മലയാള സിനിമ മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് സുരഭി ലക്ഷമി. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ താരം സജീവമാണ്. എന്നാൽ ഇപ്പോൾ സുരഭി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
അഭിമുഖങ്ങളില്‍ കേള്‍ക്കാന്‍ ഇഷ്ടമില്ലാത്തതും ഉത്തരം പറയാന്‍ ആഗ്രഹിക്കാത്തതുമായ കാര്യം എന്താണ്, എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സുരഭി ലക്ഷ്മി. സമൂഹത്തില്‍ നടക്കുന്ന സംഭവങ്ങളെക്കുറിച്ച് അഭിപ്രായം ചോദിക്കുന്നത്. വെറുതെ എന്തെങ്കിലും അഭിപ്രായം ചോദിച്ച്, നമ്മളെ കരിവാരിത്തേച്ച് ഒട്ടിക്കാന്‍ വേണ്ടി ചില ആളുകള്‍ ചോദിക്കുന്ന ചോദ്യങ്ങളുണ്ട്. അത് എനിക്കത്ര ഇഷ്ടമല്ല.
അതുകൊണ്ട്, നമുക്ക് അഭിപ്രായങ്ങളില്ല, എന്ന് വിശ്വസിക്കുന്നതിനോടും എനിക്ക് താല്‍പര്യമില്ല. കാരണം, എല്ലാത്തിനോടും നമ്മള്‍ പ്രതികരിക്കണമെന്നില്ല. അതുകൊണ്ട് നമുക്ക് അക്കാര്യത്തില്‍ അഭിപ്രായമില്ല, എന്നല്ല അതിനര്‍ത്ഥം. അഭിപ്രായത്തിന്റെ ഭാഗമായാണ് അതിനോട് പ്രതികരിക്കണമെന്ന് തോന്നാത്തത് സുരഭി ലക്ഷ്മി പറഞ്ഞു.
M80 മൂസ എന്ന ടെലിവിഷന്‍ പരിപാടിയിലൂടെയാണ് സുരഭി ശ്രദ്ധിക്കുപ്പെടുന്നത്. പിന്നീട് എന്ന് നിന്റെ മൊയ്തീന്‍, വികൃതി, തീവണ്ടി, കുറുപ്പ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ ക്യാരക്ടര്‍ റോളുകളിലും തിളങ്ങി. സുരഭിയുടേതായി അവസാനം സൗബിന്‍ ഷാഹിര്‍ നായകനായ കള്ളന്‍ ഡിസൂസയാണ് റിലീസ് ചെയ്ത ചിത്രം. പത്മ എന്ന ചിത്രമാണ് സുരഭിയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്.