Latest News

"വാസന്തിക്ക് ഹെഡ് മസാജ് ചെയ്‌ത് സൈക്കോ സൈമണ്‍''; ചിത്രം പങ്കുവച്ച് അനുശ്രീ

Malayalilife

ട്ടനവധി വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായി മാറിയ താരമാണ് അനുശ്രീ. മലയാളത്തിലെ യുവതാരങ്ങള്‍ക്കും സൂപ്പര്‍ സ്റ്റാര്‍സിനുമൊപ്പവും അഭിനയിച്ച അനുശ്രീ താരജാഡകള്‍ ഒന്നുമില്ലാത്ത ഒരു താരമാണ് താനെന്ന് പലവട്ടം തെളിയിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ അഞ്ചാംപാതിരയിലെ 'ഫിഡ്ജറ്റ് സ്പിന്നര്‍' സൈക്കോ സൈമണിനെ കൊണ്ട് ഹെഡ് മസാജ് ചെയ്യിച്ചിരിക്കുകയാണ് പ്രിയ നടി അനുശ്രീ.

 നടന്‍ സുധീര്‍ ആണ് സൈമണ്‍ എന്ന വേഷത്തില്‍ എത്തിയത്. കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ നിന്ന് വിദഗ്ദ പരിശീലനം നേടിയ ആയുര്‍വേദതെറാപ്പിസ്റ്റ് കൂടിയാണ്  സുധീർ. അത് കൊണ്ട് തന്നെ  ഇപ്പോൾ ഹെഡ് മസാജ് ചെയ്യിപ്പിക്കുന്നതിന്റെ ചിത്രം ആണ്  സോഷ്യല്‍ മീഡിയയില്‍  അനുശ്രീ ഇപ്പോൾ  പങ്കുവച്ചിരിക്കുന്നത്. 

'No excuses… വാസന്തിക്ക് ഹെഡ് മസാജ് ചെയ്യണം എങ്കില്‍… ഒരു സൈക്കോ സൈമണ്‍ എങ്കിലും വേണ്ടേ ?? എന്നാലല്ലേ ഒരു ഗുണം ഉണ്ടാകുള്ളൂ朗Thanku @sudheerrumi ❤️Kottakkal trained ayurveda therapist.. Fidget spinner special head massage adipoli' സുധീര്‍ ഹെഡ് മസാജ് ചെയ്യുന്ന ചിത്രം പോസ്റ്റ് ചെയ്ത് അനുശ്രീ കുറിച്ചു.

അതേസമയം ലോക്ക് ഡൗൺ കാലത്ത്  സ്വന്തം വീട്ടില്‍ വച്ച് നടത്തിയിരുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഏറെ വൈറലായിരുന്നു.  പല ഭാഗങ്ങള്‍ അച്ഛനും അമ്മയും ചേട്ടനും ചേട്ടത്തിയുമൊക്കെ കൈകാര്യം ചെയ്താണ് ഫോട്ടോഷൂട്ട് ഒരുക്കിയതെന്നും അനുശ്രീ വ്യക്തമാക്കിയിരുന്നു. 

Read more topics: # Anusree new photo goes viral
Anusree new photo goes viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES