'ഞാനെന്നും ഓര്‍ത്തിരിക്കും'; പിറന്നാള്‍ ദിനത്തിലെ അപ്രതീക്ഷിത കൂടിക്കാഴ്ച; നടി ഭാമ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്; സന്തോഷം പങ്കിട്ട് താര ചിത്രം

Malayalilife
'ഞാനെന്നും ഓര്‍ത്തിരിക്കും'; പിറന്നാള്‍ ദിനത്തിലെ അപ്രതീക്ഷിത കൂടിക്കാഴ്ച; നടി ഭാമ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്; സന്തോഷം പങ്കിട്ട് താര ചിത്രം

ശാലീന സൗന്ദര്യം എന്ന് തന്നെയാണ് മലയാളികൾ ഭാമയെ വിശേഷിപ്പിക്കുന്നത്. ഇപ്പോൾ മലയാളത്തിൽ എത്ര സജീവം അല്ലെങ്കിലും മലയാളികളുടെ മനസ്സിൽ തന്നെയുണ്ട് ഭാമ എന്ന് പറയാം. നിവേദ്യം എന്ന ഒറ്റ സിനിമയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ഭാമ. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും തിളങ്ങിയിട്ടുള്ള നടി വിവാഹത്തോടെയാണ് അഭിനയത്തിൽ നിന്ന് ഇടവേളയെടുത്തത്. കുഞ്ഞ് കൂടെ ജനിച്ചതോടെ പൂർണമായും കുടുംബ കാര്യങ്ങളിലേക്ക് ഒതുങ്ങിയ ഭാമ അടുത്തിടെ സോഷ്യൽ മീഡിയയിൽ സജീവമായി മാറിയിരുന്നു. 

ഇപ്പോഴിതാ, ഇപ്പോഴിതാ തന്റെ പിറന്നാള്‍ ദിനത്തിലെ അപൂര്‍വ്വ കൂടിക്കാഴ്ചയെക്കുറിച്ച് പറഞ്ഞുള്ള പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ്. ഇന്നത്തെ ദിവസം വളരെയധികം സന്തോഷമുള്ളതാണ്. ദേവന്‍ അങ്കിളിനെയും ജയരാജേട്ടനേയും കാണാന്‍ പറ്റി. ഈ സര്‍പ്രൈസ് ഞാനെന്നും ഓര്‍ത്തിരിക്കുമെന്നുമായിരുന്നു ഭാമ കുറിച്ചത്. നിരവധി പേരാണ് പോസ്റ്റിന് താഴെയായി ഭാമയ്ക്ക് ആശംസകള്‍ അറിയിച്ചെത്തിയത്. കഴിഞ്ഞ ദിവസം ലുലു ഫാഷന്‍ വീക്കിലും ഭാമ എത്തിയിരുന്നു.

അടുത്തിടെയായിരുന്നു ഭാമ ഓണ്‍ലൈന്‍ വസ്ത്ര സ്ഥാപനം തുടങ്ങിയത്. പിന്നാലെയായി ചാനല്‍ പരിപാടികളിലും പങ്കെടുത്തിരുന്നു. ലോക് ഡൗണും കുഞ്ഞിന്റെ വരവുമൊക്കെയായി കുറച്ച് കാലം ഇടവേളയിലായിരുന്നു. എന്തെങ്കിലും ബിസിനസ് തുടങ്ങണമെന്ന് ആലോചിച്ചിരുന്നു. അങ്ങനെയാണ് വാസുകിയിലേക്ക് എത്തിയത്. ഈ പേര് ഭയങ്കര ഇഷ്ടമാണ്. അത് തന്നെ സ്ഥാപനത്തിലും ഇടുകയായിരുന്നു. മോഡേണും നാടന്‍ വേഷവും ഒരുപോലെ ഉപയോഗിക്കുന്ന ആളാണ് താനെന്നും ഭാമ പറഞ്ഞിരുന്നു. മികച്ച അവസരം ലഭിച്ചാല്‍ സിനിമയില്‍ തിരിച്ചെത്തുമെന്നും താരം വ്യക്തമാക്കിയിരുന്നു.

Read more topics: # ഭാമ
Bhama met another actor in hotel

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES