വെറും കൈകൊണ്ട് തീ അണച്ച് എന്നെ രക്ഷിച്ചതിന് കരണ്‍ ഗോവറിന് നന്ദി; ഷൂട്ടിംഗിനിടെ ബോളിവുഡ് നടി ചാവി മിത്തലിന്റെ മുടിയ്ക്ക് തീപിടിച്ചു

Malayalilife
 വെറും കൈകൊണ്ട് തീ അണച്ച് എന്നെ രക്ഷിച്ചതിന് കരണ്‍ ഗോവറിന് നന്ദി; ഷൂട്ടിംഗിനിടെ ബോളിവുഡ് നടി ചാവി മിത്തലിന്റെ മുടിയ്ക്ക് തീപിടിച്ചു

ബോളിവുഡ് നടി ചാവി മിത്തലിന്റെ മുടിക്ക് ഷൂട്ടിംഗിനിടെ തീപിടിച്ചു. നടി തന്നെയാണ് ഇത് സംബന്ധിച്ച് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. പേടിപ്പിക്കുന്ന അനുഭവം എന്നാണ് നടി മുടിക്ക് തീപിടിച്ച സംഭവത്തെ വിശേഷിപ്പിക്കുന്നത്. അതേ സമയം മുടിക്ക് തീപിടിച്ച കാര്യം നടി ആദ്യം അറിഞ്ഞില്ലെന്നാണ് വീഡിയോയില്‍ നിന്നും വ്യക്തമാകുന്നത്. 

സെറ്റില്‍ അപകടങ്ങള്‍ സംഭവിക്കുന്നത് പതിവാണ്. പക്ഷേ മുടിക്ക് തീ പിടിക്കുന്നത് ഭയാനകമായ കാര്യമാണ്. എനിക്ക് സംഭവിച്ച ഈ അനുഭവം ക്യാമറയില്‍ കുടുങ്ങി. വെറും കൈകൊണ്ട് തീ അണച്ച് എന്നെ രക്ഷിച്ചതിന് കരണ്‍ ഗോവറിന് നന്ദിയെന്ന് നടി പറയുന്നു. ഇതിനൊപ്പം യൂട്യൂബിലും നടി തന്റെ വ്ളോഗ് പൂര്‍ണ്ണമായും ഇട്ടിട്ടഉണ്ട്.

ഇതില്‍ ഏത് ഷൂട്ടിലായിരുന്നു നടി എന്നത് അടക്കം കാണിക്കുന്നുണ്ട്. ഇന്ത്യന്‍ ചലച്ചിത്ര ടെലിവിഷന്‍ നടിയാണ് ചാവി മിത്തല്‍. ഭര്‍ത്താവ് മോഹിത് ഹുസൈനുമായി ചേര്‍ന്ന് അവര്‍ ഒരു ഡിജിറ്റല്‍ പ്രൊഡക്ഷന്‍ കമ്പനിയായ എസ്ഐടി സ്ഥാപിച്ചിട്ടുണ്ട്.

2004ല്‍ സംവിധായകന്‍ മോഹിത് ഹുസൈനെ ചാവി വിവാഹം കഴിച്ചു. അവര്‍ ഹിന്ദു പശ്ചാത്തലത്തില്‍ നിന്നുള്ള ചാവി ഭര്‍ത്താവ് മുസ്ലീമായതിന്റെ പേരില്‍ അവളുടെ മാതാപിതാക്കള്‍ അവളുടെ വിവാഹത്തിന് വിസമ്മതിച്ചെങ്കിലും പിന്നീട് അവര്‍ സമ്മതിച്ചു.ദമ്പതികള്‍ക്ക് അരിസ ഹുസൈന്‍ അര്‍ഹാം ഹുസൈന്‍ എന്നിങ്ങനെ രണ്ട് മക്കളാണ്. ചാവി മിത്തല്‍ സ്തനാര്‍ബുദം കണ്ടെത്തിയതിനെത്തുടര്‍ന്ന് 2022 ഏപ്രില്‍ 25ന് അവര്‍ സ്തനാര്‍ബുദം നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയായി.

Chhavi Mittals hair catches fire

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES