മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് യാമി ഗൗതം. പൃഥ്വിരാജ് ചിത്രം ഹീറോയില്‍ കൂടി ഏവർക്കും സുപരിചിതയായ താരം പങ്കുവയ്ക്കാറുള്ള വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്. എന്നാൽ ഇപ്പോൾ താരം തന്റെ ചർമ്മത്തിന് ഉണ്ടായ രോഗത്തെ കുറിച്ച് തുറന്ന് പറയുകയാണ്. താരം സൗന്ദര്യ വർധക വസ്തുക്കളുടെ പരസ്യത്തിൽ ഉൾപ്പെടെ അഭിനയിച്ചിരുന്നു.എം
കൗമാര കാലത്താണ് തനിക്ക് ഈ അസുഖം പിടിപെട്ടത് എന്നാണ് ഇന്‍സ്റ്റാഗ്രാമില്‍ യാമി കുറിച്ചത്. ഈ രോഗം പ്രകടമാക്കുന്ന എഡിറ്റ് ചെയ്യാത്ത ചിത്രങ്ങളും നടി പങ്കുവെച്ചിരുന്നു. പോരായ്മകളെ അംഗീകരിക്കുക മാത്രമല്ല സ്വന്തം ശരീരത്തെ അതിന്റെ എല്ലാ കുറവുകളോടെയും കൂടി സ്‌നേഹിക്കും. മിഡ് ഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ രോഗത്തെ കുറിച്ചുള്ള തുറന്നുപറച്ചില്‍ വലിയ ആശ്വാസം നല്‍കുന്നുണ്ട് എന്നാണ് ഇപ്പോള്‍ യാമി പറഞ്ഞിരിക്കുന്നത്. താന്‍ ഇപ്പോള്‍ വര്‍ഷങ്ങളായി ഈ രോഗം കൈകാര്യം ചെയ്യുന്നു. ഒടുവില്‍ തന്റെ എല്ലാ ഭയങ്ങളും അരക്ഷിതാവസ്ഥകളും ഉപേക്ഷിക്കാന്‍ തീരുമാനിച്ചു.
ഒപ്പം തന്റെ കുഴപ്പങ്ങളെ പൂര്‍ണഹൃദയത്തോടെ സ്‌നേഹിക്കാനും അംഗീകരിക്കാനും ധൈര്യം കണ്ടെത്തി. ഇത് തന്നെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നും വര്‍ഷങ്ങള്‍ കൊണ്ടാണ് ഈ പ്രശ്‌നങ്ങളെ അംഗീകരിച്ച് ആത്മവിശ്വാസം തിരിച്ച് പിടിക്കാനായത്. അസുഖത്തെ കുറിച്ച് തുറന്ന് പറഞ്ഞു കൊണ്ടുള്ള പോസ്റ്റിന് ലഭിച്ച വലിയ പ്രതികരണം തന്നെ ഞെട്ടിച്ചെന്നും യാമി പറഞ്ഞു. ചര്‍മ്മത്തില്‍ തിണര്‍പ്പും മുഖക്കുരു പോലത്തെ ചെറിയ കുരുക്കളും ഉണ്ടാക്കുന്ന രോഗമാണ് കെരാട്ടോസിസ് പിലാരിസ്.