മലയാള സിനിമ മേഖലയില്‍ നിര്‍മ്മാതാവും നടനുമായ വിജയ് ബാബുവിന് എതിരെയുള്ള ബലാത്സംഗ കേസ് വലിയ ചര്‍ച്ചയായിരിക്കുകയാണ്. താരത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവ നടിയാണ് രംഗത്ത് എത്തിയത്. പലരും സംഭവത്തില്‍ സിനിമയ്ക്ക് അകത്തും പുറത്തും പ്രതികരിച്ച് രംഗത്ത് എത്തുന്നുണ്ട്. എന്നാൽ ഇപ്പോള്‍ സംവിധായകന് അഖില്‍ മാരാര്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. വിജയ് ബാബുവിന്റെ പേരെടുത്ത് പറയാതെയാണ് അഖിലിന്റെ പോസ്റ്റ്.
ഇരയ്ക്ക് എന്നും ഒറ്റ ലക്ഷ്യമേ ഉള്ളു, ആര്‍ക്കെങ്കിലും വേണ്ടി ആരെയെങ്കിലും കുടുക്കുക. ഇരകള്‍ മാറി കൊണ്ടേ ഇരിക്കും. മറ്റാരുടെയോ ചൂണ്ടയില്‍ ഇരകളെ കുരുക്കി എറിയുന്നതില്‍ സിലോപ്പി മുതല്‍ സ്രാവുകള്‍ വരെ വീഴുമെന്ന് അഖില്‍ കുറിക്കുന്നു. മീനിനൊപ്പമാണ് താനെന്നും അഖില്‍ വ്യക്തമാക്കുന്നു.
അഖില്‍ മാരാറിന്റെ വാക്കുകള്‍ ഇങ്ങനെ,
ആദ്യമായി ഈ പേര് പറയാന്‍ തുടങ്ങിയത് കുട്ടിക്കാലത്തു മീന്‍ പിടിക്കാന്‍ പോയപ്പോള്‍ ആണ്..ഇര എന്നത് മീനിന്റെ സ്വഭാവം അനുസരിച്ചു ചിലപ്പോള്‍ മണ്ണിര ആകും..അല്ലെങ്കില്‍ മൈദ ആവും..രണ്ടായാലും ഞാന്‍ കോര്‍ക്കുന്ന ഇരയ്ക്ക് ഒരു ലക്ഷ്യമേ ഉള്ളു മീനിനെ കുടുക്കുക.. കുടുങ്ങാന്‍ പോകുന്നു എന്ന് തിരിച്ചറിയാതെ ഇരയെ പിടിക്കുന്ന മീനിനെ ഞാന്‍ വറുത്തു തിന്നും.. അന്നും ഇന്നും ഇരയ്ക്ക് ഒറ്റ ലക്ഷ്യമേ ഉള്ളു ആര്‍ക്കെങ്കിലും വേണ്ടി ആരെയെങ്കിലും കുടുക്കുക.. ഇരകള്‍ മാറി കൊണ്ടേ ഇരിക്കും..മറ്റാരുടെയോ ചൂണ്ടയില്‍ ഇരകളെ കുരുക്കി എറിയുന്നതില്‍ സിലോപ്പി മുതല്‍ സ്രാവുകള്‍ വരെ വീഴും.. ഇരയുടെ വലുപ്പം അനുസരിച്ചു കൊളുത്തുന്ന മീനിന് കച്ചവട സാധ്യതയും കൂടും.