Latest News

ഫഹദ് ഫാസിലിനൊപ്പം അപര്‍ണ ബാലമുരളി; ആകാംക്ഷയുണര്‍ത്തി 'ധൂമം' ട്രയിലര്‍; ഹോംബാലേ ഫിലിംസ് ഒരുക്കുന്ന ചിത്രം 23 ന് റിലീസ്

Malayalilife
ഫഹദ് ഫാസിലിനൊപ്പം അപര്‍ണ ബാലമുരളി; ആകാംക്ഷയുണര്‍ത്തി 'ധൂമം' ട്രയിലര്‍; ഹോംബാലേ ഫിലിംസ് ഒരുക്കുന്ന ചിത്രം 23 ന് റിലീസ്

ന്ത്യന്‍ ചലച്ചിത്ര വ്യവസായത്തില്‍ തന്നെ തങ്ങളുടെ സ്ഥാനം അടയാളപ്പെടുത്തിയ നിര്‍മ്മാണ കമ്പനിയായ ഹോംബാലെ ഫിലിംസ് തങ്ങളുടെ ആദ്യ മലയാള ചിത്രം 'ധൂമത്തിന്റെ' ട്രെയിലര്‍ പുറത്തിറക്കി. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ സിനിമ ഒരു സസ്പെന്‍സ് ത്രില്ലറാണ്.

A few Souls leave behind at rail (er) of Smoke and Mirrors' എന്ന ടാഗ്ലൈനോടുകൂടിയാണ് ട്രെയിലര്‍ പുറത്തിറക്കിയിരിക്കുന്നത്. എന്താണ് ചിത്രത്തിലുള്ളത് എന്നറിയാന്‍ പ്രേക്ഷകരെ ആകാംക്ഷാഭരിതരാക്കുന്ന തരത്തിലാണ് ട്രെയിലര്‍ ഒരുക്കിയിട്ടുള്ളത്. ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ് കേരളത്തില്‍ വിതരണം ചെയ്യുന്നത്.

'ലൂസിയ', 'യുടേണ്‍' തുടങ്ങിയ പ്രശസ്ത ചിത്രങ്ങളിലൂടെ പേരുകേട്ട പവന്‍ കുമാര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുകയും ചെയ്യുന്നു.ഹോംബാലെ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗന്തൂര്‍ നിര്‍മ്മിക്കുകയും ചെയ്ത ചിത്രത്തില്‍ ഫഹദ് ഫാസില്‍, അപര്‍ണ ബാലമുരളി, അച്യുത് കുമാര്‍ എന്നിവരുള്‍പ്പെടെയുള്ളയുള്ള താരനിര അണിനിരക്കുന്നു.ഇവരെ കൂടാതെ റോഷന്‍ മാത്യു, വിനീത് രാധാകൃഷ്ണന്‍, അനു മോഹന്‍, ജോയ് മാത്യു, നന്ദു, ഭാനുമതി എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

'ധൂമം' ഹോംബാലെ ഫിലിംസിന്റെ മലയാളത്തിലേക്കുള്ള അരങ്ങേറ്റവും, രാജകുമാര, 'കെജിഎഫ്' സീരീസ്, 'കാന്താര' എന്നിവയുടെ വന്‍ വിജയത്തിന് ശേഷമുള്ള അടുത്ത വലിയ റിലീസുമാണ്. മലയാളം, തമിഴ,് തെലുങ്ക്, കന്നട, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി റിലീസ് ചെയ്യുന്നു. ദക്ഷിണേന്ത്യയിലുടനീളം ഗുണനിലവാരമുള്ള സിനിമ എത്തിക്കുന്നതിനുള്ള ഹോംമ്പാലെ പ്രൊഡക്ഷന്‍ ഹൗസിന്റെ പ്രതിബദ്ധതകൂടിയാണ് ഈ സിനിമയുടെ വൈഡ് റിലീസ് എടുത്തുകാണിക്കുന്നത്.

