തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കെല്ലാം ഏറെ പ്രിയങ്കരിയായ നടിയാണ് ശാലിനി അജിത്ത്. ബേബി ശാലിനി ആയി എത്തി മലയാളികളുടെ ഉള്‍പ്പെടെ ഇഷ്ടം നേടിയെടുത്ത നടി പിന്നീട് തെന്നിന്ത്യയിലെ ഏറ്റവും വലിയ നായികമാരില്‍ ഒരാളായി മാറുകയായിരുന്നു. ഒരു കാലത്ത് തെന്നിന്ത്യയിലെ ഏറ്റവും തിരക്കുള്ള ബാല താരവും നായികയുമൊക്കെ ആയിരുന്നു ശാലിനി.
വിവാഹത്തോടെ അഭിനയം വിട്ട ശാലിനി ഇപ്പോള്‍ രണ്ടു കുട്ടികളെയും വീട്ടു കാര്യങ്ങളും നോക്കി. കുടുംബിനിയായി ജീവിതം നയിക്കുകയാണ്.അജിത്- ശാലിനി ദമ്പതികളുടെ മകന്‍ ആദ്വിക്കിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ഫുട്‌ബോളിനോടാണ് ആദ്വിക്കിന് പ്രണയം. മുന്‍പ് ശാലിനിയ്ക്ക് ഒപ്പം ചെന്നൈ എഫ്‌സിയുടെ ഫുട്‌ബോള്‍ മത്സരം കാണാനെത്തിയ ആദ്വിക്കിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടിയിരുന്നു.
ഇപ്പോഴിതാ, ജൂനിയര്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ സ്വര്‍ണ മെഡല്‍ നേടിയിരിക്കുകയാണ് ആദ്വിക്ക്. ആദ്വിക്കും ടീമും തങ്ങളുടെ വിജയം ആഘോഷിക്കുന്നതിന്റെ ഫോട്ടോ ഇന്റര്‍നെറ്റില്‍ വൈറലാവുകയാണ്. ചിത്രങ്ങളില്‍ അമ്മ ശാലിനിയേയും കാണാം. അതേസമയം അസര്‍ബൈജാനില്‍ പുതിയ ചിത്രം വിടമുയാര്‍ച്ചിയുടെ ലൊക്കേഷനിലാണ് അജിത് ഉള്ളത്.