ബോളിവുഡ് സൂപ്പര്‍ താരം ദീപിക പദുക്കോണിനെ ആഗോള ബ്രാന്‍ഡ് അംബാസിഡറായി പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വേയ്സ്. ലോകത്തിലെ ഏറ്റവും മികച്ച എയര്‍ലൈനായ ഖത്തര്‍ എയര്‍വേയ്സ് ദീപികയുമായി സഹകരിച്ച് പുതിയ ക്യാംപെയ്ന് തുടക്കം കുറിച്ചു.
ദീപിക പദുക്കോണും ഖത്തര്‍ എയര്‍വേയ്സുമാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ഖത്തര്‍ എയര്‍വേയ്സിന്റെ ആഗോള ബ്രാന്‍ഡ് അംബാസിഡറായി പ്രഖ്യാപിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും കാരണം അതിന് സമാനമായി മറ്റൊന്നുമില്ലെന്നും ദീപിക സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.
ഹമദ് രാജ്യാന്തര വിമാനത്താവളത്തിന്റെ വിപുലീകരണത്തില്‍ പ്രധാനമായ ഓര്‍ച്ചാര്‍ഡിന്റെ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതുള്‍പ്പെടെയുളള പ്രീമിയം എക്സ്പീരിയന്‍സ് അവതരിപ്പിക്കാനാണ് ക്യാംപെയ്ന്റെ ലക്ഷ്യമെന്നും ഖത്തര്‍ എയര്‍വേയ്സ് പറഞ്ഞു.
ഖത്തര്‍ എയര്‍വേയ്സ് കൂടാതെ ആഡംബര ഫാഷന്‍ ബ്രാന്‍ഡുകളായ ലൂയി വിറ്റണ്‍, ലിവൈസ്, അഡിഡാസ് എന്നിവയുടെയും ആഗോള ബ്രാന്‍ഡ് അംബാസിഡറാണ് ദീപിക. മിഡില്‍ ഈസ്റ്റിലും നിരവധി ആരാധക പിന്തുണയാണ് താരത്തിനുളളത്.
മിഡില്‍ ഈസ്റ്റിലും നിരവധി ആരാധക പിന്തുണയാണ് താരത്തിനുള്ളത്. ഡിസംബര്‍ 18ന് നടന്ന ഖത്തര്‍ ലോകകപ്പിന്റെ ട്രോഫി അനാച്ഛാദനം ചെയ്തത് ദീപികയായിരുന്നു. ഖത്തര് എയര്‍വേയ്സ് കൂടാതെ ആഡംബര ഫാഷന്‍ ബ്രാന്‍ഡുകളായ ലൂയി വിറ്റണ്‍, ലിവൈസ്, അഡിഡാസ് എന്നിവയുടെയും ആഗോള ബ്രാന്‍ഡ് അംബാസിഡറാണ് ദീപിക. ഷാരൂഖ് ഖാനോടൊപ്പമുള്ള പഠാനാണ് ദീപികയുടേതായി അവസാനമിറങ്ങിയ ചിത്രം.