 

ധൂമ'ത്തില്‍, അവിയും (ഫഹദും) ദിയയും (അപര്‍ണ) സമയത്തിനെതിരായ ഒരു നീക്കത്തില്‍ കുടുങ്ങിപോകുന്നു. അപകടം എല്ലാ കോണിലും പതിയിരിക്കുന്നത് അവര്‍ അറിയുന്നു.ഭൂതകാലത്തില്‍ നിന്നുള്ള ആത്മാക്കള്‍ അവരുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയുയര്‍ത്തുന്നതിനായി പിന്നിലുണ്ട്. നായകന്മാരും വില്ലന്മാരും തമ്മിലുള്ള അതിര്‍വരമ്പുകള്‍ മാഞ്ഞു തുടങ്ങുമ്പോള്‍, അവര്‍ അവരുടെ അഗാധമായ ഭയത്തെ അഭിമുഖീകരിക്കുകയും അവരുടെ സുരക്ഷിതത്വബോധം വീണ്ടെടുക്കാന്‍ സങ്കല്‍പ്പിക്കാനാവാത്ത ത്യാഗങ്ങള്‍ ചെയ്യുകയും വേണം എന്ന അവസ്ഥ വരുന്നു.

'വിക്രം', 'പുഷ്പ,' 'കുമ്പളങ്ങി നൈറ്റ്‌സ്' തുടങ്ങിയ ചിത്രങ്ങളിലെ ശ്രദ്ധേയമായ പ്രകടനത്തിന് ശേഷം ഫഹദ് ഫാസില്‍ തന്റെ അഭിനയ സാന്നിധ്യത്താല്‍ പ്രേക്ഷകമനസ്സ് കീഴടക്കും., 'സൂരറൈ പോട്രു' ഫെയിം നായിക അപര്‍ണ ബാലമുരളിയും ഫഹദിനോപ്പം ചേരുന്നു. അപര്‍ണ്ണയുടെ കഥാപാത്രത്തിന്റെ പ്രത്യേകത പ്രേക്ഷകരില്‍ കൗതുകമുണര്‍ത്തുന്നു. ട്രെയിലര്‍ വളരെ വ്യത്യസ്തവും കാഴ്ചക്കാരെ അവരുടെ ഇരിപ്പിടങ്ങളില്‍ നിര്‍ത്തുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്യുന്ന ഒന്നാണ്.

'ധൂമ'ത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് പ്രതിഭാധനനായ പൂര്‍ണചന്ദ്ര തേജസ്വിയാണ്. നമ്മെ വേട്ടയാടുന്ന അദ്ദേഹത്തിന്റെ മെലഡികളും പശ്ചാത്തല സംഗീതവും സിനിമയ്ക്ക് മൊത്തത്തില്‍ ആഴവും തീവ്രതയും നല്‍കുന്നുണ്ട്. പ്രശസ്ത ഛായാഗ്രാഹക പ്രീത ജയറാം, താന്‍ ഒരുക്കിയ സിനിമകളിലെ അതിശയിപ്പിക്കുന്ന ദൃശ്യങ്ങള്‍കൊണ്ട് പേരുകേട്ടയാളാണ്. തന്റെ ചാരുതയാര്‍ന്ന ഛായാഗ്രഹണ മികവ് കൊണ്ട് 'ധൂമ'ത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി, സിനിമയുടെ മൂഡിനോട് ഇഴുകിചേര്‍ന്ന് ആഴത്തിലുള്ള ഒരു ലോകം തന്നെ സൃഷ്ടിക്കുന്നു. മുമ്പ് നിരൂപക പ്രശംസ നേടിയ 'യു ടേണ്‍' എന്ന സിനിമയില്‍ പവനുമായി സഹകരിച്ച് പരിചയസമ്പന്നനായ എഡിറ്ററായ സുരേഷ് തന്റെ അസാധാരണമായ എഡിറ്റിംഗ് വൈദഗ്ധ്യം 'ധൂമ'ത്തിന് ഒരു മുതല്‍ക്കൂട്ട് ആണ്.

ദേശീയ അവാര്‍ഡ് ജേതാക്കളുടെ ഒരു മികച്ച ടീമും 'ധൂമ ത്തിനു വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട് . തന്റെ മികച്ച പ്രൊഡക്ഷന്‍ ഡിസൈനിലൂടെ അംഗീകരിക്കപ്പെട്ട അനീസ് നാടോടി, സിനിമയ്ക്ക് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് തന്റെ വൈദഗ്ധ്യമേറിയ പ്രവര്‍ത്തന പാടവം സംഭാവന ചെയ്തിട്ടുണ്ട്.

വസ്ത്രലങ്കാര വിദഗ്ദ്ധ പൂര്‍ണ്ണിമ രാമസ്വാമി, ഓരോ കഥാപാത്രത്തിന്റെയും വസ്ത്രധാരണം അവരുടെ വ്യക്തിത്വത്തെ അടിസ്ഥാനപ്പെടുത്തി സ്‌ക്രീനില്‍ അവരുടെ സാന്നിദ്ധ്യം വര്‍ദ്ധിപ്പിക്കുന്ന തരത്തില്‍ വളരെ സൂക്ഷ്മമായി തന്നെ തയ്യാറാക്കിയിട്ടുണ്ട്.

ഒരു ദശാബ്ദത്തിലേറെയായിട്ടുള്ള എന്റെ സ്വപ്ന പദ്ധതിയാണ് ധൂമം. ഇപ്പോഴുള്ള മികച്ച തിരക്കഥ ലഭിക്കാന്‍, വര്‍ഷങ്ങളായി ഈ കഥയും തിരക്കഥയും പലതവണ പുനര്‍നിര്‍മ്മിച്ചു. ഈ ഉള്ളടക്കത്തെ പിന്തുണയ്ക്കുന്ന ഒരു മികച്ച പ്രൊഡക്ഷന്‍ ഹൗസ്, കൂടാതെ ഇന്‍ഡസ്ട്രിയിലെ ഏറ്റവും മികച്ച കലാകാരന്മാരുമായും സാങ്കേതിക വിദഗ്ദ്ധരുമായും സഹകരിച്ചു. ഇനി ചിത്രത്തിന്റെ റിലീസിനായി ഞാന്‍ കാത്തിരിക്കുകയാണ്, ഈ കഥയോടും പ്രമേയത്തോടും പ്രേക്ഷകര്‍ എങ്ങനെ പ്രതികരിക്കുന്നു എന്നറിയാന്‍ ഞാന്‍ അതിയായി ആഗ്രഹിക്കുന്നു.'പവന്‍ കുമാര്‍ പറഞ്ഞു.

 

 

ട്രെയിലര്‍ റിലീസ് ചെയ്തപ്പോള്‍ മുതല്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ സ്വീകാര്യത സൃഷ്ടിച്ചു മുന്നേറുകയാണ്.ആരാധകരും സിനിമാ പ്രേമികളും വളരെ ആവേശത്തോടെയാണ് ട്രെയിലര്‍ സ്വീകരിച്ചത്. കൗതുകമുണര്‍ത്തുന്ന ദൃശ്യങ്ങളും ഹൃദയസ്പര്‍ശിയായ പശ്ചാത്തല സംഗീതവും ചടുലമായ എഡിറ്റിംഗും ഒക്കെയായി നിരൂപകരില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും ഇപ്പോള്‍ തന്നെ ഒരുപോലെ പ്രശംസ നേടിയ 'ധൂമം' ജൂണ്‍ 23 ന് റിലീസ് ചെയ്യും. ഇത് ഡ്രാമയുടെയും ത്രില്ലറിന്റെയും ഘടകങ്ങള്‍ സമന്വയിപ്പിക്കുന്ന ഒരു മികച്ച സിനിമാറ്റിക് അനുഭവമായിരിക്കും പ്രേക്ഷകര്‍ക്കു സമ്മാനിക്കുന്നതെന്നുറപ്പാണ്.

വിജയ് കിരഗണ്ടൂരിന്റെ നേതൃത്വത്തിലുള്ള ഹോം ബാലെ ഫിലിംസിന്റെ കെജിഎഫ് 12, കാന്താര എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്ന് വിതരണത്തിന് എത്തിക്കുന്ന ചിത്രമാണ്' ധൂമം '

കാര്‍ത്തിക് ഗൗഡയും വിജയ് സുബ്രഹ്‌മണ്യവുമാണ് ക്രിയേറ്റീവ് പ്രൊഡ്യൂസര്‍മാര്‍. ചിത്രത്തിന്റെ സൗണ്ട് ഡിസൈന്‍: രംഗനാഥ് രവി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ഷിബു സുശീലന്‍, ലൈന്‍ പൊഡ്യൂസര്‍: കബീര്‍ മാനവ്, ആക്ഷന്‍ ഡയറക്ടര്‍: ചേതന്‍ ഡി സൂസ, ഫാഷന്‍ സ്‌റ്റൈലിഷ് : ജോഹ കബീര്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ശ്രീകാന്ത് പുപ്പല. സ്‌ക്രിപ്റ്റ് അഡൈ്വസര്‍: ജോസ്മോന്‍ ജോര്‍ജ്. ഡിസ്ട്രിബ്യൂഷന്‍ ഹെഡ്: ബബിന്‍ ബാബു.പി ആര്‍ ഒ: മഞ്ജു ഗോപിനാഥ്. മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ്: ബിനു ബ്രിങ് ഫോര്‍ത്ത്.

Dhoomam trailer Fahadh

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES