Latest News

ജിഹാദികളുടെ പച്ചപ്പണമില്ലെങ്കില്‍ സിനിമയില്ല എന്ന് നിനക്കറിയാം; ഇസ്ലാമിക തീവ്രവാദത്തിന് ചൂട്ടുപിടിക്കുന്ന പൃഥ്വിരാജിനോട് ഒരു ചോദ്യം; കുറിപ്പ് പങ്കുവച്ച് സംവിധായകൻ ജോണ്‍ ഡിറ്റോ

Malayalilife
ജിഹാദികളുടെ പച്ചപ്പണമില്ലെങ്കില്‍ സിനിമയില്ല എന്ന് നിനക്കറിയാം;  ഇസ്ലാമിക തീവ്രവാദത്തിന് ചൂട്ടുപിടിക്കുന്ന പൃഥ്വിരാജിനോട് ഒരു ചോദ്യം; കുറിപ്പ് പങ്കുവച്ച്  സംവിധായകൻ  ജോണ്‍ ഡിറ്റോ

ക്ഷദ്വീപ് വിഷയത്തില്‍ അനുകൂലിച്ചും വിമർശിച്ചും നിരവധി താരങ്ങളാണ് രംഗത്ത് എത്തിയിരിക്കുന്നത്.കഴിഞ്ഞ ദിവസം നടൻ പൃഥ്വിരാജ് സേവ് ലക്ഷദ്വീപ് എന്ന് പറഞ്ഞു കൊണ്ട് എത്തിയിരുന്നു. എന്നാൽ ഇപ്പോൾ ഈ വിഷയത്തിൽ താരത്തെ വിമർശിച്ചു കൊണ്ട് സംവിധായകൻ ജോണ്‍ ഡിറ്റോ രംഗത്ത് എത്തിയിരിക്കുകയാണ്. പൃഥ്വിരാജും സലിംകുമാറും സണ്ണി വെയിനും മോങ്ങിക്കരഞ്ഞാലൊന്നും ലക്ഷദ്വീപിനെ പഴയതു പോലെ മയക്കുമരുന്ന് ജിഹാദി  കള്ളക്കടത്തിന്റെ ഹബ്ബാക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് സമ്മതിക്കില്ലെന്ന് ജോണ്‍ ഡിറ്റോ തന്റെ  ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ വ്യക്തമാക്കുകയാണ്.

ജോണ്‍ ഡിറ്റോയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം, 

പൃഥ്വിരാജും സലിംകുമാറും സണ്ണി വെയിനും മോങ്ങി മോങ്ങിക്കരഞ്ഞാലൊന്നും ലക്ഷദ്വീപിനെ പഴയതു പോലെ മയക്കുമരുന്ന്ജിഹാദി – കള്ളക്കടത്തിന്റെ ഹബ്ബാക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് സമ്മതിക്കില്ല. ഇസ്ലാമിക തീവ്രവാദത്തിന് ചൂട്ടുപിടിക്കുന്ന പൃഥ്വിരാജിനോട് ഒരു ചോദ്യം.

അന്തരിച്ച സച്ചിയെന്ന സംവിധായകന്‍ സ്വര്‍ണ്ണക്കള്ളക്കടത്തിനെക്കുറിച്ച് താങ്കളെ വച്ച് ഒരു സിനിമ ചെയ്യാന്‍ തീരുമാനിച്ചിരുന്നില്ലേ? സ്വര്‍ണ്ണം എന്ന പേരില്‍. ആ സിനിമയുടെ കഥയൊന്നു താങ്കള്‍ക്ക് വെളിപ്പെടുത്താമോ? സച്ചിയുടെ മരണത്തിന് പിന്നില്‍ ഈ സിനിമയുടെ പ്രമേയത്തിന് പങ്കുണ്ട് എന്ന് ഞാന്‍ സംശയിക്കുന്നു.ആ സിനിമ സച്ചി മരിച്ചതോടെ ഉപേക്ഷിക്കാന്‍ കാരണം? സച്ചിയുടെ ഓര്‍മ്മയ്ക്കായി സംവിധായകന്‍ കൂടിയായ പൃഥ്വി അത് പുറത്തിറക്കാതിരുന്നതെന്തേ?

ജിഹാദികളുടെ പച്ചപ്പണമില്ലെങ്കില്‍ സിനിമയില്ല എന്ന് നിനക്കറിയാം. സ്വര്‍ണ്ണക്കടത്തും തീവ്രവാദവും തമ്മിലുള്ള അവിശുദ്ധബന്ധവും നിനക്കറിയാം. വാര്യന്‍കുന്നന്‍ പ്രേമം വരുന്നതും ലക്ഷദ്വീപ് സ്‌നേഹം അലയടിക്കുന്നതും അതാണെന്ന് സാമാന്യമായി സിനിമ രംഗത്തു നില്‍ക്കുന്ന ആര്‍ക്കുമറിയാവുന്ന വസ്തുതയാണ്. ലക്ഷദ്വീപ് കേന്ദ്രമായി നടക്കുന്ന രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ കേന്ദ്ര ഗവണ്‍മെന്റിന് കഴിവുണ്ട്. ISIS ന്റെ സാന്നിദ്ധ്യം ലക്ഷദ്വീപിലുണ്ട് എന്ന് റിപ്പോര്‍ട്ട് നല്‍കിയത് ഫാറുഖ് ഖാനാണ്. അതനുസരിച്ച് കേന്ദ്രം ശക്തമായ നടപടിയെടുത്തു. പ്രഫുല്‍ പട്ടേലിനെ അവിടെ നിയമിച്ചു. അത് തുടരും . പിന്നെ, സണ്ണി വെയ്ന്‍, സലിം കുമാര്‍ തുടങ്ങിയ കുഞ്ഞിത്തവളകളെക്കുറിച്ച് എന്ത് പറയാന്‍. ? ആര് മുഖവിലയ്‌ക്കെടുക്കാന്‍ ?

പിണറായി പതിവു പോലെ തന്നെ താന്‍ ജിഹാദി അടിമയാണെന്നും രാജ്യ സുരക്ഷയേക്കാള്‍ തീവ്രവാദികളുടെ ക്ഷേമത്തിലാണ് അദ്ദേഹത്തിന്റെ ശ്രദ്ധയെന്നും പരോക്ഷമായി പ്രഖ്യാപിച്ചു. പൃഥ്വിരാജേ, പിണറായിയെപ്പോലെ ഉണ്ട ബോണ്ടയ്ക്ക് നന്ദി കാട്ടാതെ, സത്യമെന്താണെന്ന് അറിയുക.എന്നിട്ട് ആണായി സത്യത്തിനൊപ്പം നില്‍ക്കുക. അത്രയും ചങ്കൂറ്റം ഇല്ലെങ്കില്‍ മമ്മൂട്ടിയെ പോലെ ബുദ്ധിപൂര്‍വ്വം മുണ്ടാണ്ടിരിക്കുക.

Director john ditto note about lakshadweep

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES