Latest News

മോഹന്‍ലാലിനൊപ്പമുളള താരതമ്യം ആവശ്യമില്ല; ഇമേജിനെ കുറിച്ചോര്‍ത്ത്‌ എനിക്ക് ഭയമില്ല; മനസ്സ് തുറന്ന് നടി ഉർവശി

Malayalilife
 മോഹന്‍ലാലിനൊപ്പമുളള താരതമ്യം ആവശ്യമില്ല; ഇമേജിനെ കുറിച്ചോര്‍ത്ത്‌ എനിക്ക് ഭയമില്ല; മനസ്സ് തുറന്ന് നടി   ഉർവശി

ലയാള സിനിമ പ്രേമികൾക്ക്  ഏറെ പ്രിയപ്പെട്ട നടിയാണ് ഉർവശി. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളായിരുന്നു താരം പ്രേക്ഷകർക്കായി കാഴ്ചവച്ചിരുന്നതും. നായികയായും സഹനടിയായുമൊക്കെ തിളങ്ങിയ ഉര്‍വ്വശി മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചു കൊണ്ട് തന്നെ പേക്ഷകർക്ക് ഇടയിൽ സജീവയായിരുന്നു .ഹാസ്യവേഷങ്ങളിലും സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായി സിനിമകളില്‍ എത്തിയ ഉര്‍വ്വശി സജീവമായിരുന്നു.  തന്റെ അനായാസ അഭിനയശൈലി കൊണ്ട് ഏത് തരം റോളുകളാണെങ്കിലും താരം മികവുറ്റതാക്കി മാറ്റാറുണ്ട്.  തെന്നിന്ത്യയിലെ നിരവധി മുന്‍നിര സംവിധായകരുടെ സിനിമകളിലും സൂപ്പര്‍താരങ്ങള്‍ക്ക് പുറമെ നടി അഭിനയിച്ചിരുന്നു.  നിരവധി സിനിമകളില്‍ മോഹന്‍ലാലിന്റെ നായികയായും തിളങ്ങിയ താരമാണ് ഉര്‍വ്വശി. പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയായിരുന്നു മിഥുനം, സ്ഫടികം പോലുളള സിനിമകളെല്ലാം മോഹന്‍ലാല്‍ ഉര്‍വ്വശി കൂട്ടുകെട്ടില്‍ ഉള്ള ചിത്രങ്ങൾ  ഏറ്റെടുത്തത്.
 
അതേസമയം ഒരു മാധ്യമത്തിന്  നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാലിനെ കുറിച്ച് നടി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ  വൈറലായി മാറുന്നത്.  വീണ്ടും സുരരൈ പോട്രു, മൂക്കുത്തി അമ്മന്‍ തുടങ്ങിയ രണ്ട് സിനിമകളിലൂടെ തെന്നിന്ത്യയിൽ  തിളങ്ങിനില്‍ക്കുന്ന താരമാണ് ഉര്‍വ്വശി.  ഈ ചിത്രങ്ങളെല്ലാം ഉര്‍വ്വശിയുടെതായി ദീപാവലി റിലീസായിട്ടാണ് പുറത്തിറങ്ങിയത്. മികച്ച പ്രതികരണമാണ് ഒടിടി പ്ലാറ്റ്‌ഫോം വഴി പ്രേക്ഷകരിലേക്ക് എത്തിയ രണ്ട് ചിത്രങ്ങള്‍ക്കും സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചത്. നടിയുടെ പ്രകടനത്തെ പ്രശംസിച്ച് സിനിമകള്‍ കണ്ടവരെല്ലാം  രംഗത്തെത്തിയിരുന്നു.  ഉര്‍വ്വശി ഈ സിനിമകളില്‍ രണ്ട് തരം വേറിട്ട കഥാപാത്രങ്ങളാണ് അവതരിപ്പിച്ചത്. നടി സുരരൈ പോട്രില്‍ സൂര്യ അവതരിപ്പിച്ച കഥാപാത്രത്തിന്റെ അമ്മ വേഷത്തിലാണ്  അഭിനയിച്ചിരുന്നത്.

അതേസമയം സൂപ്പര്‍താര വിശേഷണം ശാശ്വതമല്ലെന്ന് അഭിമുഖത്തിലൂടെ തുറന്ന്  പറയുകയാണ് നടി. ഭേദപ്പെട്ട നടിയെന്ന് പറയുന്നത് കേള്‍ക്കാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നും മോഹന്‍ലാലിനൊപ്പമുളള താരതമ്യം ആവശ്യമില്ല. ഇമേജിനെ കുറിച്ചോര്‍ത്ത്‌ എനിക്ക് ഭയമില്ല. എനിക്ക് പെര്‍ഫോമം ചെയ്യാന്‍ സാധിക്കുമെന്ന് ഉറപ്പുളള കഥാപാത്രങ്ങള്‍ മാത്രമേ സ്വീകരിക്കാറുളളൂ എന്നും നടി വെളിപ്പെടുത്തി.

Read more topics: # Actress uravashi ,# words about mohanlal
Actress uravashi words about mohanlal

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES