കല്യാണരാമൻ സിനിമയിലൂടെ ഏവർക്കും സുപരിചിതനായ താരമാണ് ഉണ്ണികൃഷ്‌ണൻ നമ്പൂതിരി. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ വിയോഗം. എന്നാൽ ഇപ്പോൾ അദ്ദേഹത്തെ അനുസ്മരിച്ച് സംവിധായകന്‍ ഷാഫി രംഗത്ത് എത്തിയിരിക്കുകയാണ്. അദ്ദേഹം അനശ്വരമാക്കിയ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ എക്കാലവും നിറഞ്ഞു നില്‍ക്കുമെന്ന് ഷാഫി പറഞ്ഞു.
ഷാഫിയുടെ വാക്കുകളിലൂടെ ...
കല്യാണരാമന്‍ എന്ന സിനിമ ഇപ്പോഴും ആളുകള്‍ ഓര്‍ത്തുവയ്ക്കുന്ന സിനിമയാണ്. ഇപ്പോഴും ചാനലില്‍ വരികയും ട്രോളുകളില്‍ നിറയുകയും ചെയ്യുന്ന ഒരു സിനിമയാണ് അത്. ആ സിനിമയിലെ ഓരോ കഥാപാത്രങ്ങള്‍ക്കും വളരെ പ്രാധാന്യമുണ്ട്. അതില്‍ വളരെ പുതുമയുള്ള ഒരു സംഭവമായിരുന്നു ഈ മുത്തച്ഛനും മുത്തശ്ശിയുമായുള്ള സൗഹൃദം. അതിനു പറ്റിയ ആളെ തിരയുന്ന സമയത്ത് ഉണ്ണികൃഷ്ണന്‍ തിരുമേനിയുടെ മുഖം തന്നെയാണ് ഓര്‍മ വന്നത്. മുത്തച്ഛനെയും മുത്തശ്ശിയേയും അഭിനയിപ്പിക്കാന്‍ വളരെ ബുദ്ധിമുട്ടായിരിക്കും എന്നാണ് ഞാന്‍ കരുതിയിരുന്നത്. പക്ഷേ അവര്‍ വളരെ അനായാസമായി അഭിനയിച്ചു.
എല്ലാവരോടും വളരെ സൗഹൃദത്തിലായിരുന്നു അദ്ദേഹം. പ്രായത്തിന്റെ ഓര്‍മ്മക്കുറവ് വരുന്നതുവരെ എന്നെ ഫോണില്‍ വിളിക്കുമായിരുന്നു. എല്ലാവരോടും അദ്ദേഹം സ്നേഹവും സൗഹൃദവും നിലനിര്‍ത്തിയിരുന്നു. കാണുമ്ബോഴൊക്കെ അദ്ദേഹത്തിന്റെ സ്നേഹം ആ കണ്ണില്‍ നിന്നും നമുക്ക് വായിച്ചെടുക്കാം. ലൊക്കേഷനില്‍ എല്ലാവരുമായി തമാശ പറഞ്ഞു ചിരിച്ച് കളിച്ചായിരുന്നു സമയം ചെലവഴിച്ചിരുന്നത്. അതിലെ കോമഡി രംഗങ്ങള്‍ അഭിനയിക്കാന്‍ അദ്ദേഹത്തോട് പറയാന്‍ ഞങ്ങള്‍ക്ക് ബുദ്ധിമുട്ടായിരുന്നു. പക്ഷെ ഞങ്ങളെക്കാള്‍ മനസ്സുകൊണ്ട് ചെറുപ്പമാണെന്ന് അദ്ദേഹം തെളിയിച്ചു, ആ രംഗങ്ങളെല്ലാം ആസ്വദിച്ച് അദ്ദേഹം അനായാസം കൈകാര്യം ചെയ്തു.
അദ്ദേഹത്തിന്റെ ശബ്ദം തന്നെയായിരുന്നു സിനിമയില്‍ ഉപയോഗിച്ചത്. അത് ആ കഥാപാത്രത്തിന് മിഴിവ് പകര്‍ന്നു. അദ്ദേഹം വെറുതെയിരിക്കുമ്ബോള്‍ പാടിയിരുന്ന പാട്ടുകള്‍ ഒക്കെ തന്നെയാണ് ആ സിനിമയില്‍ ഉപയോഗിച്ചത്. അദ്ദേഹം എന്നെ വിളിച്ചിരുന്നത് സിനിമയുടെ കാര്യം ചോദിക്കാനല്ല മറിച്ച് സ്നേഹം കൊണ്ട് തന്നെയായിരുന്നു. കുറച്ചു നാള്‍ മുന്‍പ് ആ വിളി നിന്നിരുന്നു. ഞാന്‍ ഈയിടെ കൈതപ്രത്തിന്റെ മകനെ കണ്ടപ്പോള്‍ ഉണ്ണികൃഷ്ണന്‍ തിരുമേനിയെകുറിച്ച് ചോദിച്ചിരുന്നു. അദ്ദേഹത്തിന് പ്രായത്തിന്റെ ചില ബുദ്ധിമുട്ടുകള്‍ ഉണ്ടെന്ന് പറഞ്ഞു. ഇപ്പോള്‍ ന്യൂസ് കണ്ടപ്പോഴാണ് അദ്ദേഹത്തിന്റെ വിയോഗത്തെക്കുറിച്ച് അറിഞ്ഞത്. നമുക്ക് നഷ്ടപ്പെട്ടത് കല്യാണരാമനിലെ മുത്തച്ഛനെ അല്ല മറിച്ച് നമ്മുടെയെല്ലാം സ്വന്തം മുത്തച്ഛനെയാണ്. വളരെ വിഷമമുണ്ട്. അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവര്‍ക്ക് ഈ വിയോഗം താങ്ങാനുള്ള കരുത്തുണ്ടാകട്ടെ. ഞാന്‍ അവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നു.