ജയിലറിനുശേഷം നെല്‍സന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അല്ലു അര്‍ജുന്‍ നായകന്‍. ഇരുവരും ചേര്‍ന്നുള്ള ചിത്രത്തിന്റെ ആദ്യഘട്ട ചര്‍ച്ച നടന്നുവെന്നാണ് വിവരം. നെല്‍സനും അല്ലുവും ഒരുമിക്കുന്ന സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാവും. തമിഴ് സിനിമയുടെ ചരിത്രത്തില്‍ ഏറ്റവും കളക്ഷന്‍ നേടിയ ആക്ഷന്‍ ത്രില്ലറായ ജയിലര്‍ രജനികാന്ത് ആരാധകരുടെ പ്രിയ ചിത്രങ്ങളിലൊന്നായി മാറുകയും ചെയ്തു.
മോഹന്‍ലാല്‍, ശിവ രാജ്കുമാര്‍ എന്നിവരുടെ അതിഥി വേഷമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. തമന്ന ഭാട്ടിയ ആയിരുന്നു നായിക. വര്‍മ്മന്‍ എന്ന പ്രതിനായക കഥാപാത്രമായി വിനായകന്‍ മികച്ച പ്രകടനം കാഴ്ചവച്ചു. വിജയ് ചിത്രം ബീസ്റ്റിന്റെ പരാജയത്തില്‍ നിന്ന് നെല്‍സന്റെ ഉയര്‍ത്തെഴുന്നേല്പ് കൂടിയായിരുന്നു ജയിലര്‍. രജനികാന്തും നെല്‍സനും വീണ്ടും ഒരുമിക്കുന്നതിന് ആലോചനയുണ്ട്.