പ്രിയ പ്രകാശ് വാര്യര്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ മനസിലേക്കെത്തുന്നത് വൈറലായൊരു കണ്ണിറുക്കലാണ്. അരങ്ങേറ്റ ചിത്രമായ ഒരു അഡാറ് ലൗവിലെ സഹപാഠിയെ നോക്കിയുള്ള പ്രിയയുടെ കണ്ണിറുക്കല്‍. സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു പ്രിയയുടെ ആ കണ്ണിറുക്കല്‍. ഇപ്പോഴിതാ ആ കണ്ണിറുക്കല്‍ കടമെടുത്തിരിക്കുകയാണ് ബോളിവുഡ് താരം ദീപിക പദുക്കോണും.
ഛപക് എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയാണ് ദീപിക കണ്ണിറുക്കുന്ന വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ആസിഡ് ആക്രമണത്തിനിരയായ ലക്ഷ്മി അഗര്‍വാളിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് ചിത്രം. ചിത്രത്തിന്റെ പ്രൊമോഷന് തിരക്കുകളിലുള്ള ദീപിക സമൂഹമാധ്യമങ്ങളില്‍ സജീവമാണ്. ചിത്രത്തിന്റെ സെറ്റിലെ രസകരമായ രംഗങ്ങള്‍ ഡിപിസം എന്ന പേരില്‍ ദീപിക പങ്കുവെച്ചിട്ടുണ്ട്.
ചിത്രത്തിന്റെ സംവിധായിക മേഘ്ന ഗുല്‍സാറുമായി സംസാരിച്ചു നില്‍ക്കുന്നതിനിടെയാണ് പ്രിയയെപ്പോലെ ദീപിക കണ്ണിറുക്കി കാണിക്കുന്നത്.പ്രിയ വാര്യരെ ടാഗ് ചെയ്താണ് വീഡിയോ ദീപിക ട്വീറ്റ് ചെയ്തിരുക്കുന്നത്.
പ്പിസോഡ്3 ഓഫ് ഡിപിസം! @പ്രിയ.പി .വാര്യര്‍ എന്ന കുറിച്ചു കൊണ്ടാണ് ദീപിക വീഡിയോ പങ്കുവെച്ചിട്ടുള്ളത്. വീഡിയോയുടെ അവസാനം പ്രിയ വാര്യരില്‍ നിന്ന് കിട്ടിയത് എന്ന് ദീപിക കുറിച്ചിട്ടുണ്ട്.ഇതിനോട് പ്രതികരണവുമായി എത്തിയിരിക്കുകയാണ് പ്രിയ. ദേവി സ്വയം കണ്ണുചിമ്മുമോ? 2019 അവസാനിക്കാന്‍ ഇതിലും നല്ല വഴികളില്ല- എന്നായിരുന്നു പ്രിയയുടെ മറുപടി. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ് പ്രിയ മറുപടി പങ്കുവെച്ചിരിക്കുന്നത്.