Latest News

കെ എല്‍-58 S-4330 ഒറ്റയാന്‍' വീഡിയോ ഗാനം പുറത്ത്;   ഇഷാന്‍ ദേവ് ആലപിച്ച' അരികിലൊരാള്‍ എന്ന ഗാനം കാണാം

Malayalilife
കെ എല്‍-58 S-4330 ഒറ്റയാന്‍' വീഡിയോ ഗാനം പുറത്ത്;   ഇഷാന്‍ ദേവ് ആലപിച്ച' അരികിലൊരാള്‍ എന്ന ഗാനം കാണാം

വാഗതനായ റജിന്‍ നരവൂര്‍ സംവിധാനം ചെയ്യുന്ന  കെ എല്‍-58 S-4330 ഒറ്റയാന്‍' എന്ന സിനിമയുടെ വീഡിയോ ഗാനം റിലീസായി.അനീഷ് ലാല്‍ എഴുതിയ വരികള്‍ക്ക് അനൂപ് അനിരുദ്ധന്‍ സംഗീതം പകര്‍ന്ന് ഇഷാന്‍ ദേവ് ആലപിച്ച' അരികിലൊരാള്‍....' എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.

രമ്യം ക്രിയേഷന്‍സിന്റെ ബാനറില്‍ പ്രശാന്ത്  കുമാര്‍ സിനിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ദേവന്‍, സന്തോഷ് കീഴാറ്റൂര്‍,നസീര്‍ നാസ്, അന്‍സില്‍ റഹ്മാന്‍, നിര്‍മ്മല്‍ പാലാഴി,
തല്‍ഹത് ബാബ്‌സ്,അരിസ്റ്റോ സുരേഷ്,മട്ടനൂര്‍ ശിവദാസ്,ഗീതിക ഗിരീഷ്,കാര്‍ത്തിക് പ്രസാദ്,മേഘ്‌ന എസ് നായര്‍,അഞ്ജു അരവിന്ദ്,സരയൂ ,നീന കുറുപ്പ്,കണ്ണൂര്‍ ശ്രീലത,തുടങ്ങിയ പ്രമുഖരോടൊപ്പം പുതുമുഖ ബാല താരങ്ങളായപ്രാര്‍ത്ഥന പി നായര്‍ , ലളിത് പി നായര്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു.

കനക രാജ് ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നു.
മാരീചന്റെ കഥയ്ക്ക് ഷിംസി വിനീഷ് തിരക്കഥ സംഭാഷണമെഴുതുന്നു.
സുനില്‍ കല്ലൂര്‍ എഴുതിയ വരികള്‍ക്ക് 
അനൂജ് അനിരുദ്ധന്‍ സംഗീതം പകരുന്നു. അഫ്‌സല്‍, ഇഷാന്‍ ദേവ്, നജീം അര്‍ഷാദ് തുടങ്ങിയ പ്രമുഖര്‍ ഗാനങ്ങളാലപിക്കുന്നു.
എഡിറ്റിംഗ്-പി സി മോഹനന്‍.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-നസീര്‍ കൂത്ത്പറമ്പ്,
കല-വിനീഷ് കൂത്തുപറമ്പ്,
മേക്കപ്പ്-പ്രജി, കോസ്റ്റ്യും ഡിസൈനര്‍-റഷിന സുധി,
വസ്ത്രാലങ്കാരം-ബാലന്‍ പുതുക്കുടി,
സ്റ്റില്‍സ്-അജിത് മൈത്രജന്‍,ഡിസൈന്‍- സത്യന്‍സ്, പശ്ചാത്തല സംഗീതം-സച്ചിന്‍ ബാലു,
ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ജയേന്ദ്ര  ശര്‍മ്മ, അസോസിയേറ്റ് ഡയറക്ടര്‍-ഷിംസി വിനീഷ്, പ്രമോദ് പയ്യോളി,ജിനിന്‍ മുകുന്ദന്‍, കൊറിയോഗ്രാഫര്‍-അര്‍ച്ചന റാം,സ്റ്റുഡിയോ- ചലച്ചിത്രം.
ഒക്ടോബര്‍ പതിമൂന്നിന് 
' കെ എല്‍-58 S-4330 ഒറ്റയാന്‍'പ്രദര്‍ശനത്തിനെത്തുന്നു.
പി ആര്‍ ഒ-എ എസ് ദിനേശ്.

Read more topics: # ഒറ്റയാന്‍
Arikiloral Video Song Ottayan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES