കുമ്പളങ്ങി നൈറ്റ്‌സ്, ജോജി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌ക്കരന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന പാല്‍തു ജാന്‍വറിന്റെ പ്രോമോ വീഡിയോ പ്രേക്ഷ പ്രീതി നേടുന്നവയായിരുന്നു. എന്നാൽ ഇപ്പോൾ മൃഗങ്ങൾക്കെപ്പമുള്ള വീഡിയോ സംവിധാനം ചെയ്തതിനേക്കുറിച്ചും തുറന്നുപറഞ്ഞിരിക്കുകയാണ് ബേസിൽ ജോസഫ്. ക്ലബ് എഫ്.എം സ്റ്റാർ ജാമിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.
ഷൂട്ടിങ് കഴിഞ്ഞപ്പോൾ ദിലീഷ് പോത്തനാണ് പ്രൊമോ ഗാനം സംവിധാനം ചെയ്യാൻ തന്നെ ഏൽപ്പിച്ചത്. അതാവുമ്പോൾ തൊട്ടഭിനയിക്കേണ്ട. അവർ കോസ്റ്റ്യൂമിട്ട് നിൽക്കുന്നേയുള്ളൂ. ഷൂട്ടിങ്ങിനോട് പൂച്ചയ്ക്ക് തീരെ സഹകരണം ഉണ്ടായിരുന്നില്ല. ചില സമയത്ത് മൂഡുണ്ടാവാറില്ല. പൂച്ചയായിരുന്നു ഭയങ്കര അലമ്പ്. ആടും കോഴിയുമെല്ലാം പ്രശ്നക്കാരായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പന്നിയായിരുന്നു തന്നെ അദ്ഭുതപ്പെടുത്തിയത്. വരുന്നു, എടുക്കുന്നു, ഒറ്റ ടേക്കിൽ ഓകെയാക്കി തിരിച്ചുപോവുന്നു. പക്ക പ്രൊഫഷണൽ ആയിരുന്നു. നായയും അടിപൊളിയായിരുന്നു. പരിശീലകർ പറയുന്നതുപോലെ ചെയ്യുമെന്നും ബേസിൽ പറഞ്ഞു.
നമ്മളെ തിരിച്ചെന്തെങ്കിലും ചെയ്യാൻ സാധ്യതയുള്ള മൃഗങ്ങളോട് തനിക്ക പേടിയാണ് ദൂരത്ത് നിന്ന് കാണാനും പിന്നെ വീഡിയോകളൊക്കെ കാണാനുമെല്ലാം ഇഷ്ടമാണ്. പക്ഷേ അടുത്തേക്ക് ചെല്ലാൻ പറ്റില്ല. ഇപ്പോൾ ഈ സിനിമ കഴിഞ്ഞതിന് ശേഷം പശു, പോത്ത്, ആട് തുടങ്ങിയവയോടുള്ള പേടി കുറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.