Latest News

ഒന്നും ഒന്നും ഇനി മൂന്ന്; വിവഹം കഴിഞ്ഞ് രണ്ട് മാസം പിന്നിടും മുമ്പ് അമ്മയാകാന്‍ പോകുന്ന സന്തോഷം പങ്ക് വച്ച അമലാ പോള്‍; ഭര്‍ത്താവിനൊപ്പമുള്ള ഫോട്ടോകള്‍ക്കൊപ്പം കുറിപ്പുമായി നടി

Malayalilife
 ഒന്നും ഒന്നും ഇനി മൂന്ന്; വിവഹം കഴിഞ്ഞ് രണ്ട് മാസം പിന്നിടും മുമ്പ് അമ്മയാകാന്‍ പോകുന്ന സന്തോഷം പങ്ക് വച്ച അമലാ പോള്‍; ഭര്‍ത്താവിനൊപ്പമുള്ള ഫോട്ടോകള്‍ക്കൊപ്പം കുറിപ്പുമായി നടി

വിവാഹ ജീവിതത്തിലേക്ക് കടന്നതിന് പിന്നാലെ സന്തോഷവാര്‍ത്ത പങ്കുവെച്ച് നടി അമല പോള്‍. ഗര്‍ഭിണിയാണെന്ന വിവരമാണ് നടി ആരാധകരെ അറിയിച്ചിരിക്കുന്നത്. ചുവന്ന വസ്ത്രത്തില്‍ ഭര്‍ത്താവിനൊപ്പം നില്‍ക്കുന്ന ഫോട്ടോകള്‍ അമല പോള്‍ പങ്കുവെച്ചിട്ടുണ്ട്. ഒന്നും ഒന്നും മൂന്നാണെന്ന് ഇപ്പോഴെനിക്കറിയാമെന്നും നടി കുറിച്ചിരിക്കുന്നു. കഴിഞ്ഞ വര്‍ഷം നവബര്‍ അഞ്ചാം തിയതിയാണ് അമല പോള്‍ വിവാഹിതയായത്.

ഭര്‍ത്താവ് ജഗത് ദേശായിയുമൊത്ത് ബീച്ചില്‍ നിന്നുള്ള ചിത്രങ്ങളാണ് അമല പങ്കുവച്ചത്. വാര്‍ത്ത പുറത്തുവന്ന് നിമിഷങ്ങള്‍ക്കകം ഇരുവരെയും അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. 

കഴിഞ്ഞവര്‍ഷം നവംബര്‍ അഞ്ചിനാണ് ടൂറിസം-ഹോസ്പിറ്റാലിറ്റി രംഗത്ത് പ്രവര്‍ത്തിക്കുന്ന ജഗത് ദേശായിയെ അമല പോള്‍ വിവാഹം ചെയ്തത്.അമല പോളിന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. സംവിധായകനായ എഎല്‍ വിജയ്‌നെ ആണ് നടി നേരത്തെ വിവാഹം ചെയ്തത്. എന്നാല്‍ 2014 ല്‍ വിവാഹിതരായ ഇരുവരും 2017 ല്‍ വേര്‍പിരിഞ്ഞു.

Read more topics: # അമല പോള്‍
Amala Paul announces her pregnancy

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES