Latest News

എന്നെ പ്രണയിച്ചിരുന്ന സമയത്തും അവന് വേറെ ബന്ധങ്ങള്‍ ഉണ്ടായിരുന്നു; അയാളെ വേണ്ടെന്ന് തീരുമാനിച്ചത് ഞാനാണ്;വിവാഹം വരെയെത്തിയ ബന്ധം പാതിവഴിയില്‍ ഉപേക്ഷിച്ചതിനെക്കുറിച്ച് അഞ്ജലി അമീര്‍ പറയുമ്പോള്‍

Malayalilife
എന്നെ പ്രണയിച്ചിരുന്ന സമയത്തും അവന് വേറെ ബന്ധങ്ങള്‍ ഉണ്ടായിരുന്നു; അയാളെ വേണ്ടെന്ന് തീരുമാനിച്ചത് ഞാനാണ്;വിവാഹം വരെയെത്തിയ ബന്ധം പാതിവഴിയില്‍ ഉപേക്ഷിച്ചതിനെക്കുറിച്ച് അഞ്ജലി അമീര്‍ പറയുമ്പോള്‍

ട്രാന്‍സ് ജെന്‍ഡറായ അഞ്ജലി അമീര്‍മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ്. മമ്മൂട്ടിയുടെ നായികയായി പേരന്‍പ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ അഞ്ജലി ഓരോ ഉയരങ്ങള്‍ കീഴടക്കി കൊണ്ടിരിക്കുകയാണ്. എന്നാല്‍ തന്റെ വ്യക്തി ജീവിതത്തില്‍ നേരിടേണ്ടി വന്ന ദുരനുഭവം വ്യക്തമാക്കിയിരിക്കുകയാണ് നടി ഇപ്പോള്‍.

ജീവിതത്തില്‍ തനിക്ക് നേരിടേണ്ടി വന്ന പ്രതിസന്ധികളെക്കുറിച്ച് അഞ്ജലി തുറന്നുപറഞ്ഞിരുന്നു. പ്രണയിക്കുന്നതും പ്രണയിക്കുന്നവര്‍ക്ക് സപ്പോര്‍ട്ട് കൊടുക്കുന്നത് എനിക്കിഷ്ടമുള്ള കാര്യമാണെന്നും താരം പറഞ്ഞിരുന്നു. കല്യാണം കഴിക്കണമെന്ന് പറഞ്ഞ് കൂടെക്കൂടിയ ആളില്‍ നിന്നും നേരിടേണ്ടി വന്ന കയ്പേറിയ അനുഭവത്തെക്കുറിച്ചും അഞ്ജലി സംസാരിച്ചിരുന്നു

അവനെ കല്യാണം കഴിക്കണമെന്ന് എനിക്കാഗ്രഹമുണ്ടായിരുന്നില്ല. അയാളാണ് ആഗ്രഹം പറഞ്ഞ് പുറകേക്കൂടിയത്. ഞാന്‍ നോ പറഞ്ഞിരുന്നു. ഇങ്ങനെയൊരാള്‍ കല്യാണം കഴിച്ച് കൂടെ താമസിക്കാമെന്ന് പറയുമ്പോള്‍ എന്തിന് നീ നോ പറയുന്നു എന്നായിരുന്നു എന്റെ റിലേറ്റീവ്സ് എന്നോട് ചോദിച്ചത്. ഞാന്‍ എവിടെയെങ്കിലും പോയാല്‍ ആരോടെങ്കിലും സംസാരിച്ചാല്‍ എന്നെയും അവരേയും അടിക്കുന്ന തരത്തിലുള്ള സ്വഭാവമായിരുന്നു അയാളുടേത്.

ഒരു പരിപാടി നടക്കുമ്പോള്‍ അയാള്‍ മേക്കപ്പ് ആര്‍ടിസ്റ്റിനെ അടിച്ചിട്ടുണ്ട്. അഞ്ജലിക്ക് ജസ്റ്റ് ടച്ചപ്പ് ചെയ്തതായിരുന്നു അവര്‍. അങ്ങനെ കുറേ സ്ഥലങ്ങളില്‍ പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. പെണ്ണുങ്ങളെ കാണുമ്പോള്‍ അവന് പോയി സംസാരിക്കാം. അഞ്ജലി സംസാരിക്കാന്‍ പോയാലാണ് പ്രശ്നം. ആദ്യമൊന്നും ഇതെനിക്ക് പ്രശ്നമായിരുന്നില്ല. അവന്‍ പൊസസീവാണല്ലോ, അങ്ങനെയുള്ളവര്‍ക്ക് സ്നേഹക്കൂടുതലല്ലേ എന്നായിരുന്നു കരുതിയത്. കുഴപ്പമില്ലല്ലോ എന്നായിരുന്നു വിചാരിച്ചത്.

അവന്‍ എന്നെ ഫ്ളാറ്റില്‍ പൂട്ടിയിട്ട് പോയപ്പോള്‍ സുഹൃത്തുക്കളാണ് രക്ഷിച്ചത്. ഞാന്‍ താമസിച്ചിരുന്ന സ്ഥലത്ത് വന്ന് ഉപദ്രവിച്ചിരുന്നു. എന്തായാലും നീ എന്റെ കൂടെ ജീവിക്കുന്നില്ലല്ലോയെന്ന് ചോദിച്ചായിരുന്നു ഉപദ്രവിച്ചത്. അന്ന് പോലീസില്‍ പരാതി കൊടുത്തിരുന്നു. കുറേനാള്‍ അവന്‍ മുങ്ങിനടന്നിരുന്നു. ഇങ്ങനെയുള്ള കാര്യങ്ങളില്‍ ട്രാന്‍സ്ജന്‍ഡറിന് വേണ്ട പരിഗണന നിയമസംവിധാനങ്ങളില്‍ നിന്നും ലഭിക്കുന്നില്ലെന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്നും അഞ്ജലി ഷോയില്‍ പറഞ്ഞിരുന്നു.

എന്നാല്‍ ഇത്രയും പൊസസീവ്നെസ് കാണിക്കുന്ന അവന്‍ ഗേള്‍സിനെ കാണുമ്പോള്‍ അങ്ങോട്ടേക്ക് ഓടാറുണ്ട്. അങ്ങനെയുള്ള കുറേ കാര്യങ്ങളുണ്ട്. സത്യം പറഞ്ഞാല്‍ പൊറുതിമുട്ടിയാണ് അവനെ ഞാന്‍ ഒഴിവാക്കിയത്. എന്നെ പ്രണയിച്ചോണ്ടിരിക്കുന്ന സമയത്ത് അവന്‍ വയനാട്ടില്‍ പോയി എന്‍ഗേജ്മെന്റ് നടത്തിയിട്ടുണ്ട്. അവന് ആത്മാര്‍ത്ഥതയുണ്ടെന്നൊന്നും ഞാന്‍ വിശ്വസിക്കുന്നില്ലെന്നും നടി പറഞ്ഞു.

തന്റെ കാമുകനെതിരെ അഞ്ജലി സോഷ്യല്‍ മീഡിയയിലെ ലൈവ് വീഡിയോയിലൂടെ രംഗത്തെത്തിയത് വലിയ വാര്‍ത്തയായി മാറിയിരുന്നു.

Anjali amir says about love

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക