Latest News

മിനി യെല്ലോ ഡ്രസ്സില്‍ തിളങ്ങി അനുഷ്‌ക; വസ്ത്രത്തിന്റെ വില കേട്ട് ഞെട്ടി ആരാധകർ

Malayalilife
മിനി യെല്ലോ ഡ്രസ്സില്‍ തിളങ്ങി അനുഷ്‌ക; വസ്ത്രത്തിന്റെ വില കേട്ട് ഞെട്ടി ആരാധകർ

ബോളിവുഡിലെ താര സുന്ദരികളില്‍ ഏവർക്കും പ്രിയപ്പെട്ട താരമാണ് അനുഷ്ക ശര്‍മ്മ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥപാത്രങ്ങളാണ് താരം പ്രേക്ഷകർക്കായി സമ്മാനിച്ചതും. ചുരുങ്ങിയ സമയംകൊണ്ടാണ് അനുഷകയ്ക്ക് ആരാധകരുടെ മനസ്സ് കീഴടക്കാൻ സാധ്യമായതും. സമൂഹമാധ്യമങ്ങളില്‍ താരത്തിന്റെയും ഭര്ത്താവ് കോഹ്‌ലിയുടെയും ചിത്രങ്ങള്‍ എല്ലാം തന്നെ വൈറലായി മാറാറുമുണ്ട്. പലപ്പോഴും  ഗര്‍ഭിണിയായ താരത്തിന്റെ വിശേഷങ്ങള്‍ എല്ലാം തന്നെ ചർച്ചയാകാറുണ്ട്. എന്നാൽ ഇപ്പോൾ അനുഷ്കയുടേതായി വന്ന പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. 

.മിനി യെല്ലോ ഡ്രസ്സില്‍ പ്രത്യക്ഷപ്പെട്ട നടിയുടെ പുത്തന്‍ ചിത്രങ്ങളാണ്  സമൂഹമധ്യമങ്ങളിൽ വൈറലായി മാറുന്നത്.  അതേസമയം വസ്ത്രത്തിന്റെ വിലയാണ് അക്ഷരാർത്ഥത്തിൽ ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. കാഴ്ചയ്ക്ക് സിമ്പിൾ എന്ന് തോന്നിക്കുന്ന വസ്ത്രത്തിനായി ചിലവഴിച്ച തുക 17,000 ത്തോളം രൂപയാണ്. 
 അനുഷ്ക ധരിച്ചിരിക്കുന്നത് തേരാ എന്ന് പേരുള്ള വസ്ത്രമാണ്. 

അനിത ഡോങ്‌റേയുടെ ലേബലിലെ വസ്ത്രമാണ് അനുഷ്ക അണിഞ്ഞിരിക്കുന്നത്. എംബ്രോയിഡറി വര്‍ക്കും ചേര്‍ന്ന വസ്ത്രമാണിത്. വസ്ത്രത്തിന്റെ  മറ്റൊരു പ്രത്യേകത കൈമുട്ടോളം നീളുന്ന ബലൂണ്‍ സ്ലീവാണ്. അതോടൊപ്പം തന്നെ  അനുഷ്ക വസ്ത്രത്തിന് ഇണങ്ങുന്ന വിധം ഹെയര്‍ സ്റ്റൈലും, കമ്മലും, ഷൂസും മേക്കപ്പും അണിഞ്ഞിട്ടുണ്ട്.   ആദ്യത്തെ കണ്‍മണിയെ 2021 ജനുവരി മാസത്തില്‍ വരവേല്‍ക്കാനുള്ള തയാറെടുപ്പിലാണ് അനുഷ്ക.

Anushka sharma mini yellow dress

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES