യുവനടന്‍ ഷെയ്ന്‍ നിഗത്തിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ വിലക്കിയതിനെതിരെ രൂക്ഷമായി പ്രതികരിച്ച് സംവിധായകന്‍ ബൈജു കൊട്ടാരക്കര.ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത് . ഷെയിനെ മലയാള സിനിമയില്‍ നിന്ന് വിലക്കാന്‍ നിര്‍മ്മാതാക്കളുടെ അസോസിയേഷന് എന്ത് അധികാരമാണ് ഉള്ളതെന്ന് ചോദിച്ചു കൊണ്ടാണ് ഫേസ്ബുക്ക് കുറിപ്പിന്റെ ആരംഭം .തന്റെ കൈയില്‍ നിന്ന് 2011 ല്‍ ഒരു നിര്‍മ്മാണ കബനി രജിസ്റ്റര്‍ ചെയ്യാന്‍ 85000 രൂപയോളം വാങ്ങിയിട്ട് ഇന്നും മെമ്പര്‍ഷിപ്പ് തന്നിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
കുറേക്കാലം വിനയനെ ഇവര്‍ വിലക്കി എന്നിട്ടിപ്പോ എന്തായി അദ്ദേഹം സിനിമകള്‍ ചെയ്തുകൊണ്ടിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. മിസ്റ്റര്‍ രഞ്ജിത്ത് ഏതാനും നാളുകള്‍ക്കുള്ളില്‍ ഷെയ്ന്‍ തിരിച്ചുവരുമെന്നും ഒന്നും നടക്കില്ല എന്നും ഞാന്‍ പറയുന്നു. ഷെയ്ന്‍ സിനിമയില്‍ തിരിച്ചെത്തിയാല്‍ ഇപ്പോഴത്തെ നിര്‍മ്മാതാക്കളുടെ അസോസിയേഷനിലെ നേതാക്കള്‍ തല മുണ്ഡനം ചെയ്യാന്‍ തയ്യാറുണ്ടോ? തിരിച്ചു വന്നില്ലെങ്കില്‍ തലമുണ്ഡനം ചെയ്തു കൊച്ചി എംജി റോഡിലൂടെ നടക്കാന്‍ ഞാന്‍ തയ്യാറാണ് എന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.