Latest News

ആനിമേഷന്‍ ചിത്രം മോനക്കെതിരെ കോപ്പയടി ആരോപണം; ഡിസ്നിക്കെതിരെ കേസ് കൊടുത്ത് ആനിമേറ്റര്‍ ബാക്ക് വൂഡാല്‍; നഷ്ടപരിഹാരമായി 10 ബില്ല്യണ്‍ ഡോളറോ മോനയുടെ ആകെ വരുമാനത്തിന്റെ രണ്ടര ശതമാനമോ നല്‍കണമെന്ന് ആവശ്യം

Malayalilife
ആനിമേഷന്‍ ചിത്രം മോനക്കെതിരെ കോപ്പയടി ആരോപണം; ഡിസ്നിക്കെതിരെ കേസ് കൊടുത്ത് ആനിമേറ്റര്‍ ബാക്ക് വൂഡാല്‍; നഷ്ടപരിഹാരമായി 10 ബില്ല്യണ്‍ ഡോളറോ മോനയുടെ ആകെ വരുമാനത്തിന്റെ രണ്ടര ശതമാനമോ നല്‍കണമെന്ന് ആവശ്യം

പ്രായ ഭേദമന്യേ എല്ലാവരും ഒരു പോലെ ആസ്വദിക്കുന്ന ചിത്രങ്ങളാണ് ആനിമേഷന്‍ ചിത്രങ്ങള്‍. കുട്ടികള്‍ക്ക് മറ്റ് ചിത്രങ്ങളെക്കാള്‍ ഇഷ്ടം ആനിമേഷന്‍ മൂവികളാണ്. ഡിസ്നിയുടെ നിരവധി ആനിമേഷന്‍ ചിത്രങ്ങള്‍ ഇറങ്ങിയിട്ടുണ്ട്. അതില്‍ എല്ലാവര്‍ക്കും പ്രീയപ്പെട്ട ചിത്രങ്ങളില്‍ ഒന്നാണ് മോന. ഇപ്പോഴും ഏറ്റവും കൂടുതല്‍ ആരാധകരുള്ള ചിത്രമാണ് മോന. ചിത്രം ഇറങ്ങി പത്ത് വര്‍ഷമായിട്ടും റിപ്പീറ്റ് വാല്യു ഉള്ള ചിത്രം. 

മോനയുടെ രൂപത്തിലുള്ള പാവകളും, കളിപ്പാട്ടങ്ങളും ഓക്കെ പുറത്തിറങ്ങിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ പുതിയൊരു വിവാദത്തില്‍ എത്തിയിരിക്കുകയാണ് ജനപ്രിയ ആനിമേഷന്‍ ചിത്രം. ചിത്രത്തിനെതിരെ കോപ്പയടി പരാതി ഉയര്‍ന്നിരിക്കുകയാണ്. ആനിമേറ്റര്‍ ബാക്ക് വൂഡാലാണ് ഡിസ്നിക്കും ചിത്രത്തിനുമൊതിരെ രംഗത്ത് എത്തിയിരിക്കുന്നത്. താന്‍ തിരക്കഥയെഴുതിയ ബക്കി എന്ന ആനിമേഷന്‍ ചിത്രത്തിന്റെ ചില ഭാഗങ്ങള്‍ മോനയ്ക്കുവേണ്ടി എടുത്തിട്ടുണ്ട് എന്നാണ് ബാക്ക് അവകാശപ്പെടുന്നത്. 

അദ്ദേഹം ഡിസ്നിക്കെതിരെ കാലിഫോര്‍ണിയ ഫെഡറല്‍ കോടതിയിലാണ് കേസ് ഫയല്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. 10 ബില്ല്യണ്‍ ഡോളറോ മോനയുടെ ആകെ വരുമാനത്തിന്റെ രണ്ടര ശതമാനമോ നഷ്ടപരിഹാരമായി നല്‍കണമെന്നാണ് ആവശ്യം. ഈ തിരക്കഥയും ട്രെയ്‌ലറും വൂഡാല്‍ നേരത്തെ ജെന്നി മാര്‍ചിക് എന്ന ആനിമേറ്റര്‍ക്ക് കൈമാറിയിരുന്നു. ജെന്നിയാണ് നിലവില്‍ ഡ്രീംവര്‍ക്‌സ് ആനിമേഷന്റെ ഫീച്ചര്‍ ഡെവലപ്‌മെന്റ് മേധാവി. ബക്കിയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഡിസ്‌നിക്ക് വേണ്ടി ഡ്രീംവര്‍ക്‌സ് മോന 2 നിര്‍മിച്ചതെന്നാണ് വൂഡാലിന്റെ കേസ്. 

വാസസ്ഥലം സംരക്ഷിക്കാനായി കൗമാരക്കാരിയായ ഒരു പെണ്‍കുട്ടി നടത്തുന്ന സാഹസികതയെ കുറിച്ചുള്ള ചിത്രമാണ് ബക്കി. മോനയ്ക്കും ഈ സിനിമയ്ക്കും തമ്മില്‍ നിരവധി സാമ്യങ്ങളുണ്ടെന്ന് വുഡ്വാള്‍ പറയുന്നു. 2016-ല്‍ പുറത്തിറങ്ങിയ മോനയുടെ വമ്പന്‍ വിജയത്തിന് പിന്നാലെ 2024ലാണ് മോന 2 റിലീസ് ആയത്. 964 മില്ല്യണ്‍ ഡോളറാണ് ബോക്‌സ് ഓഫീസില്‍ മോന 2 സ്വന്തമാക്കിയത്. 2024ല്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ നാലാമത്തെ ചിത്രമായിരുന്നു മോന 2.

Read more topics: # ഡിസ്നി മോന
Disney hit with 10 billion lawsuit

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES