മലയാള സീരിയൽ പ്രേമികൾക്ക് ഏറെ സുപരിസിതയായ താരമാണ് നടി ശ്രീലയ. താരം തന്റെ ആദ്യ കൺമണിയെ വരവേൽക്കാനുള്ള കാത്തിരിപ്പിലായിരുന്നു. താരം ആരാധകരുമായി 2021 ല്‍ വിവാഹിതയായ നടി ഗര്‍ഭകാലത്തെ കുറിച്ചും മറ്റ് വിശേഷങ്ങളും പങ്കുവെച്ചിരുന്നു. നടി ഒരു അഭിമുഖത്തില്‍ ജനുവരിയില്‍ ഡേറ്റ് പറഞ്ഞെങ്കിലും അതിന് മുന്‍പ് തന്നെ കുഞ്ഞതിഥി വന്നേക്കും എന്നായിരുന്നു പറഞ്ഞത്. ഒടുവില്‍ കാത്തിരുന്നത് പോലെ ശ്രീലയ ഒരു അമ്മയായി എന്ന സന്തോഷം പങ്കുവെച്ച് നടിയും ശ്രീലയയുടെ സഹോദരിയുമായ ശ്രുതി ലക്ഷ്മി എത്തിയിരിക്കുകയാണ്.
ശ്രുതി സമൂഹമാധ്യമങ്ങളിലൂടെ ശ്രീലയയുടെ ബേബി ഷവര്‍ ആഘോഷത്തില്‍ നിന്നുള്ള ഫോട്ടോസ് ആയിരുന്നു പങ്കുവെച്ചത്. ഭര്‍ത്താവിനും സഹോദരിയ്ക്കുമൊപ്പം പാര്‍ട്ടി ആഘോഷിച്ചതെന്ന് ചിത്രങ്ങളില്‍ നിന്നും വ്യക്തമാണ്. ഇതിനൊടുവിലാണ് തന്റെ സഹോദരി ഒരു പെണ്‍കുഞ്ഞിന് ജന്മം കൊടുത്തു എന്ന സന്തോഷ വാര്‍ത്ത ശ്രുതി പങ്കുവെച്ചത്.
പുതുവര്‍ഷ ദിനത്തില്‍ തന്നെ ഞങ്ങള്‍ക്കൊരു അമൂല്യ സമ്മാനം ലഭിച്ചു. അതേ ജനിച്ചത് ഒരു പെണ്‍കുഞ്ഞാണ്. ദൈവത്തിന് നന്ദി... എന്നുമാണ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങള്‍ക്ക് ക്യാപ്ഷനായി ശ്രുതി ലക്ഷ്മി കുറിച്ചത്. ഗായിക ജ്യോത്സന രാധകൃഷ്ണന്‍, നടിമാരായ സ്‌നേഹ ശ്രീകുമാര്‍, മുക്ത, തുടങ്ങി സഹപ്രവര്‍ത്തകരും ആരാധകരുമടക്കം നിരവധി ആളുകളാണ് ശ്രീലയയ്ക്കും കുടുംബത്തിനും ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുന്നത്.