Latest News

പൃഥ്വിരാജിന്റെ കടുത്ത ആരാധികയാണ് ഞാന്‍; ഇപ്പോള്‍ റോള്‍ മോഡലാണ്: ശില്‍പ ബാല

Malayalilife
പൃഥ്വിരാജിന്റെ കടുത്ത ആരാധികയാണ് ഞാന്‍; ഇപ്പോള്‍ റോള്‍ മോഡലാണ്: ശില്‍പ ബാല

ലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് നടി ശില്‍പ ബാല. താരത്തിന്റെ  പൈങ്കിളി പാട്ടിന് മികച്ച സ്വീകാര്യതായിയിരുന്നു ലഭിച്ചത്. താരത്തിന്റെ  വീഡിയോ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. എന്നാൽ  ഇപ്പോള്‍ വീഡിയോയ്ക്ക് പിന്നാലെയുള്ള പോസിറ്റീവ് കമന്റുകളും പ്രതികരണങ്ങളും കാണുമ്പോള്‍ വളരെ സന്തോഷമുണ്ടെന്നും ഹൃദയം കൊണ്ട് എല്ലാവരോടും നന്ദി പറയുന്നുവെന്നും പറയുകയാണ് ശില്‍പ ബാല. 

 പൈങ്കിളിപ്പാട്ടിന് പിന്നില്‍ വലിയൊരു കഥയുണ്ട്. അടുത്ത സുഹൃത്തായ വികാസാണ് പാട്ട് പാടിയത്. ഈണം നല്‍കിയതും വികാസാണ്, നല്ലൊരു എഡിറ്ററും കൂടിയാണ് വികാസ്. നിങ്ങള്‍ക്കേറെയിഷ്ടമായ എന്റെ വീഡിയോകളിലെല്ലാം വികാസിന്റെ കൈയ്യൊപ്പുണ്ട്. എനിക്കൊരു മ്യൂസിക് ആല്‍ബം ചെയ്യണമെന്ന ആഗ്രഹം നേരത്തെയുണ്ടായിരുന്നു. കാര്യങ്ങളെല്ലാം നോക്കിയെങ്കിലും പാട്ട് സെറ്റായിരുന്നില്ല. അങ്ങനെയിരിക്കെയാണ് വികാസ് പാടുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ കണ്ടത്. ഇത്രയും കഴിവുണ്ടായിട്ടാണോ എഡിറ്റിംഗ് മാത്രം ചെയ്യുന്നതെന്ന് ചോദിച്ചിരുന്നു.

ഇനിയും പാട്ടുകളൊക്കെ പാടി എനിക്ക് അയയ്ക്കൂയെന്നും പറഞ്ഞിരുന്നു. അങ്ങനെയാണ് വികാസ് ഒരു പാട്ട് പാടി അയച്ച് തന്നത്. അതെനിക്ക് ഇഷ്ടമായി, അത് മിനുക്കി എടുക്കുകയായിരുന്നു. അതിന്റെ ട്യൂണാണ് ഹൈലൈറ്റായത്. ഇത് ചെയ്യുമ്പോള്‍ മൃദു ഇവിടെയുണ്ടായിരുന്നു. അവളുടെ വായില്‍ പെട്ടെന്ന് തന്നെ ഈ ട്യൂണ്‍ കയറിയിരുന്നു. പുറത്ത് പോയി ഷൂട്ട് ചെയ്യാമെന്നൊക്കെയായിരുന്നു കരുതിയത്. അതിനിടയിലാണ് ലോക് ഡൗണൊക്കെ വന്നത്. കുറേ കാത്തിരുന്നുവെങ്കിലും പുറത്തെ ഷൂട്ടൊന്നും നടക്കാതെ വന്നപ്പോഴാണ് ഗ്രാഫിക്സ് ആഡ് ചെയ്യാന്‍ തീരുമാനിച്ചത്.

ഞങ്ങളുടെ പൈങ്കിളിപ്പാട്ടിനിടയില്‍ എങ്ങനെയാണ് ഫ്രണ്ട്ഷിപ്പ് സ്റ്റോറി കയറ്റുന്നത്. അതേക്കുറിച്ച് ഇവരെയെല്ലാം ബോധിപ്പിക്കാന്‍ കുറേ സമയമെടുത്തു. എല്ലായിടത്തും പൈങ്കിളി വര്‍ക്കൗട്ടാവുമെന്ന് എനിക്ക് മനസിലായിരുന്നു. എന്റെ സുഹൃത്തുക്കള്‍ക്കെല്ലാം മനോഹരമായ ലവ് സ്റ്റോറിയുണ്ട്. അത് മാത്രമല്ല കുഞ്ഞുങ്ങളുമായുള്ള അടുപ്പവും അല്ലാത്ത സൗഹൃദവുമൊക്കെയായി മനോഹരമായ കഥ പറയാനുണ്ടായിരുന്നു അങ്ങനെയാണ് എന്റെ സുഹൃത്തുക്കളെയെല്ലാം ചേര്‍ത്തത്.

ഓരോ വരിക്കും പറ്റുന്ന തരത്തിലുള്ള സ്റ്റോറി സെറ്റാക്കുകയായിരുന്നു. ഭാവനയുടേയും എന്റേയും ഷഫ്നയുടേയുമെല്ലാം റിയല്‍ പ്രണയകഥയാണ് കാണിച്ചത്. സയനോരയുടെ മകളും രമ്യ നമ്പീശനും സഹോദരനും തമ്മിലുള്ള സൗഹൃദവുമൊക്കെ കൂട്ടിച്ചേര്‍ക്കുകയായിരുന്നു. മറ്റുള്ളവരുടെ പ്രൈവറ്റ് ലൈഫ് പബ്ലിക് പ്ലാറ്റ്ഫോമില്‍ കാണിക്കുമ്പോള്‍ എങ്ങനെയായിരിക്കും പ്രതികരണം എന്ന് പേടിച്ചിരുന്നു. നീയെന്ത് വേണമെങ്കിലും ചെയ്തോയെന്നായിരുന്നു എല്ലാവരും പറഞ്ഞത്. നല്ല സപ്പോര്‍ട്ടീവായിരുന്നു എല്ലാവരും.

പൃഥ്വിരാജിന്റെ കടുത്ത ആരാധികയാണ് ഞാന്‍. പണ്ടുമുതലേയുള്ള ആരാധനയാണ്. ഇപ്പോള്‍ റോള്‍ മോഡല്‍ കൂടിയാണ്. ഇന്‍സ്പയറിഗും കൂടിയാണ് അദ്ദേഹം. ഇങ്ങനെയൊരു ചെറിയ സാധനമുണ്ട്, ഇത് ലോഞ്ച് ചെയ്യണം,, കണ്ട് നോക്കിയിട്ട് ഇഷ്ടമായാല്‍ ലോഞ്ച് ചെയ്താല്‍ മതിയെന്ന് പറഞ്ഞിരുന്നു. കാണും മുന്‍പേ തന്നെ ഇത് ഞാന്‍ ലോഞ്ച് ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ആശംസകളും അറിയിച്ചിരുന്നു അദ്ദേഹം.

Actress shilpa bala words about prithviraj and painkilipattu

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക