Latest News

ഖുശിയുടെ വിജയത്തിന് പിന്നാലെ യാദാദ്രി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വിജയ് ദേവരകൊണ്ട; ചിത്രങ്ങളും കുറിപ്പും പങ്ക് വച്ച് നടന്‍

Malayalilife
 ഖുശിയുടെ വിജയത്തിന് പിന്നാലെ യാദാദ്രി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വിജയ് ദേവരകൊണ്ട; ചിത്രങ്ങളും കുറിപ്പും പങ്ക് വച്ച് നടന്‍

മാന്ത റൂത്ത് പ്രഭുവും വിജയ് ദേവരകൊണ്ടയും നായികാ നായകന്മാരായ ഖുശി  സെപ്റ്റംബര്‍ 1 വെള്ളിയാഴ്ച തിയേറ്ററുകളില്‍ റിലീസ് ചെയ്തതിന് പിന്നാലെ ക്ഷേത്ര ദര്‍ശനം നടത്തി നടന്‍ വിജയ് ദേവരകൊണ്ട. തെലങ്കാനയിലെ യാദാദ്രി ക്ഷേത്രത്തില്‍ ആണ് നടന്‍ ദര്‍ശനം നടത്തിയത്.

കുടുംബത്തിനും സഹപ്രവര്‍ത്തകര്‍ക്കും ഒപ്പമാണ് താരം ക്ഷേത്രത്തിലെത്തിയത്. ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്ന ചിത്രങ്ങളും താരം സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.

'എന്റെ കുടുബം ഈ വര്‍ഷം സ്നേഹത്തിലും കുഷിയിലും ഒരുപാട് അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. ഏറ്റവും മനോഹരമായ യാദാദ്രി ക്ഷേത്രം ഇന്ന് സന്ദര്‍ശിച്ചു. എനിക്കൊപ്പം നിന്ന നിങ്ങള്‍ക്ക് വേണ്ടിയും ഞാന്‍ പ്രാര്‍ത്ഥിച്ചു. നിങ്ങള്‍ക്ക് എല്ലാവര്‍ക്കും വിജയം ആശംസിക്കുന്നു. എല്ലാവരോടും സ്നേഹം'- എന്നായിരുന്നു ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് താരം കുറിച്ചത്. പരമ്പരാഗത വേഷത്തില്‍ എത്തിയ താരം ക്ഷേത്രത്തിലെ പ്രത്യേക പ്രാര്‍ത്ഥനകളില്‍ പങ്കുചേര്‍ന്നു.

കുഷി ചിത്രത്തിന്റെ നിര്‍മ്മാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്‌സും ക്ഷേത്രത്തില്‍ നിന്നുള്ള താരത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് കുഷി തിയറ്ററുകളില്‍ എത്തിയത്. ഒരു മനോഹര പ്രണയകഥ പറയുന്ന ചിത്രം ഇതിനോടകം വന്‍ വിജയം നേടിക്കഴിഞ്ഞു. സാമന്തയാണ് ചിത്രത്തിലെ നായിക. ആദ്യദിനം തന്നെ ചിത്രം 16 കോടി കളക്ഷന്‍ നേടി. ചിത്രത്തിന്റെ ആദ്യം മുതലുള്ള അപ്ഡേഷനുകള്‍ വളരെ ആവേശത്തോടെയായിരുന്നു ആരാധകര്‍ ഏറ്റെടുത്തിരുന്നത്. ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികളും ശ്രദ്ധിക്കപ്പെട്ടിരുന്നു.

Yadadri temple visit Vijay Devarakonda

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക