Latest News

റാണ ദഗുബാട്ടി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നായകനായി ദുല്‍ഖര്‍; സീതാരാമത്തിനുശേഷം വീണ്ടും നടന്‍ തെലുങ്കിലെത്തുന്നത് സമുദ്രക്കനിക്കൊപ്പം

Malayalilife
 റാണ ദഗുബാട്ടി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നായകനായി ദുല്‍ഖര്‍; സീതാരാമത്തിനുശേഷം വീണ്ടും നടന്‍ തെലുങ്കിലെത്തുന്നത് സമുദ്രക്കനിക്കൊപ്പം

മലയാളത്തിന്റെ പാന്‍ ഇന്ത്യന്‍ സ്റ്റാറാണ് ദുല്‍ഖര്‍ സല്‍മാന്‍. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ എല്ലാം സിനിമ ചെയ്യുന്ന ദുല്‍ഖറിന്റെ പുതിയ ചിത്രത്തിനായി കാത്തിരിക്കുകയാണ് സിനിമ പ്രേമികള്‍. ഇപ്പോളിതാ ദല്‍ഖര്‍ സല്‍മാനെ നായകനാക്കി നടന്‍ റാണ ദഗുബാട്ടി നിര്‍മ്മിക്കുന്ന തമിഴ് - തെലുങ്ക് ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്. 

ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ജൂണ്‍ 6ന് ഉണ്ടാകും. റാണയുടെ മുത്തച്ഛനും മുന്‍ എം.പിയും ചലച്ചിത്ര നിര്‍മ്മാതാവുമായ പരേതനായ ഡി. രാമനായിഡുവിന്റെ ജന്മവാര്‍ഷിക ദിനമാണ് ജൂണ്‍ 6. 

സമുദ്രക്കനി ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അന്നേ ദിവസം പ്രഖ്യാപിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം. വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സ്പിരിറ്റ് മീഡിയ മുവീസിന്റെ ബാനറില്‍ ആണ് നിര്‍മ്മാണം. മെഗാഹിറ്റായ സീതാരാമത്തിനുശേഷം എത്തുന്ന ദുല്‍ഖറിന്റെ തെലുങ്ക് ചിത്രം ആണ് അറ്റ്ലൂരിയുടേത്. ഏറെ വര്‍ഷങ്ങളായി ദുല്‍ഖറും റാണയും അടുത്ത സുഹൃത്തുക്കളാണ്. 

മലയാളത്തില്‍ കിംഗ് ഒഫ് കൊത്ത ആണ് ദുര്‍ഖറിന്റെ പുതിയ റിലീസ്. ഓണത്തിന് റിലീസ് ചെയ്യുന്ന ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മിയാണ് നായിക.നവാഗതനായ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രം ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും മുതല്‍മുടക്ക് ഏറിയ ചിത്രം കൂടിയാണ്.അഭിലാഷ് എന്‍. ചന്ദ്രന്‍ രചന നിര്‍വഹിക്കുന്ന ചിത്രത്തിന് നിമിഷ് രവി ആണ് ഛായാഗ്രഹണം.ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മലയാളത്തില്‍ ദുല്‍ഖര്‍ ഇനി അഭിനയിക്കുന്നത്.

Dulquer Salmaan Rana Daggubati to collaborate together

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക