മലയാളത്തിന്റെ പ്രിയ ഹാസ്യ താരമാണ് നടൻ സലിംകുമാർ. നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ച താരം പ്രേക്ഷകരുടെ പ്രിയങ്കരനായ താരം തന്നെയാണ്. ലാൽ ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലെ നായക കഥാപാത്രം സലിംകുമാറിന്റെ അഭിനയശേഷി വിളിച്ചോതുന്നതായിരുന്നു. തുടർന്ന് നിരവധി സിനിമകളിലൂടെ ഹാസ്യം മാത്രമല്ല സീരിയസ് കഥാപാത്രങ്ങളും തനിക്ക് വഴങ്ങുമെന്ന് താരത്തിന് തെളിയിക്കാനും സാധിച്ചു. എന്നാൽ ഇപ്പോൾ നടൻ സലിം കുമാറിനെ കുറിച്ച് സംവിധായകൻ ലാൽ ജോസ് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
പൊതുവെ കോമഡി വേഷങ്ങളാണ് അന്ന് വരെ സലിം കുമാര്‍ ചെയ്തിരുന്നത്. എന്നാല്‍ ആ കണ്ണുകളില്‍ എപ്പോഴും തീക്ഷ്ണമായ ഒരു വേദനയും വിങ്ങലും ഉള്ളതായി എനിക്ക് അനുഭവപ്പെട്ടു. അതേ സമയം അദ്ദേഹം സംസാരിക്കുമ്പോള്‍ ഒരിക്കലും ആ കണ്ണുകള്‍ അത് പ്രകടിപ്പിച്ചിരുന്നില്ല.ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ലാല്‍ ജോസ് പറഞ്ഞു. അത് ഉപയോഗിക്കണമെന്ന് എനിക്ക് തോന്നി.
അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയുടെ കഥ പറയുമ്പോള്‍ തന്നെ എന്റെ മനസ്സില്‍ സലിം കുമാറിന്റെ മുഖം മാത്രമാണ് ഉണ്ടായിരുന്നത്. അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്‌കാരം സലിം കുമാറിന് കിട്ടി. ആ സിനിമയാണ് ആദാമിന്റെ മകന്‍ എന്ന ചിത്രം സലിം കുമാറിലേക്ക് വരാനുള്ള കാരണവും. ആദാമിന്റെ മകന്‍ എന്ന ചിത്രത്തിലൂടെ സലിം കുമാര്‍ ദേശീയ പുരസ്‌കാരവും നേടി’എന്നും ലാല്‍ ജോസ് പറഞ്ഞു.