നടൻ കോട്ടയം പ്രദീപിന്റെ വിയോഗവർത്ത ഏവരെയും അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. 61 വയസായാരുന്നു അദ്ദേഹത്തിന്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു ഇന്ന് പുലർച്ചെ അന്ത്യം. നിരവധി പേരാണ് അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ച് രംഗത്ത് എത്തുന്നത്. എന്നാൽ ഇപ്പോൾ നടി സീമ ജി നായർ പ്രദീപിന് ആദരാഞ്ജലികൾ അർപ്പിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.
രാവിലെ ഹാർട്ട് അറ്റാക്കിന്റെ രൂപത്തിൽ അദ്ദേഹത്തെ മരണം തട്ടിയെടുത്തു.. അടുത്ത നിമിഷം എന്ത് സംഭവിക്കുന്നുവെന്നറിയാതെ നമ്മൾ എന്തൊക്കെയോ കണക്കു കൂട്ടലുകൾ നടത്തുന്നു.. എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ട് മരണംഎത്തുന്നു.. സ്നേഹം കൈമുതലായുള്ള ശുദ്ധ മനുഷ്യൻ എന്നാണ് സീമ ജി നായർ ഫേസ്ബുക്കിൽ കുറിച്ചത്.
കുറിപ്പിന്റെ പൂർണരൂപം,
പ്രദീപേട്ടന് ആദരാഞ്ജലികൾ.. വിശ്വസിക്കാൻ പറ്റുന്നില്ല.. രാവിലെ ഹാർട്ട് അറ്റാക്കിന്റെ രൂപത്തിൽ അദ്ദേഹത്തെ മരണം തട്ടിയെടുത്തു.. അടുത്ത നിമിഷം എന്ത് സംഭവിക്കുന്നുവെന്നറിയാതെ നമ്മൾ എന്തൊക്കെയോ കണക്കു കൂട്ടലുകൾ നടത്തുന്നു.. എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ട് മരണം എത്തുന്നു.. സ്നേഹം കൈമുതലായുള്ള ശുദ്ധ മനുഷ്യൻ.. അമ്മയുടെ ജനറൽ ബോഡിയിൽ കണ്ടപ്പോളും നല്ല സന്തോഷത്തിൽ ആയിരുന്നു.. ഞങ്ങൾ ഒന്നിച്ചു വർക്ക് ചെയ്തിട്ടുണ്ട്,Dear Mom എന്നൊരു ഷോർട്ട്ഫിലിമിൽ.. പുതിയ സിനിമയിൽ ഞങ്ങൾ ഒരുമിച്ചു വർക്ക് ചെയ്യേണ്ടതായിരുന്നു.. പക്ഷെ വിധി എപ്പോളും അങ്ങനെ ആണല്ലോ.. പ്രദീപേട്ടാ പ്രണാമം