Latest News

അന്നേ ഇന്ദ്രന്‍സിന്റെ കഴിവ് മനസ്സിലാക്കിയിരുന്നു; ഇന്ന് മലയാള സിനിമയുടെ അവിഭാജ്യ ഘടകം; മനസ്സ് തുറന്ന് സിബി മലയില്‍

Malayalilife
 അന്നേ ഇന്ദ്രന്‍സിന്റെ കഴിവ് മനസ്സിലാക്കിയിരുന്നു; ഇന്ന് മലയാള സിനിമയുടെ അവിഭാജ്യ ഘടകം; മനസ്സ് തുറന്ന് സിബി മലയില്‍

ലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരനായ താരമാണ് നടൻ ഇന്ദ്രൻസ്. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കാറ്റപത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ ഏവരെയും അത്ഭുതപ്പെടുത്തുന്ന തരത്തിലാണ് നടന്‍ ഇന്ദ്രന്‍സിന്റെ വളര്‍ച്ചയെന്ന് സംവിധായകന്‍ സിബി മലയില്‍ പറയുന്നത്. ചെറുതും വലുതുമായ എല്ലാ സിനിമകളിലും ഇന്ന് അദ്ദേഹത്തേ കാണാം. ഏറ്റവും തിരക്കുള്ള നടനായി ഇന്ദ്രന്‍സ് മാറിക്കഴിഞ്ഞുവെന്നും സിബി മലയില്‍ റിപ്പോര്‍ട്ടര്‍ ടിവിയുടെ പുരസ്‌കാര പ്രഖ്യാപന ചടങ്ങില്‍ പറഞ്ഞു.

‘ആദ്യ കാലങ്ങളില്‍ എന്റെ ചിത്രങ്ങളിലൂടെയാണ് അദ്ദേഹം സിനിമ മേഖലയിലേക്ക് കടന്നുവന്നത്. അന്ന് ഇന്ദ്രന്‍സിന്റെ ശരീര ഭാഷ തമാശ കഥാപാത്രങ്ങള്‍ക്ക് യോജിച്ചതാണ് എന്ന വിലയിരുത്തപ്പെട്ടിരുന്നു, കോസ്റ്റിയൂം ഡിസൈനറായും അദ്ദേഹം എന്റെ സിനിമയുടെ ഭാഗമായിട്ടുണ്ട്. അന്ന് അദ്ദേഹത്തിന്റെ കഴിവ് കണ്ടതുകൊണ്ടാണ് ചെറിയ ചെറിയ വേഷങ്ങള്‍ ചെയ്യാനായി ഇന്ദ്രന്‍സിനെ വിളിച്ചിരുന്നത്.’, സിബി മലയില്‍ പറഞ്ഞു.

ഈ വളര്‍ച്ചയ്ക്ക് പിന്നിലുള്ളത് ഇന്ദ്രന്‍സിന് അഭിനയത്തോടുള്ള സിദ്ധികൊണ്ടു തന്നെയാണ്. അതൊരുപക്ഷെ ഈ കാലങ്ങളില്‍ രൂപപ്പെട്ട്, മൂല്യപ്പെടുത്തിവന്ന ഒരു സിദ്ധി തന്നെയാണ്. അതാണ് ഒരു സാധാരണ പ്രേക്ഷകനിലേക്ക് ഇന്ദ്രന്‍സിനെ എത്തിച്ചത്. അതിന് സഹായിച്ച ഒരു ചിത്രമായിരുന്നു ‘ഹോം’ എന്നും അദ്ദേഹം പറഞ്ഞു.എല്ലാവരുടെയും ഉള്ളില്‍ തട്ടുന്ന ഹോമിലെ കഥാപാത്രമായി ഇന്ദ്രന്‍സിന് മാറാന്‍ കഴിഞ്ഞത് അദ്ദേഹത്തിന്റെ സിദ്ധികൊണ്ടാണ്. ഹോം എന്ന ചിത്രത്തിന്റെ വിജയത്തിന്റെ ഒരു പ്രധാന കാരണം ഇന്ദ്രന്‍സ് ആ റോള്‍ ചെയ്തു എന്നതുകൊണ്ടാണെന്നും സിബി മലയില്‍ കൂട്ടിച്ചേര്‍ത്തു.

Director sibi malayil words about indrans

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക