മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ ജനപ്രിയ നായകനാണ് ദിലീപ്. കമൽ സംവിധാനം ചെയ്ത എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്തു കൊണ്ട് ചലച്ചിത്ര അഭിനയ രംഗത്ത് തുടക്കം കുറിച്ചു. പിന്നീട് സഹനടനായും കോമഡി വേഷങ്ങൾ ചെയ്തും വളർന്നു. എന്നാൽ ഇപ്പോൾ നടൻ മോഹൻലാലിന് പിന്നാലെ ദിലീപും കോവിഡ് വാക്‌സിൻ സ്വീകരിച്ചിരിക്കുകയാണ്.
കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ നിന്നാണ് ദിലീപ് വാക്‌സിൻ സ്വീകരിച്ചത്. വിവിധ ദിലീപ് ഫാൻസ് പേജുകളിലൂടെ നടൻ വാക്സിൻ സ്വീകരിക്കുന്ന ചിത്രങ്ങൾ വൈറൽ ആവുകയാണ് ഇപ്പോൾ. ദിലീപിന്റെ ചിത്രങ്ങൾ നടൻ ശ്രീകാന്ത് മുരളിയും പങ്ക് വച്ചിട്ടുണ്ട്. അതേസമയം ആരാധകർ ഇപ്പോൾ ദിലീപിന്റെ കുശലം അന്വേഷിച്ചുകൊണ്ടാണ് എത്തുന്നത്. ആരാധകർ സമൂഹമാധ്യമങ്ങളിലൂടെ ദിലീപ് ഏട്ട എങ്ങനുണ്ട് ക്ഷീണം ഉണ്ടോ ദയവായി റെസ്റ്റ് എടുക്കുക എന്നുള്ള കമന്റുകളും പങ്ക് വയ്ക്കുന്നുണ്ട്.
ആദ്യ ഡോസ് വാക്‌സിൻ അമൃത ആശുപത്രിയിൽ നിന്നാണ് സ്വീകരിച്ചത്. 'കൊ വാക്സിൻ എടുക്കേണ്ടത് നമ്മുക്ക് വേണ്ടിയും സമൂഹത്തിനു വേണ്ടിയുമാണെന്നും എല്ലാ ജനങ്ങളും സർക്കാർ നിർദ്ദേശമനുസരിച്ച് വാക്സിനെടുക്കക്കണം', എന്ന സന്ദേശവും അദ്ദേഹം പങ്ക് വച്ചിരുന്നു.
എന്നാൽ നടൻ മോഹൻലാൽ വാക്‌സീൻ രണ്ടാംഘട്ട വാക്‌സിനേഷന്റെ ഭാഗമായാണ് സ്വീകരിച്ചത്. രാജ്യത്തെ രണ്ടാം ഘട്ട വാക്‌സിനേഷൻ
മാർച്ച് ഒന്നിനാണ് ആരംഭിച്ചത്. നിലവിൽ രാജ്യത്ത് കൊവാക്‌സിൻ, കൊവിഷീൽഡ് എന്നീ പ്രതിരോധ വാക്‌സിനുകളാണ് വിതരണം ചെയ്യുന്നത്.