കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗോസിപ്പുകോളങ്ങളില്‍ സജീവമാണ് അനുഷ്‌ക ഷെട്ടി. നടിയുടെ വിവാഹ വാര്‍ത്തയാണ് ഗോസിപ്പിന് കാരണം. ചലച്ചിത്ര സംവിധായകന്‍ പ്രകാശ് കോവേലമുഡിയെ വിവാഹം കഴിക്കുന്നുവെന്നും ഇരുവരും ഏറെനാളായി പ്രണയത്തിലായിരുന്നു എന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യങ്ങള്‍ നിഷേധിച്ച് താരം തന്നെ രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ തനിക്കുണ്ടായിരുന്ന പ്രണയത്തെക്കുറിച്ചും അഭിമുഖത്തില്‍ അനുഷ്‌ക വെളിപ്പെടുത്തി.
ഏകദേശം 2008ലൊക്കെയാണ്, വളരെ മനോഹരമായ ഒരു ബന്ധത്തിലായിരുന്നു ഞാന്‍. പക്ഷേ ആ വ്യക്തി ആരാണെന്ന് എനിക്ക് പറയാന്‍ കഴിയില്ല, കാരണം ഇത് വളരെ വ്യക്തിപരമായ കാര്യമാണ്. ഇപ്പോഴും ഞങ്ങള്‍ ഒരുമിച്ചായിരുന്നെങ്കില്‍ ഞാന്‍ അദ്ദേഹം ആരാണെന്ന് പറഞ്ഞേനെ. പക്ഷെ ആ ബന്ധം ഒരുപാട് മുന്നോട്ട് പോയില്ല. ഞങ്ങള്‍ തിരഞ്ഞെടുത്ത ഒരു തീരുമാനമായിരുന്നു അത്. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം അത് ഇപ്പോഴും വളരെ മാന്യമായ ഒരു ബന്ധമായി മനസിലുണ്ട്. എന്നാല്‍ ഞാന്‍ വിവാഹം കഴിക്കുന്ന ദിവസം അത് വെളിപ്പെടുത്തും,'' അനുഷ്‌ക പറയുന്നു.
പഭാസുമായുള്ള ഗോസിപ്പുകളെ കുറിച്ചും അനുഷ്‌ക അഭിമുഖത്തില്‍ സംസാരിച്ചു. തന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത് എന്നാണ് അനുഷ്‌ക പ്രഭാസിനെ വിശേഷിപ്പിച്ചത്. എനിക്ക് 15 വര്‍ഷത്തിലധികമായി പ്രഭാസിനെ അറിയാം. രാവിലെ മൂന്ന് മണിക്ക് വേണമെങ്കിലും എനിക്ക് വിളിക്കാവുന്ന സുഹൃത്ത്. ഞങ്ങള്‍ രണ്ടുപേരും വിവാഹിതരുമല്ല, സ്‌ക്രീനില്‍ നല്ല ജോഡികളുമാണ് എന്നതാണ് എല്ലാത്തിന്റേയും കാരണം. ഞങ്ങള്‍ രണ്ടുപേരും തമ്മില്‍ എന്തെങ്കിലും ഉണ്ടായിരുന്നെങ്കില്‍, ഈ സമയമാകുമ്പോഴേക്കും അത് പുറത്താകുമായിരുന്നു. പരസ്പരം പ്രണയത്തിലാണെങ്കില്‍ അത് മറച്ചുവയ്ക്കാന്‍ ആഗ്രഹിക്കാത്ത ആളുകളാണ് ഞങ്ങള്‍ രണ്ടു പേരും,'' അനുഷ്‌ക പറഞ്ഞു.