സംവിധായകൻ ജീത്തു ജോസഫ് മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി സംവിധാനം ചെയ്യുന്ന മിസ്റ്ററി ത്രില്ലര്‍ ചിത്രം ‘ട്വല്‍ത്ത് മാന്‍’ നാളെ റിലീസ് ചെയ്യുകയാണ്. എന്നാൽ ഇപ്പോൾ ചിത്രം വെറും ഒരു ത്രില്ലര്‍ ചിത്രമല്ല മറിച്ച് ഒരു മിസ്റ്ററി ചിത്രമാണ് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന് ജീത്തു ജോസഫ്. ഈ കഥ തിരക്കഥാകൃത്തായ കൃഷ്ണകുമാര്‍ പറയുമ്പോള്‍ ‘ലാലേട്ടന് ഈ അടുത്ത കാലത്ത് ചെയ്തിട്ടില്ലാത്ത ഒരു ചിത്രമായിരിക്കും ഇത് എന്ന് തോന്നി എന്നും ‘ദൃശ്യം’ പോലെ ഒരു ചിത്രമല്ല ‘ട്വല്‍ത്ത് മാന്‍’ എന്നും ജീത്തു ജോസഫ് പറഞ്ഞു.
സിനിമയുടെ കഥ പറഞ്ഞു ഫലിപ്പിക്കാന്‍ വളരെ പ്രയാസമാണ്. ഒന്നുകില്‍ സ്ക്രിപ്റ്റ് വായിക്കണം. അല്ലെങ്കില്‍ സിനിമ കാണണം. കാരണം ഒരു ഹീറോ ബേസ് സിനിമ അല്ല ഇത്. ചിത്രത്തിലുള്ള 12 പേരും പ്രധാന കഥാപാത്രങ്ങളാണ്. സസ്പെന്‍സ് ഒരു ഹൈലൈറ്റാക്കിക്കൊണ്ട് അഗത ക്രിസ്റ്റി കഥകളുടെ സമാനമായ രീതിയിലാണ് സിനിമ പറയുന്നത് എന്നും ജീത്തു ജോസഫ് കൂട്ടിച്ചേര്‍ത്തു.
ചിത്രത്തിന്റെ സീന്‍ ഓര്‍ഡറാണ് ആദ്യം ലാലേട്ടനോട് പറഞ്ഞത്. ലാലേട്ടന് ആശയം ഇഷ്ടപ്പെട്ടു. ഇതിന്റെ കഥ പറഞ്ഞ് ഫലിപ്പിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. ഒന്നുകില്‍ സ്ക്രിപ്റ്റ് വായിക്കണം. അല്ലെങ്കില്‍ സിനിമ കാണണം. കാരണം വലിയ താരനിരയുണ്ട്. ശരിക്കും 12 പേരാണ് ഈ സിനിമയുടെ പ്രധാന കഥാപാത്രങ്ങള്‍.
വളരെ വ്യത്യസ്തമായിട്ടുള്ള ഒരു വര്‍ക്കാണ് ഇത്. സുഹൃത്തായ കൃഷ്ണകുമാറാണ് തിരക്കഥ ചെയ്തത്. രണ്ടര വര്‍ഷം മുമ്പാണ് കൃഷ്ണകുമാര്‍ ഈ ആശയം എന്നോട് പറയുന്നത്. ലാലേട്ടന് അടുത്തെങ്ങും ചെയ്തിട്ടില്ലാത്ത ഒരു കഥാപാത്രമാണ്. ചിത്രത്തിന്റെ തൊണ്ണൂറു ശതമാനവും ഒരു റിസോര്‍ട്ട് കേന്ദ്രീകരിച്ചാണ്. കോവിഡ് കാലഘട്ടത്തില്‍ ചെയ്യാന്‍ പറ്റുന്ന സിനിമയാണ് എന്ന് മനസിലായി.‘ട്വല്‍ത്ത് മാന്‍’ഒരു ത്രില്ലര്‍ ചിത്രം എന്ന് ഞാന്‍ വിളിക്കില്ല. ഇതൊരു മിസ്റ്ററി മൂവിയാണ്. ആശിര്‍വാദ് സിനിമാസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ‘ട്വല്‍ത്ത് മാന്‍’ സിനിമയുടെ വിശേഷങ്ങള്‍ ജീത്തു ജോസഫ് പങ്കുവച്ചത്.