മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിത കഥവെള്ളിത്തിരിയിലെത്തിക്കുന്നതിനെതിരെ പരാതിയുമായി ജയലളിതയുടെ മരുമകള്‍ രംഗത്തെത്തി. അണിയറയില്‍ ഒരുങ്ങുന്ന രണ്ട് പ്രൊജക്ടുകളും സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജയലളിതയുടെ മരുമകള്‍ ദീപ ജയകുമാര്‍ ആണ് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.യത്.
ഒരു രാഷ്ട്രീയക്കാരിയുടെ ജീവിതം സിനിമയും വെബ് സീരിസുമാകുമ്പോള്‍ യഥാര്‍ത്ഥ ജീവിതവുമായി എത്രത്തോളം നീതി പുലര്‍ത്തുമെന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്ന് ദീപ ഹര്‍ജിയില്‍ പറയുന്നത്.തലൈവി' എന്ന ചിത്രത്തിന്റെ സംവിധായകനോ വെബ് സീരിസിന്റെ പ്രവര്‍ത്തകരോ ആരും തന്റെ സമ്മതം വാങ്ങിട്ടില്ലെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
കങ്കണ റണാവത്തിനെ നായികയാക്കി എ എല്‍ വിജയ് ഒരുക്കുന്ന ചിത്രത്തിനായി നടി തയാറെടുപ്പുകള്‍ നടത്തുന്ന ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഗൗതം മേനോനാണ് വെബ് സീരിസ് ഒരുക്കുന്നത്.
അതേസമയം, എ എല്‍ വിജയ് ഒരുക്കുന്ന ചിത്രത്തിന് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിയിരുന്നതായി ജയലളിതയുടെ മരുമകന്‍ ദീപക് ജയകുമാര്‍ വെളിപ്പെടുത്തിയിരുന്നു. തലൈവി എന്ന ഒരു ചിത്രമാണ് ഔദ്യോഗികമായി ഒരുങ്ങുന്നത്.
ജയലളിതയുടെ ജീവിതം പ്രമേയമാക്കി സംവിധായകന്‍ എ.എല്‍ വിജയ് ഒരുക്കുന്ന സിനിമയാണ് തലൈവി. ബോളിവുഡ് നടി കങ്കണ റണൗത്ത് ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ബഹുഭാഷകളില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംങ്ങ് തുടങ്ങാനിരിക്കെയാണ് പുതിയ വിവാദമുണ്ടായിരിക്കുന്നത്. തമിഴില്‍ തലൈവി എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പിന് ജയ എന്നാണു പേരു നല്‍കിയിരിക്കുന്നത്.