Latest News

മൈ ഗോള്‍ഡന്‍ അവര്‍ എന്ന് കുറിച്ച് മകള്‍ പാപ്പു ഇംഗ്ലീഷ് ഗാനം ആലപിക്കുന്ന വീഡിയോ പങ്ക് വച്ച് അമൃത സുരേഷ്; മകള്‍ അമൃതയുടെ വഴിയെ തന്നെ എന്ന് ആരാധകരും

Malayalilife
 മൈ ഗോള്‍ഡന്‍ അവര്‍ എന്ന് കുറിച്ച് മകള്‍ പാപ്പു ഇംഗ്ലീഷ് ഗാനം ആലപിക്കുന്ന വീഡിയോ പങ്ക് വച്ച് അമൃത സുരേഷ്; മകള്‍ അമൃതയുടെ വഴിയെ തന്നെ എന്ന് ആരാധകരും

റിയാലിറ്റി ഷോയിലൂടെ എത്തി മലയാളത്തിന്റെ പ്രിയ ഗായികയായതാണ് അമൃത സുരേഷ്. അമൃത പാട്ടു പാടി ഇഷ്ടം നേടിയതുപോലെ മകള്‍ പാപ്പുവുമൊത്തുള്ള കുസൃതി വിഡിയോകളിലൂടേയും ധാരാളം ആരാധകരെ നേടിയെടുത്തു അമൃത. പാട്ടുപാടിയും കൊഞ്ചിയും പാപ്പു എന്ന അവന്തിക ഒരുപാട് തവണ സമൂഹമാധ്യമത്തിലൂടെ എത്തിയിട്ടുണ്ട്. പാപ്പുവും അമ്മമ്മയും ചേര്‍ന്ന് ഒരു യുട്യൂബ് ചാനലും മുന്നോട്ടു കൊണ്ടു പോകുന്നുണ്ട്. ഇപ്പോഴിതാ പാപ്പുവിന്റെ ഒരു ഗാന വിഡിയോ അമൃത പങ്കുവച്ചിരിക്കുകയാണ്. മൈ ഗോള്‍ഡന്‍ അവര്‍ എന്നു പറഞ്ഞുകൊണ്ടാണ് നിറയെ സ്നേഹത്തോടെ അമൃത ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

മുന്‍പും അമ്മയെപ്പോലെ പാട്ടുപാടി പാപ്പു എത്തിയിട്ടുണ്ട്. അന്നും നിരവധി ആരാധകരെ സ്വന്തമാക്കിയാണ് അവന്തിക പോയിട്ടുള്ളത്. ഇപ്പോഴും അതിനു മാറ്റമൊന്നുമില്ല. ജൂനിയര്‍ അമൃതയെന്നും അമ്മയെ പോലെ നല്ല പാട്ടുകാരിയാകട്ടെയെന്നും ഉയരങ്ങള്‍ കീഴടക്കട്ടെ എന്നുമൊക്കെയാണ് ആരാധകര്‍ വീഡിയോയ്ക്ക് കമന്റുകള്‍ രേഖപ്പെടുത്തുന്നത്. പാട്ടുപാടിയും നൃത്തം ചെയ്തും കുസൃതി കാട്ടിയും എല്ലാം പാപ്പു ഒരുപാട് തവണ ആരാധകര്‍ക്കു മുന്‍പില്‍ എത്തിയിട്ടുണ്ട്. പാപ്പുവിന് 'പാപ്പു ആന്റ് ഗ്രാന്‍ഡ്മാ' എന്ന യുട്യൂബ് ചാനലുമുണ്ട്. പാപ്പുവും അമ്മാമ്മയും ചേര്‍ന്നാണ് ഇതില്‍ വിഡിയോകള്‍ അവതരിപ്പിക്കാറ്.

