ചണ്ഡീഗഢ് എയര്‍പോര്‍ട്ടില്‍ വച്ച് ബിജെപി നിയുക്ത എംപിയും നടിയുമായ കങ്കണ റണാവത്തിന്റെ മുഖത്തടിച്ച സംഭവത്തില്‍ സിഐഎസ്എഫ് വനിതാ ഉദ്യോഗസ്ഥയ്ക്ക് സസ്‌പെന്‍ഷന്‍. കങ്കണ പരാതി നല്‍കിയതിനു പിന്നാലെയാണ് മുഖത്തടിച്ച സിഐഎസ്എഫ് കോണ്‍സ്റ്റബിള്‍ കുല്‍വീന്ദര്‍ കൗറിനെതിരെ നടപടി. ഉദ്യോഗസ്ഥയ്‌ക്കെതിരെ ചണ്ഡീഗഢ് പൊലീസ് കേസെടുത്തിട്ടുണ്ട്.
ഇപ്പോള്‍ ഒരു ബിജെപി നേതാവ് കൂടിയാണ് ഇവര്‍. ഹിമാചല്‍ പ്രദേശിലെ മാണ്ടി ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുമായിരുന്നു ഇവര്‍ തിരഞ്ഞെടുക്കപ്പെട്ടത്.
സംഭവം നടന്നുവെന്ന ആരോപണമുണ്ടായതിനു പിന്നാലെ ഉദ്യോ?ഗസ്ഥയ്‌ക്കെതിരെ സിഐഎസ്എഫ് നടപടിയെടുത്തു. സിഐഎസ്എഫ് ആസ്ഥാനത്തു ഉന്നതതല യോ?ഗം ചേര്‍ന്നാണ് മൂന്ന് മണിക്കൂറിനുള്ളില്‍ നടപടി സ്വീകരിച്ചത്. സംഭവത്തില്‍ വിശദ?മായ അന്വേഷണം നടത്തുമെന്നു സിഐഎസ്എഫ് വ്യക്തമാക്കി. പിന്നാലെയാണ് പൊലീസ് കേസെടുത്തത്.
ഡല്‍ഹി യാത്രക്കായി ചണ്ഡീഗഢ് വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് കങ്കണ റണാവത്തിന് മര്‍ദനമേറ്റത്. എയര്‍പോര്‍ട്ടിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥ കുല്‍വീന്ദര്‍ കൗര്‍ താരത്തിന്റെ മുഖത്ത് അടിക്കുകയായിരുന്നു. കര്‍ഷക സമരത്തെക്കുറിച്ച് കങ്കണ മുന്‍പ് നടത്തിയ പരാമര്‍ശമാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥയെ പ്രകോപിപ്പിച്ചത് എന്നാണ് സൂചന. സംഭവത്തിനു പിന്നാലെ താന്‍ സുരക്ഷിതയാണെന്ന് വ്യക്തമാക്കിക്കൊണ്ട് കങ്കണ വിഡിയോ പങ്കുവച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മാണ്ഡി മണ്ഡലത്തില്‍ നിന്ന് വിജയിച്ച താരം ഡല്‍ഹിയിലേക്ക് പോകുന്നതിനിടെയാണ് അക്രമണമുണ്ടായത്. വിമാനത്താവളത്തില്‍ എത്തി സുരക്ഷാ പരിശോധന നടത്തുന്നതിനിടെ വനിത ഉദ്യോഗസ്ഥ താരത്തിന്റെ മുഖത്ത് അടിക്കുകയായിരുന്നു.
തന്നെ അക്രമിച്ചത് എന്തിനാണെന്ന് വനിത ഉദ്യോഗസ്ഥയോട് ചോദിച്ചപ്പോള്‍ താന്‍ കര്‍ഷക പ്രക്ഷോഭത്തെ പിന്തുണയ്ക്കുന്നു എന്നാണ് അവര്‍ പറഞ്ഞത് എന്നാണ് താരം വിഡിയോയില്‍ വ്യക്തമാക്കിയത്. താന്‍ സുരക്ഷിതയാണെന്നും താരം കൂട്ടിച്ചേര്‍ത്തു. പഞ്ചാബില്‍ വര്‍ധിച്ചു വരുന്ന തീവ്രവാദത്തില്‍ തനിക്ക് ഞെട്ടലുണ്ടെന്നും ഇതിനെ എങ്ങനെയാണ് നേരിടാന്‍ പോകുന്നതെന്നും താരം ചോദിച്ചു