തെലുങ്ക് സിനിമാ മേഖലയിലെ ലേഡി സൂപ്പര്‍സ്റ്റാറാണ് അനുഷ്‌ക ഷെട്ടി. ഒരു കാലത്ത് തൊട്ടതെല്ലാം പൊന്നാക്കിയ നടി കൂടിയായിരുന്നു അനുഷ്‌ക.നായിക പ്രാധാന്യമുള്ള സിനിമകള്‍ തിയറ്ററില്‍ എത്തിച്ച് വിജയം നേടിയിട്ടുള്ള നടി കൂടിയാണ് അനുഷ്‌ക.ചുരുങ്ങിയ കാലയളവില്‍ സൗത്ത് ഇന്ത്യന്‍ സിനിമയില്‍ തന്റെ പേരും അടയാളപ്പെടുത്തിയ അനുഷ്‌ക 41-ല്‍ എത്തിനില്‍ക്കുകയാണ്.
പ്രായം 41 ആയെങ്കിലും താരം ഇതുവരെയും വിവാഹിതയായിട്ടില്ല. അതിനാല്‍ തന്നെ പലപ്പോഴും അനുഷ്‌കയുടെ പേരിനൊപ്പം പല നടന്മാരുടെ പേരുകളും ചേര്‍ത്ത് ഗോസിപ്പുകള്‍ വരാറുണ്ട്.ഏറ്റവും കൂടുതല്‍ തവണ അനുഷ്‌കയുടെ പേരിനൊപ്പം വാര്‍ത്തകളില്‍ നിറഞ്ഞിട്ടുള്ളത് പ്രഭാസിന്റെ പേരാണ്.
എന്നാലിപ്പോള്‍ തന്റെ പ്രണയത്തെക്കുറിച്ച് നടി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ജിവിതത്തില്‍ ഒരു പ്രണയം മാത്രമേ സംഭവിച്ചിട്ടുള്ളൂവെന്നാണ് നടി പറയുന്നത്. എനിക്ക് ഏറ്റവും മനോഹരമായ ഒരു ബന്ധം ഉണ്ടായിരുന്നു. 2008ല്‍ ആയിരുന്നു ആ പ്രണയം. പക്ഷേ, ആ വ്യക്തി ആരാണെന്ന് എനിക്ക് നിങ്ങളോട് പറയാന്‍ കഴിയില്ല. കാരണം അതു വളരെ വ്യക്തിപരമായ കാര്യമാണ്.
ഞങ്ങള്‍ ഒരുമിച്ചായിരുന്നെങ്കില്‍ ഞാന്‍ അവന്റെ ഐഡന്റിറ്റി വെളിപ്പെടുത്തുമായിരുന്നു. പിരിയാമെന്നത് ഞങ്ങള്‍ ഒരുമിച്ച് എടുത്ത തീരുമാനമായിരുന്നു. പക്ഷേ എന്നെ സംബന്ധിച്ച് അത് ഇപ്പോഴും വളരെ മാന്യമായ ഒരു ബന്ധമായി തുടരുന്നു. എന്നാല്‍ ഞാന്‍ വിവാഹം കഴിക്കുന്ന ദിവസം അതു തുറന്നുപറയും. അനുഷ്‌കയുടെ വാക്കുകള്‍.