Latest News

നഞ്ചിയമ്മയ്ക്ക് കിട്ടിയ അവാര്‍ഡ് പലരുടെയും കുരുവിന് കിട്ടിയ അടിയായി പോയി; കുറിപ്പ് പങ്കുവച്ച് അഖിൽ മാരാർ

Malayalilife
 നഞ്ചിയമ്മയ്ക്ക് കിട്ടിയ അവാര്‍ഡ് പലരുടെയും കുരുവിന് കിട്ടിയ അടിയായി പോയി; കുറിപ്പ് പങ്കുവച്ച് അഖിൽ മാരാർ

മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നഞ്ചിയമ്മയ്ക്ക് ലഭിച്ചതിന് പിന്നാലെ സോഷ്യല്‍മീഡിയയില്‍ വ്യാപക വിമര്‍ശനങ്ങള്‍ ആണ് ഉയർന്നിരുന്നത്. എന്നാൽ ഇപ്പോൾ നഞ്ചിയമ്മയ്ക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ അഖില്‍ മാരാര്‍. ഫേസ്ബുക്കിലൂടെ പങ്കുവച്ച കുറിപ്പിലാണ് പിന്തുണ അറിയിച്ചിരിക്കുന്നത്.

അഖില്‍ മാരാറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

നഞ്ചിയമ്മയ്ക്ക് കിട്ടിയ അവാര്‍ഡ് പലരുടെയും കുരുവിന് കിട്ടിയ അടിയായി പോയി.. ആ കുരു പൊട്ടി വ്രണമായി അവിടെ ഇപ്പോള്‍ നല്ല ചൊറിച്ചിലും അവര്‍ സമാധാനമായിരുന്നിട്ടു ചൊറിയട്ടെ. എത്രയോ മികച്ച ഗാനങ്ങള്‍ ചെയ്തിട്ടുള്ള ഇളയരാജയ്ക്ക് ലഭിക്കാത്ത ഓസ്‌കാര്‍ എആര്‍ റഹ്‌മാന് ലഭിച്ചു. റഹ്‌മാന്‍ സംഗീത ലോകത്തെ അതുല്യ പ്രതിഭയാണ് പക്ഷെ അദ്ദേഹത്തിന്റെ തന്നെ സൃഷ്ടികളില്‍ എത്രയോ താഴെ നില്‍ക്കുന്ന ഒരു ഗാനത്തിനാണ് ഓസ്‌കാര്‍ ലഭിച്ചത്.. എന്ത് കൊണ്ടെന്നാല്‍ ജൂറിയുടെ മുന്നില്‍ എത്തിയത് ആ സിനിമ ആയിരുന്നു..

153 റന്‍സ് അടിച്ചിട്ടും മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ് കിട്ടാത്ത ദ്രാവിഡിന് 75 റന്‍സ് അടിച്ച കളിയില്‍ മാന്‍ ഓഫ് ദി മാച്ച് ലഭിച്ചിട്ടുണ്ട്. 153 അടിച്ച കളിയില്‍ സച്ചിന്‍ 186 അടിച്ചതാണ് ദ്രാവിഡിനെ രണ്ടാമന്‍ ആക്കിയത്..


75 റന്‍സ് നേടിയപ്പോള്‍ അദ്ദേഹം ആയിരുന്നു ടീമിലെ ഒന്നാമന്‍.. അതായത് ഒരാള്‍ അവാര്‍ഡിനോ അംഗീകാരത്തിനോ പത്രമാകുന്നത് ഇത്തരം താരതമ്യങ്ങളിലൂടെ ആണ്.. ലോകത്തു ഒളിമ്ബിക്സില്‍ 100 മീറ്ററില്‍ സ്വര്‍ണ്ണം നേടിയ എല്ലാ അത്ലറ്റുകളും ഒരുമിച്ചു മത്സരിച്ചാല്‍ ഉസൈന്‍ ബോള്‍ഡ് സ്വര്‍ണ്ണം നേടുകയും ബാക്കിയുള്ളവര്‍ എല്ലാം പരാജയപ്പെട്ടവര്‍ ആയി ചരിത്രത്തില്‍ അവശേഷിക്കുകയും ചെയ്യും..

അതാണ് ഞാന്‍ പറഞ്ഞത് ഒരാള്‍ മികച്ചവന്‍ ആവുന്നത് അയാള്‍ ആരോട് മത്സരിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ ആണ്.. നഞ്ചിയമ്മയുടെ പാട്ട് അവാര്‍ഡ് നേടിയതിനു പിന്നില്‍ ഇത്തരം നിരവധി കാരണങ്ങള്‍ ഉണ്ടാവാം. താനാജി പോലെയുള്ള ചിത്രത്തിലെ അഭിനയത്തിന് സുധീര്‍ കരമന ചേട്ടന് അവാര്‍ഡ് കൊടുത്തിനോട് എനിക്ക് വലിയ യോജിപ്പൊന്നും ഇല്ല

Read more topics: # Akhil marar,# words about nanchiyamma
Akhil marar words about nanchiyamma

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES