മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ നടിയാണ് ശ്രുതി വിപിൻ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രണങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ താരവും സജീവമാണ്. എന്നാൽ ഇപ്പോള്‍ മകള്‍ക്ക് ഡൗണ്‍ സിന്‍ഡ്രോം ആണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ മുതല്‍ തങ്ങളുടെ ജീവിതത്തിലുണ്ടായ മാറ്റങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ് ശ്രുതി. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.
ശ്രുതിയുടെ വാക്കുകള്‍ ഇങ്ങനെ,
ബുദ്ധിമുട്ടൊന്നും ഉണ്ടാക്കാതെ മകള്‍ പിറന്നു. ശ്രിയ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. പ്രസവിച്ച ശേഷം കുഞ്ഞിനെ അവര്‍ കൈയ്യില്‍ തന്നില്ല. എന്തെങ്കിലും കുഴപ്പമുണ്ടോയെന്ന ചിന്ത അപ്പോഴെ ഉള്ളില്‍ ഉണ്ടായിരുന്നു. ഗൂഗിളില്‍ തിരഞ്ഞപ്പോള്‍ കണ്ട എല്ലാ ലക്ഷണങ്ങളും കുഞ്ഞിനുണ്ട്. കുഞ്ഞിന് ഡൗണ്‍ സിന്‍ഡ്രോം. കുട്ടികള്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള രോഗങ്ങളോ പ്രശ്‌നങ്ങളോ ഉണ്ടോ എന്നറിയാനുള്ള അനോമലി സ്‌കാന്‍ ചെയ്തതില്‍ ഒരു കുഴപ്പവും പറഞ്ഞിരുന്നില്ല. പ്രസവം കഴിഞ്ഞ് 21 ദിവസങ്ങള്‍ക്ക് ശേഷം മുംബൈ ലാബില്‍ നിന്നും ജനറ്റിക് ടെസ്റ്റ് റിസല്‍റ്റ് വന്നു. കുഞ്ഞിന് ഡൗണ്‍ സിന്‍ഡ്രോം തന്നെ. ആ ദിവസങ്ങള്‍ കടന്നുപോകാന്‍ പ്രയാസം ആയിരുന്നു. കുഞ്ഞിനെ കാണാന്‍ വരുന്നവരുടെ മുഖം വാടും. എന്താണ് പ്രശ്‌നം എന്നു ചോദിക്കാന്‍ ബുദ്ധിമുട്ടി അവരും പറയാന്‍ ബുദ്ധിമുട്ടി ഞങ്ങളും. രാവും പകലും ഞാന്‍ കരഞ്ഞു. എനിക്ക് എന്തിന് ഇങ്ങനെ ഒരു വിധി എന്ന് എന്നോട് തന്നെ ചോദിച്ചുകൊണ്ടിരുന്നു.
എന്തു തന്നെയായാലും നമ്മുടെ കുഞ്ഞാണ്. നമ്മള്‍ അവളെ നന്നായി വളര്‍ത്തും ഭര്‍ത്താവ് വിപിന്‍ എന്നോട് പറഞ്ഞു. എനിക്ക് ആ ധൈര്യം മതിയായിരുന്നു. സാവധാനം ഞാന്‍ കണ്ണുനീരില്‍ നിന്നും പുറത്തുവന്നു. ഡൗണ്‍ സിന്‍ഡ്രോം ഉള്ള കുട്ടികള്‍ പലവിധ ടെസ്റ്റുകളിലൂടെ കടന്ന് പോകേണ്ടി വരും. അവള്‍ അതിനൊക്കെ ഒരു പ്രശ്‌നവുമില്ലാതെ സഹകരിച്ചിരുന്നു. അവളെ എങ്ങനെ പരമാവധി മിടുക്കിയാക്കാം എന്ന പഠനം ഞാനും തുടങ്ങി. മൂന്നാം മാസത്തില്‍ ഞങ്ങള്‍ ഫിസിയോതെറപ്പി തുടങ്ങി. ഞങ്ങളുടെ ശ്രമം കൊണ്ട് സംസാരം ഒഴിച്ചുള്ള എല്ലാ കാര്യങ്ങളും അവള്‍ സാധാരണ കുട്ടികളെപ്പോലെ നേടിയെടുത്തു. സംസാരം വൈകിയപ്പോള്‍ നല്ല സ്പീച്ച് തെറപ്പിസ്റ്റിനെ കണ്ടെത്തി ഞാന്‍ അവളെ പരിശീലിപ്പിക്കാന്‍ പഠിച്ചു. ഇപ്പോള്‍ അവള്‍ക്ക് നാലു വയസാണ്. ഓണ്‍ലൈന്‍ ക്ലാസില്‍ ടീച്ചര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് അവള്‍ ഉത്തരം കൊടുക്കുമ്പോള്‍ എന്റെ മനസ് സന്തോഷം കൊണ്ട് നിറയും.