വേര്‍പിരിഞ്ഞിട്ടും ബാലയും അമൃതയും തമ്മിലുള്ള പ്രശ്നങ്ങള്‍ സോഷ്യല്‍ മീഡിയയിലുടെ പൂറത്തു വരുമ്പോഴും അതൊന്നും ബാധിക്കാതെയാണ് അമൃത മകളെ വളര്‍ത്തുന്നത്. മകള്‍ക്ക് ഒരു വയസ് പിന്നിട്ടപ്പോഴാണ് അമൃതയും ബാലയും പിരിഞ്ഞത്. മകള്‍ ഇപ്പോള്‍ അമൃതയ്ക്കൊപ്പമാണ്. അതേസമയം അമൃത സുരേഷ് ഇപ്പോള്‍ ഗായകനും സംഗീത സംവിധായകനുമെല്ലാമായ ഗോപി സുന്ദറുമായി പ്രണയത്തിലാണ്. ബാലയുമായി പിരിഞ്ഞ് പത്ത് വര്‍ഷത്തോളം അമൃത കുടുംബത്തോടൊപ്പം പാട്ടും ബാന്റുമായി ജീവിക്കുകയായിരുന്നു. അടുത്തിടെയാണ് ഗോപി സുന്ദറുമായി പ്രണയത്തിലായത്. ബാല വര്‍ഷങ്ങളോളമായുള്ള ബാച്ചിലര്‍ ലൈഫ് അവസാനിപ്പിച്ച് കഴിഞ്ഞ വര്‍ഷം അവസാനത്തോടെയാണ് വിവാഹിതനായത്.

അമൃത സുരേഷിന്റേയും നടന്‍ ബാലയുടേയും വിവാഹ ജീവിതവും വേര്‍പിരിയലും പോലെ മറ്റൊരു സെലിബ്രിറ്റികളുടെ സ്വകാര്യ ജീവിതവും സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ലെന്ന് നിസംശയം പറയാന്‍ സാധിക്കും. ഇരുവരും സോഷ്യല്‍മീഡിയയില്‍ സജീവമായി ഇടപെടുന്നതുകൊണ്ട് തന്നെ ഇരുവരും എപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. ഒരുമിച്ച് മുന്നോട്ട് പോകുന്നത് ശരിയാകില്ലെന്ന് തോന്നിയപ്പോഴാണ് ഇരുവരും വിവാഹം ചെയ്ത് അധികം വൈകാതെ പിരിഞ്ഞത്. ഇരുവരും വേര്‍പിരിഞ്ഞിട്ട് വര്‍ഷങ്ങളായിയെങ്കിലും പലപ്പോഴും പരസ്പരം നടത്തുന്ന പരാമര്‍ശങ്ങള്‍ കാരണം ഇരുവരും എപ്പോഴും വര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്.

ഷെഫീക്കിന്റെ സന്തോഷം സിനിമയുടെ റിലീസ് ദിവസം തിയേറ്ററില്‍ നിന്ന് ഇറങ്ങി വന്ന ബാല സംസാരിച്ചത് മുഴുവന്‍ തനിക്ക് അമൃതയില് ജനിച്ച മകള്‍ പാപ്പുവെന്ന് വിളിക്കുന്ന അവന്തികയെ കുറിച്ചാണ്. തന്റെ സിനിമയുടെ ദിവസം മകളെക്കൂടി ഒപ്പം സിനിമ കാണാന്‍ കൊണ്ടുവരണമെന്ന് ആ?ഗ്രഹമുണ്ടായിരുന്നുവെന്നും പക്ഷെ അമൃതയും കുടുംബവും സമ്മതിക്കാത്തതിനാല്‍ മകള്‍ വന്നില്ലെന്നും അത് തനിക്ക് വലിയ സങ്കടമായിയെന്നുമാണ് ബാല മാധ്യമങ്ങളോട് പറഞ്ഞത്.

 

Read more topics: # അമൃത സുരേഷ്
Amrutha Suresh new happiness

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക