കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണം പുരോഗമിച്ചു വരുകയാണ്. കേസിന്റെ പ്രാഥമിക ഘട്ടത്തിൽ തന്നെ ഉയർന്നു വന്ന പേരാണ് മാഡം എന്നുള്ളത്. എന്നാൽ ഇത് കാവ്യയാണ് എന്നുള്ള സൂചനകളും പുറത്ത് വന്നിരുന്നു. എന്നാൽ ഒരുവേള കാവ്യയുടെ 'അമ്മ ശമലയാണ് ഇത് എന്നും പറയപ്പെടുന്നു. എന്നാൽ ഇപ്പോള്‍ കാവ്യയുടെ അമ്മയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാനായി ഒരുങ്ങുന്നു എന്നുള്ള സൂചനയും പുറത്തു വരുന്നുണ്ട്.
ശ്യാമള മാധവനെതിരെ ഗുരുതര ആരോപണങ്ങള്‍ നേരത്തെ സംവിധായകന്‍ ബൈജു കൊട്ടാരക്കര ഉന്നയിച്ച് രംഗത്ത് എത്തിയിരുന്നു. ജയറാം ആസിഫ് അലി എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ മൈലാഞ്ചി മൊഞ്ചുള്ള വീട് എന്ന ചിത്രത്തില്‍ നിന്നും ഒഴിവാക്കി. ഇതില്‍ പ്രതിക്ഷേധിച്ച് കാവ്യ മാധവന്റെ അമ്മ ജയറാമിന്റെ രണ്ടു കാലും തല്ലിയൊടിക്കുമെന്നും ക്വട്ടേഷന്‍ നല്‍കുമെന്ന് പറഞ്ഞെന്നുമാണ് ബൈജു കൊട്ടാരക്കര പറയുന്നത്.
അതേസമയം ക്രൈംബ്രാഞ്ച് ഗൗരവകരമായാണ് ബൈജു കൊട്ടാരക്കരയുടെ വാക്കുകള്‍ എടുത്തിരിക്കുന്നത്. ശ്യാമള ചില ഇടപെടലുകള്‍ കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയില്‍ നടത്തിയെന്നാണ് വിവരം. കാവ്യയുടെ ഉടമസ്ഥതയിലെങ്കിലും സ്ഥാപനം നിയന്ത്രിച്ചിരുന്നത് ശ്യാമളയായിരുന്നത്രെ. പള്‍സര്‍ സുനി ലക്ഷ്യയില്‍ നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങളുമായി എത്തിയിരുന്നു. ഇത് ഏല്‍പ്പിച്ചിരുന്നത് ലക്ഷ്യയിലെ ജീവനക്കാരനായിരുന്ന സാഗര്‍ വിന്‍സെന്റിനെ ആയിരുന്നു . പിന്നീട് സാഗര്‍ പിരിഞ്ഞു പോയപ്പോള്‍ ആദ്യം ദിലീപിനെതിരായി മൊഴി നല്‍കിയിരുന്നു. എന്നാല്‍ കോടതിയിലെത്തിയപ്പോള്‍ മൊഴി മാറ്റം നടത്തിയിരുന്നു. സാഗറിനെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്തപ്പോൾ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചുവെന്നാണ് ലഭിക്കുന്ന വിവരം.