നാടകപ്രവര്‍ത്തകയായ മിനി ഐജി പെണ്‍കുട്ടികള്‍ക്ക് വാര്‍ത്ത ചൂണ്ടിക്കാട്ടി നല്‍കിയ മുന്നറിയിപ്പാണ് ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ സംവിധായകന്‍ പങ്കുവെച്ചിരിക്കുന്നത്. അസിസ്റ്റന്റ് ഡയറക്ടര്‍ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതി ചൂണ്ടിയുള്ള കുറിപ്പ് ആണ് ഇപ്പോൾ സംവിധായകന്‍ ജിയോ ബേബി സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
കുറിപ്പിലൂടെ ....
ഒരു സിനിമ സഹ സംവിധായകനെതിരെ ഒരു പെണ്‍കുട്ടിയുടെ ലൈംഗിക ആരോപണം ഇന്ന് വായിക്കുകയുണ്ടായി. സമാനമായ ഒരുപാട് അനുഭവങ്ങള്‍ അറിഞ്ഞതില്‍ നിന്ന് പെണ്‍കുട്ടികളോട്, സ്ത്രീകളോട് ചിലത് പറയട്ടെ. പുരുഷന്മാരില്‍ പലരും, ക്രിയാത്മകത, ഏകാന്തത, സൈ്വര്യം തരാത്ത ഭാര്യ, ഫെമിനിസം, എന്നൊക്കെ പറഞ്ഞു നിങ്ങളുടെ ശരീരം തേടി വരും. ഒരു രാത്രി കൊണ്ടോ പല രാത്രികള്‍ കൊണ്ടോ ശമിക്കും ഏകാന്തത ആകും അത്. മറുഭാഗത്ത് കൃത്യം ആയി നല്ല സമ്പത്തും ജോലിയും ഉള്ള പെണ്‍കുട്ടികളുമായി വിവാഹം ഉറപ്പിച്ചിട്ടാകും നിങ്ങള് ജീവനാണെന്ന്. പറഞ്ഞ് വരുന്നത്. ശ്രദ്ധിക്കുക.
ഡേറ്റിങ്ങ് എന്ന് പറയുന്നതില്‍ നമ്മള്‍ ഒരാളെ അറിയാന്‍ ശ്രമിക്കുകയാണ്. ഒരു പക്ഷേ അത് പാര്‍ട്ണര്‍ എന്ന പൂര്‍ണതയില്‍ എത്താന്‍ സാധ്യത ഇല്ല. അത് കൊണ്ട് തന്നെ വളരെ ശ്രദ്ധിച്ചു തന്നെ പ്രണയങ്ങള്‍ തിരഞ്ഞെടുക്കുക. അര്‍ഹതയില്ലാത്ത വര്‍ക്കായി കണ്ണീര്‍ പൊഴിക്കാതിരിക്കുക. നിങ്ങളുടെ കണ്ണീര്‍ അവര്‍ക്ക് പുഞ്ചിരി മാത്രമാണ്. ലൈംഗികത മാത്രം ലക്ഷ്യമാക്കി വരുന്നവരെ അങ്ങിനെ തന്നെ കാണുക. ഒഴിവാക്കുന്നവരെ നിങ്ങളും ഒഴിവാക്കുക. ഇനി അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഒരു പക്ഷേ ലൈംഗികത നിങ്ങളും ഉപയോഗിക്കുകയാണെങ്കില്‍ അതിനെ ചൊല്ലി വിഷമിക്കാതിരിക്കുക.
തന്നെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയ്‌ക്കെതിരെ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിട്ടും പൊലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് ഇരയായ യുവതി പറയുന്നു. മലയാള സിനിമാ മേഖലയില്‍ സഹസംവിധായകനായി ജോലി ചെയ്യുന്ന രാഹുല്‍ സി ബി (രാഹുല്‍ ചിറയ്ക്കല്‍) എന്നയാള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പൊലീസ് തയ്യാറാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. വിവാഹവാഗ്ദാനം നല്‍കി തന്നെ പീഡിപ്പിച്ച ശേഷം രാഹുല്‍ വഞ്ചിച്ചെന്നും പൊലീസില്‍ പരാതി നല്‍കിയതിന് ശേഷം നിരന്തരം വധ ഭീഷണിമുഴക്കുകയാണെന്നും കത്തില്‍ പറയുന്നു.
അപകടത്തില്‍ പെട്ട് ഇടുപ്പെല്ല് തകര്‍ന്ന് കിടന്ന സമയത്താണ് രാഹുല്‍ തന്നെ ബലാത്സംഗം ചെയ്തത്. വിവാഹം ചെയ്യാമെന്ന ഉറപ്പ് നല്‍കി പലരേയും പീഡിപ്പിച്ചെന്ന് പിന്നീട് അറിഞ്ഞു. ആത്മഹത്യയ്ക്ക് ശ്രമിച്ച് ആശുപത്രിയില്‍ കിടന്ന സമയത്തും പ്രതിയുടെ സുഹൃത്തുക്കള്‍ സ്വാധീനിക്കാന്‍ ശ്രമിച്ചു. സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ അസിസ്റ്റന്റ് ഡയറക്ടറായ രാഹുലിനെ സ്വാധീനമുപയോഗിച്ചും പണം കൊണ്ടും പിന്തുണയ്ക്കുന്നത് മാര്‍ട്ടിന്‍ പ്രക്കാട്ടാണ്. മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ ഫ്‌ളാറ്റില്‍ വെച്ച് പ്രക്കാട്ടും പ്രതിയും ഷബ്‌ന മുഹമ്മദും (വാങ്ക് തിരക്കഥാകൃത്ത്) ഉള്‍പ്പെടെയുള്ളവര്‍ കേസ് പിന്‍വലിക്കാനായി തന്നെ സ്വാധീനിക്കാന്‍ വേണ്ടി പലവട്ടം ശ്രമിച്ചു. പ്രതിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ചത് താന്‍ തന്നെയാണെന്ന് മാര്‍ട്ടിന്‍ പ്രക്കാട്ട് വെളിപ്പെടുത്തിയെന്നും യുവതി മുഖ്യമന്ത്രിക്കെഴുതിയ കത്തില്‍ വ്യക്തമാക്കുന്നുണ്ട്.