Latest News

തമിഴില്‍ തിളങ്ങി അപ്പാനി ശരത്ത്; ദക്ഷിണേന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ ശശികുമാറിന് വില്ലനായി താരം

Malayalilife
തമിഴില്‍ തിളങ്ങി അപ്പാനി ശരത്ത്; ദക്ഷിണേന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ ശശികുമാറിന് വില്ലനായി താരം

ക്ഷിണേന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ ശശികുമാര്‍ നായകനാകുന്ന പുതിയ തമിഴ് ചിത്രത്തില്‍ മലയാളികളുടെ പ്രിയതാരം അപ്പാനി ശരത്ത് വില്ലനാകുന്നു. തമിഴില്‍ കഴുഗു, ബെല്‍ബോട്ടം, ശിവപ്പ്,1945 തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്ത സത്യശിവയുടെ പുതിയ സസ്പെന്‍സ് ത്രില്ലറിലാണ് ശശികുമാറിന് വില്ലനായി അപ്പാനി ശരത്ത് വരുന്നത്. ചിത്രത്തിന്‍റെ രണ്ടാം ഷെഡ്യൂള്‍ തമിഴ്നാട്ടില്‍ പുരോഗമിക്കുകയാണ്.
ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ സൂപ്പര്‍ഹിറ്റ് ചിത്രം അങ്കമാലി ഡയറീസിലൂടെ മലയാളികളുടെ ഹൃദയം കവര്‍ന്ന നടനാണ് അപ്പാനി ശരത്ത്. ആ ചിത്രത്തിലൂടെ മികച്ച പ്രകടനം കാഴ്ചവെച്ച ശരത്തിന് മലയാളത്തില്‍ കൈനിറയെ ചിത്രങ്ങളായിരുന്നു. തുടര്‍ന്ന് താരം തമിഴിലും ചേക്കേറി. അവിടെയും ഒട്ടേറെ ചിത്രങ്ങള്‍ നടന്‍ കൈയ്യടക്കിയിരുന്നു. അതോടെ തമിഴിലും മലയാളത്തിലും അപ്പാനി ശരത്ത് ശ്രദ്ധേയതാരമായി മാറി. വെളിപാടിന്‍റെ പുസ്തകം, പോക്കിരി സൈമണ്‍, പൈപ്പിന്‍ ചുവട്ടിലെ പ്രണയം, ചെക്ക ചിവന്ത വാനം, സണ്ടക്കോഴി 2 കോണ്ടസ, സച്ചിന്‍, ലൗ എഫ് എം തുടങ്ങിയ സിനിമകളിലും ഓട്ടോശങ്കര്‍ എന്ന വെബ് സീരീസ്, അമല എന്ന തമിഴ് ചിത്രത്തിലുമൊക്കെ ശരത്ത് മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. മിഷന്‍ സി, ചുങ്കം കിട്ടിയ ആട്ടിന്‍ കൂട്ടം, ചാരം, ബെര്‍നാര്‍ഡ്, മിയ കുല്‍പ്പ തുടങ്ങിയ സിനിമകളും കാളിയാര്‍ കോട്ടേജ് എന്ന വെബ് സീരീസും അപ്പാനി ശരത്തിന്‍റേതായി പുറത്തിറങ്ങാനുള്ള ചിത്രങ്ങളാണ്. ഇതിനിടെ ജെല്ലിക്കെട്ട് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന പുതിയ തമിഴ് ചിത്രവും തമിഴ്നാട്ടില്‍ ചിത്രീകരണം പുരോഗമിക്കുകയാണ്. ജെല്ലിക്കെട്ട് കാളകള്‍ക്കൊപ്പമുള്ള അപ്പാനി ശരത്തിന്‍റെ ചിത്രം ഇതിനകം സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗമായി മാറിയിരുന്നു.

ദക്ഷിണേന്ത്യയില്‍ ഏറ്റവും മികച്ച നടന്‍മാരിലൊരാളായ ശശികുമാര്‍ സാറിനൊപ്പം തനിക്ക് അഭിനയിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് അപ്പാനി ശരത്ത് പ്രതികരിച്ചു. അദ്ദേഹത്തോടൊപ്പമുള്ള ചിത്രീകരണ അനുഭവം ഏറെ സന്തോഷകരമാണ്. 'അഭിനയ ജീവിതത്തിലെ മറക്കാനാവാത്ത ഓര്‍മ്മകളാണ് അതെല്ലാം. ആ ചിത്രവും വളരെ മികച്ച ഒരു പ്രമേയമാണ് മുന്നോട്ട് വെയ്ക്കുന്നത്. ഞാന്‍ ഇതുവരെ അഭിനയിച്ചിട്ടുള്ള കഥാപാത്രങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് ഈ ചിത്രത്തിലേത്. തമിഴില്‍ എനിക്ക് ഏറെ ശോഭിക്കാനുള്ള ഒരു ചിത്രമാണിത്. ശരിക്കും ഒരു മാസ് കഥാപാത്രം. ചിത്രം തനിക്കേറെ പ്രതീക്ഷയുള്ളതാണെന്നും അപ്പാനി ശരത്ത് സൂചിപ്പിച്ചു.  അനീസ് സംവിധാനം ചെയ്യുന്ന പഗൈവനുക്ക് അരുവൈ എന്ന സിനിമയ്ക്ക് ശേഷം ശശികുമാര്‍ നായകനാകുന്ന ചിത്രം കൂടിയാണിത്. ശശികുമാര്‍ നായകനാകുന്ന എം ജി ആര്‍  മഗന്‍ എന്ന ചിത്രം ഏപ്രില്‍ 23 ന് റിലീസിനൊരുങ്ങിയിരിക്കുകയാണ്. സുബ്രഹ്മണ്യപുരം, നാടോടികള്‍ തുടങ്ങിയ ശ്രദ്ധേയ തമിഴ് ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ശശികുമാര്‍. മാസ്റ്റേഴ്സ് എന്ന മലയാള സിനിമയിലും ശശികുമാര്‍ അഭിനയിച്ചിരുന്നു. ശശികുമാറും അപ്പാനി ശരത്തും ഒന്നിക്കുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം ചെന്തൂര്‍ ഫിലിംസാണ്. ഹരിപ്രിയയാണ് ചിത്രത്തിലെ നായിക. രാജ് ഭട്ടാചാര്‍ജി ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്‍റെ സംഗീതം സാം സി എസ്,  എഡിറ്റര്‍ ശ്രീകാന്ത് എന്‍ ബി എന്നിവരാണ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് സിനിമയുടെ ചിത്രീരണം തമിഴ്നാട്ടില്‍ പുരോഗമിക്കുകയാണ്.

Read more topics: # Appani sarath,# new tamil movie
Appani sarath new tamil movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക