Latest News

പ്രിയങ്ക ചോപ്രയുടെ കിടിലന്‍ ആക്ഷന്‍ രംഗങ്ങള്‍ കോര്‍ത്തിണക്കിയ ട്രെയിലറെത്തി; ത്രില്ലര്‍ സിറ്റഡല്ലിന്റെ പ്രൈം വീഡിയോ പുറത്തിറക്കി ആമസോണ്‍

Malayalilife
പ്രിയങ്ക ചോപ്രയുടെ കിടിലന്‍ ആക്ഷന്‍ രംഗങ്ങള്‍ കോര്‍ത്തിണക്കിയ ട്രെയിലറെത്തി; ത്രില്ലര്‍ സിറ്റഡല്ലിന്റെ പ്രൈം വീഡിയോ പുറത്തിറക്കി ആമസോണ്‍

വഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാര്‍, എന്‍ഡ് ഗെയിം തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ സംവിധായകരായ റൂസോ ബ്രദേഴ്‌സ് നിര്‍മാതാക്കളാകുന്ന ആമസോണ് പ്രൈം വീഡിയോയുടെ വെബ് സീരീസ് സിറ്റഡല്‍ ട്രെയിലര്‍ പുറത്തിറങ്ങി. പ്രിയങ്ക ചോപ്ര പ്രധാനവേഷത്തിലെത്തുന്ന ആക്ഷന്‍ സ്‌പൈ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന സീരീസില്‍ ഗെയിം ഓഫ് ത്രോണ്‍സിലെ റോബ് സ്റ്റാര്‍ക്കിന്റെ വേഷം അവതരിപ്പിച്ച റിച്ചാല്‍ഡ് മാഡനും പ്രധാന വേഷത്തിലെത്തുന്നു. 

6 എപ്പിസോഡുകളുള്ള ആദ്യ സീസണിലെ ആദ്യ 2 എപ്പിസോഡുകള്‍ പ്രൈം വീഡിയോയില്‍ ഏപ്രില്‍ 28 ന് പ്രീമിയര്‍ ആരംഭിക്കും. മെയ് 26 വരെ ആഴ്ചതോറും ഒരു എപ്പിസോഡ് വീതവും പുറത്തിറങ്ങും. പ്രിയങ്ക ചോപ്ര ജോനാസും റിച്ചാര്‍ഡ് മാഡനും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ സീരീസില്‍ സ്റ്റാന്‍ലി ടുച്ചിയും ലെസ്ലി മാന്‍വില്ലെയും അഭിനയിക്കുന്നു.  ലോകമെമ്പാടുമുള്ള 240-ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലും സിറ്റാഡല്‍ ലഭ്യമാകും. 

സ്വതന്ത്ര ആഗോള ചാര ഏജന്‍സിയായ സിറ്റഡലിന്റെ തകര്‍ച്ചയും ,സിറ്റഡലിന്റെ പതനത്തോടെ, രക്ഷപെട്ട ഏജന്റുമാരായ മേസണ്‍ കെയ്നും  നാദിയ സിനും അവരുടെ ഭൂതകാലത്തെക്കുറിച്ച് അറിയാതെ പുതിയ ഐഡന്റിറ്റികള്‍ക്ക് കീഴില്‍ പുതിയ ജീവിതം കെട്ടിപ്പടുക്കുന്നതും വീണ്ടും ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി ഒരു ദൗത്യത്തിനിറങ്ങുന്നതുമാണ് സീരീസിന്റെ പ്രമേയം.

റിച്ചാര്‍ഡ് മാഡന്‍ മേസണ്‍ കെയ്‌നായും, പ്രിയങ്ക ചോപ്ര ജോനാസ് നാദിയ സെന്‍ ആയും, സ്റ്റാന്‍ലി ടുച്ചി ബെര്‍ണാഡ് ഓര്‍ലിക്ക് ആയും, ലെസ്ലി മാന്‍വില്ലെ ഡാലിയ ആര്‍ച്ചറായും, ഓസി ഇഖിലെ കാര്‍ട്ടര്‍ സ്‌പെന്‍സായും, ആഷ്ലീ കമ്മിംഗ്‌സ് എബി കോണ്‍റോയായും, റോളണ്ട് മുള്ളര്‍ ആന്‍ഡേഴ്സ് സില്‍യും ഡേവിക് സില്‍യും ആയും, കയോലിന്‍ സ്പ്രിംഗാല്‍ ഹെന്‍ഡ്രിക്‌സ് കോണ്‍റോയായും, ഇതില്‍ അഭിനയിക്കുന്നു.  ഇവരെ കൂടാതെ വലിയ ഒരു താരനിര തന്നെ ഇതില്‍ ഉണ്ട്. ആമസോണ്‍ സ്റ്റുഡിയോയും  റൂസോ ബ്രദേഴ്‌സിന്റെ എ ജി ബി ഓയും  ഒരുമിച്ചാണ് സിറ്റാഡല്‍ നിര്‍മ്മിക്കുന്നത്

Citadel Official Trailer

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES