മലയാള സിനിമ പ്രേക്ഷകർക്ക് ഇടയിൽ ഏറെ ചർച്ചകൾക്ക് വഴിവച്ച സിനിമയായിരുന്നു ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍. ജിയോ ബേബി സംവിധാനം ചെയ്ത ചിത്രത്തെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ എത്തിയത്. നിമിഷ സജയന്‍ സുരാജ് വെഞ്ഞാറമൂട് എന്നിവർ ആയിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിന് വലിയ നിരൂപക പ്രശംസയാണ് അടുത്തിടെ ലഭിച്ചു കൊണ്ടിരിക്കുന്നത്.
എന്നാൽ ഇപ്പോൾ സിനിമാ ചിത്രീകരണത്തിനിടയിലെ ഒരു അനുഭവം തുറന്നു പറയുകയാണ് സംവിധായകന്‍ ജിയോ ബേബി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞിരിക്കുന്നത്.ചിത്രത്തില്‍ ഉള്‍പ്പെടുത്തിയതിന്റെ മൂന്നിരട്ടിയിലേറെ പാത്രങ്ങള്‍ ഷൂട്ടിംഗിനിടെ നിമിഷ കഴുകിയിട്ടുണ്ടെന്നാണ് സംവിധായകന്‍ പറയുന്നത്.
ചെയ്തു നോക്കുമ്പോള്‍ മാത്രമേ ഓരോ ജോലിക്കും വേണ്ടിവരുന്ന കായികമായ അദ്ധ്വാനം നാം തിരിച്ചറിയുകയുള്ളൂവെന്നും കാണുന്നവര്‍ക്ക് ഓ ഇതൊക്കെയെന്ത് എന്ന് തോന്നാമെന്നും ജിയോ ബേബി പറഞ്ഞു.