീസില്‍ വച്ച് നടനെ ചോദ്യം ചെയ്തത്.

125 കോടി മുടക്കി നിര്‍മ്മിച്ച 'ലൈഗര്‍' പരാജയപ്പെട്ടിരുന്നു. ചിത്രത്തിന് ദുബായ് കേന്ദ്രീകരിച്ചടക്കം ചില പണമിടപാടുകള്‍ നടന്നിരുന്നു ഇതിലടക്കം ചോദ്യം ചെയ്യാനാണ് ഹൈദരാബാദിലെ ഇഡി ഓഫീസിലേക്ക് നടനെ വിളിച്ചുവരുത്തിയത്. രാവിലെ 8.30ഓടെ ആരംഭിച്ച ചോദ്യം ചെയ്യല്‍ രാത്രിയാണ് അവസാനിച്ചത്

 'ഇതൊരു അനുഭവമാണ്, ജീവിതമാണ്. ജനപ്രീതി നേടുമ്പോള്‍ ഇങ്ങനെ ചില കുഴപ്പങ്ങളും പാര്‍ശ്വഫലങ്ങളുമുണ്ടാകും. എന്നെ വിളിപ്പിച്ചപ്പോള്‍ ഞാന്‍ വന്ന് എന്റെ ഡ്യൂട്ടി ചെയ്തു. ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം നല്‍കി. ഇനി എന്നെ അവര്‍ വിളിക്കില്ല.' ചോദ്യം ചെയ്യലിന് ശേഷം പുറത്തുവന്ന് വിജയ് പറഞ്ഞു.

ലൈഗര്‍ തെലുങ്കിന് പുറമേ ഹിന്ദിയിലടക്കം വിവിധ ഭാഷകളില്‍ നിര്‍മ്മിച്ചിരുന്നു. അമേരിക്കന്‍ ബോക്സിംഗ് ഇതിഹാസം മൈക്ക് ടൈസണടക്കം ചിത്രത്തില്‍ വേഷമിട്ടിരുന്നു. മുന്‍പ് ചിത്രത്തിന്റെ നിര്‍മ്മാതാവ് ചാര്‍മ്മി കൗറിനെയും പുരി ജഗന്നാഥിനെയും നവംബര്‍ 17ന് ഇ ഡി ചോദ്യം ചെയ്തിരുന്നു. ഇതും 12 മണിക്കൂറോളം നീണ്ടു.

സംശയാസ്പദമായ മാര്‍ഗങ്ങളിലൂടെയാണ് സിനിമയുടെ ഫണ്ടിംഗ് നടത്തിയതെന്ന് തെലങ്കാന കോണ്‍ഗ്രസ് നേതാവ് ബക്ക ജഡ്‌സണ്‍ നല്‍കിയ പരാതിയിലാണ് ഇ ഡി അന്വേഷണം നടക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ട് ഫോറിന്‍ എക്‌സ്ചേഞ്ച് മാനേജ്മെന്റ് നിയമം (ഫെമ) ലംഘിക്കപ്പെട്ടുവെന്നാണ് വിലയിരുത്തല്‍.

ED questions actor Vijay Deverakonda

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES