Latest News

പ്രണയാര്‍ദ്രമായി നിരഞ്ജും അനഘയും; 'ഡിയര്‍ വാപ്പിയിലെ ഗാനം പുറത്ത് ; അച്ഛനെപ്പറ്റി മികച്ച കത്തുകളെഴുതുന്നവര്‍ക്ക് കൈ നിറയെ സമ്മാനവുമായി അണിയറപ്രവര്‍ത്തകര്‍

Malayalilife
പ്രണയാര്‍ദ്രമായി നിരഞ്ജും അനഘയും; 'ഡിയര്‍ വാപ്പിയിലെ ഗാനം പുറത്ത് ; അച്ഛനെപ്പറ്റി മികച്ച കത്തുകളെഴുതുന്നവര്‍ക്ക് കൈ നിറയെ സമ്മാനവുമായി അണിയറപ്രവര്‍ത്തകര്‍

ലാല്‍, അനഘ നാരായണന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ഡിയര്‍ വാപ്പി എന്ന ചിത്രത്തിന്റെ 'അസറിന്‍ വെയിലല പോലെ നീ' എന്ന ഗാനം പുറത്തിറങ്ങി. നിരഞ്ജ് മണിയന്‍പിള്ള രാജുവും അനഘ നാരായണനുമാണ് ഗാനരംഗത്തിലുള്ളത്. ബി.കെ ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് കൈലാസാണ്. അയ്റാന്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്.   

ഷാന്‍ തുളസീധരനാണ് ഡിയര്‍ വാപ്പിയുടെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.
ക്രൗണ്‍ ഫിലിംസിന്റെ ബാനറില്‍ ആര്‍ മുത്തയ്യ മുരളിയാണ് നിര്‍മാണം. മണിയന്‍ പിള്ള രാജു, ജഗദീഷ്, , അനു സിതാര,നിര്‍മല്‍ പാലാഴി, സുനില്‍ സുഖധ, ശിവജി ഗുരുവായൂര്‍, രഞ്ജിത് ശേഖര്‍, അഭിറാം, നീന കുറുപ്പ്, ബാലന്‍ പാറക്കല്‍, മുഹമ്മദ്, ജയകൃഷ്ണന്‍, രശ്മി ബോബന്‍ രാകേഷ്, മധു,  ശ്രീരേഖ (വെയില്‍ ഫെയിം), ശശി എരഞ്ഞിക്കല്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

ലിജോ പോള്‍ ആണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നത്. പാണ്ടികുമാര്‍ ആണ് ഛായാഗ്രഹണം. പ്രവീണ്‍ വര്‍മ്മ വസ്ത്രാലങ്കാരവും എം ആര്‍ രാജാകൃഷ്ണന്‍ ശബ്ദ മിശ്രണവും നിര്‍വഹിച്ചിരിക്കുന്നു. കലാസംവിധാനം- അജയ് മങ്ങാട്, ചമയം- റഷീദ് അഹമ്മദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജാവേദ് ചെമ്പ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് - രാധാകൃഷ്ണന്‍ ചേലേരി, പ്രൊഡക്ഷന്‍ മാനേജര്‍ - നജീര്‍ നാസിം, സ്റ്റില്‍സ് - രാഹുല്‍ രാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - എല്‍സണ്‍ എല്‍ദോസ്, അസോസിയേറ്റ് ഡയറക്ടര്‍ - സക്കീര്‍ ഹുസൈന്‍, മനീഷ് കെ തോപ്പില്‍, ഡുഡു ദേവസ്സി  അസിസ്റ്റന്റ് ഡയറക്ടേഴ്‌സ് - അമീര്‍ അഷ്‌റഫ്, സുഖില്‍ സാന്‍, ശിവ രുദ്രന, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് - അനൂപ് സുന്ദരന്‍, പി.ആര്‍.ഒ - ആതിര ദില്‍ജിത്ത് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.

അച്ഛനെപ്പറ്റി മികച്ച കത്തുകളെഴുതുന്നവര്‍ക്ക് കൈ നിറയെ സമ്മാനമൊരുക്കാന്‍ ഡിയര്‍ വാപ്പിയുടെ അണിയറപ്രവര്‍ത്തകര്‍


നിങ്ങള്‍ക്കും എഴുതാം നിങ്ങളുടെ അച്ഛനെപ്പറ്റി ഒരുപാട് കാര്യങ്ങള്‍..

നിങ്ങള്‍ എഴുതിയ കത്ത് വീഡിയോയില്‍/പോസ്റ്ററില്‍ കാണുന്ന അഡ്രസ്സിലോ വാട്‌സ്ആപ്പ് നമ്പറിലോ ഞങ്ങള്‍ക്ക് അയച്ചു തരിക..

തിരഞ്ഞെടുക്കുന്ന ഭാഗ്യശാലികള്‍ക്ക് ഡിയര്‍ വാപ്പി ടീമിന്റെ ആകര്‍ഷകമായ സമ്മാനങ്ങള്‍..

ഒന്നാം സമ്മാനം ഐഫോണ്‍ 14 Pro

രണ്ടാം സമ്മാനം രണ്ടു Samsung ഫോണുകള്‍

മൂന്നാം സമ്മാനം നാല്‍പതിനായിരം രൂപ വരുന്ന രണ്ട് ലാപ്‌ടോപ്പുകള്‍

അപ്പോള്‍ എങ്ങനെയാ തുടങ്ങുവല്ലേ..

Conditions Apply

1.ലെറ്ററുകള്‍ മലയാളത്തിലും ഇംഗ്ലീഷിലും എഴുതാം 

2.അച്ഛനെപ്പറ്റി മകള്‍ക്കാണ് എഴുതാന്‍ അവസരം

3.പ്രായപരിധികള്‍ ഇല്ല

4. അച്ഛനോടൊപ്പമുള്ള ഫോട്ടോകൂടി അയച്ചു തരിക 

5.കത്തുകള്‍ അയക്കാനുള്ള അവസാന തീയതി February 5, 9PM

#DearVaappi #DearVaappiLetterContest #Lettercontest  #CrownFilms #ShanThulaseedharan #Lal #NiranjManiyanpillaRaju #AnaghaNarayanan #KailasMenon

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Athira Diljith (@athira_diljith)

Azarin Veyil Video Song Dear Vaappi

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES