മലയാള സിനിമ മേഖലയിലെ ശ്രദ്ധേയനായ സംവിധായകനാണ് സംവിധായകന്‍ അലി അക്ബര്‍. സംസ്ഥാന സര്‍ക്കാരിനെയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും കുറ്റപെടുത്തികൊണ്ട് ഇപ്പോൾ അദ്ദേഹം രംഗത്ത് എത്തിയിരിക്കുകയാണ്. 2020 ഡിസംബറില്‍ എട്ട് ഓക്‌സിജന്‍ പ്ലാന്റുകള്‍ മോദി അനുവദിച്ചിട്ടും അത് പണിയാതെ ഒന്ന് മാത്രം പണിത് ജനങ്ങളെ കൊലയ്ക്ക് കൊടുക്കുന്നതാണ് കേജ്രിവാളിന്റെ ഭരണ നേട്ടം എന്ന് ഫേസ്ബുക്കിലൂടെ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കുകയാണ്.
അലി അക്ബറിന്റെ വാക്കുകള്‍:
'മാധ്യമങ്ങള്‍ പറയില്ല, 2020 ഡിസംബറില്‍ 8 ഓക്‌സിജന്‍ പ്ലാന്റുകള്‍ മോദി അനുവദിച്ചിട്ടും അതുപണിയാതെ ഒന്നുമാത്രം പണിതു ജനങ്ങളെ കൊലയ്ക്ക് കൊടുക്കുന്ന കേജരിവാളിന്റെ ഭരണനേട്ടം. അതെങ്ങനെയാ കേരളവും ആ സൂത്രപ്പണി തുടരുന്നു. 70 വര്‍ഷം ഭരിച്ചു മുടിച്ച കുടുംബ വാഴ്ചയായിരുന്നു ഇന്ന് ഭാരതത്തിലെങ്കില്‍, എന്താകുമായിരുന്നു എന്നാലോചിച്ചിട്ടുണ്ടോ.'
'ഇന്ന് ലോകത്തെവിടെനിന്നും അടിയന്തിര ഘട്ടത്തില്‍ സാങ്കേതികത എത്തിക്കാന്‍ 24×7 എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു കേന്ദ്രമുണ്ട്. മോദിക്ക് മുന്‍പ് എന്തായിരുന്നു ഭാരതം എന്നും ഇന്ന് എന്താണ് ഭാരതം എന്നും തിരിച്ചറിയാത്തവരായി കമ്യുണിസ്റ്റുകളും, ജിഹാദികളും, അവരെ താങ്ങുന്ന പത്രങ്ങളും മാത്രമേയുള്ളു. മോദി നല്‍കിയ അന്നത്തില്‍ അരിവാള്‍ ചുറ്റിക ഒട്ടിച്ചു കേമനായ ഒരുമുഖ്യമന്ത്രിയും, എന്തുപറഞ്ഞാലും നോട്ടടിച്ചുകൂടെ എന്ന് ചോദിക്കുന്ന കയറുപിരിയും ജയിക്കുന്നിടത്ത് സത്യം തോല്‍ക്കുമെന്ന് കരുതരുത്. മോദി തന്ന വാക്‌സിനെടുത്ത് മോദിക്ക് താങ്ങുന്ന പിണറായിക്ക് നല്ല നമസ്‌കാരം. ഓരോ ദുരന്തത്തിലും ബക്കറ്റെടുത്ത് തെണ്ടുന്ന സര്‍ക്കാര്‍ ഒന്നേയുള്ളു പിണറായി സര്‍ക്കാര്‍. മലയാളിക്ക് മറവി നല്ലതാണ്. മോദി വൈരാഗ്യം മൂത്ത് ജനങ്ങളെ കാലപുരിക്കയയ്ക്കുന്ന സകല പിന്തിരിപ്പന്മാര്‍ക്കും നടുവിരല്‍ നമസ്‌കാരം. ഞാന്‍ മോദിജിക്കൊപ്പമാണ്, കാരണം മോദി ജനങ്ങള്‍ക്കൊപ്പമാണ്.'